കഥകളി സംഗീതത്തിന്റെ താരാട്ടിൽ വളർന്ന കുട്ടി. അവന്റെ സ്വപ്നങ്ങളിൽ സംഗീതമല്ലാതെ മറ്റൊന്നുമില്ലായിരുന്നു. പതുക്കെ അവൻ സിനിമയിലേക്ക് ചുവടുവച്ചു. തുടക്കം സിനിമയിലായിരുന്നെങ്കിലും അവനെ താരമാക്കിയതും പിന്നീട് കൈപിടിച്ചതും മിനിസ്ക്രീനാണ്. അഭിനയത്തിലും ഡബ്ബിങ്ങിലും ഒരു പോലെ തിളങ്ങിയ ശരത് ദാസ് എന്ന മലയാളികളുടെ പ്രിയപ്പെട്ട ശരത് എന്നും എവർഗ്രീൻ കൗമാരക്കാരനാണ്. ജീവിത യാത്രയിലെ കൗതുകങ്ങളെക്കുറിച്ച് അഭിനയവഴിയിലെ പുത്തൻ വിശേഷങ്ങളെക്കുറിച്ച് ശരത് മനസ്സുതുറക്കുന്നു.
തേടി വന്ന സ്വം....
അച്ഛൻ വെൺമണി ഹരിദാസ് കഥകളി സംഗീതജ്ഞനായിരുന്നു. അതിനാൽ ചെറുപ്പം തൊട്ട് സംഗീതത്തിൽ എനിക്ക് താത്പര്യമുണ്ടായിരുന്നു. എന്നാൽ 1993-ൽ വളരെ ആകസ്മികമായിട്ടാണ് സിനിമയിലേക്ക് വരുന്നത്. ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയമാണത്. ഒരുദിവസം അച്ഛനെ അന്വേഷിച്ച് സംവിധായകൻ ഷാജി എൻ. കരുൺ വീട്ടിലേക്ക് വന്നു. "സ്വം എന്ന തന്റെ പുതിയ സിനിമയിലേക്ക് അച്ഛനെ അഭിനേതാവായി ക്ഷണിക്കാനായിരുന്നു. തിരക്കഥ വായിച്ച് നമ്പൂതിരി മാഷാണ് അച്ഛനെ ആ കഥാപാത്രത്തിലേക്ക് നിർദേശിച്ചത്. അച്ഛനോട് സംസാരിക്കവെ ചിത്രത്തിൽ മകന്റെ വേഷത്തിനും അനുയോജ്യനായ ആളെ വേണമെന്ന് അവർ പറഞ്ഞു. എന്റെ ഫോട്ടോ കണ്ടപ്പോൾ ചേരുമെന്ന് തോന്നി. ആ സമയം ഞാൻ വീട്ടിലുണ്ടായിരുന്നില്ല. കോളേജിൽ നിന്ന് വരുമ്പോൾ നേരിട്ട് കണ്ട് ഒരു ഫോട്ടോ എടുത്ത് വരാൻ ഫോട്ടോഗ്രാഫർക്ക് നിർദ്ദേശം നൽകിയ ശേഷം ഷാജി സാർ തിരികെ പോയി. അങ്ങനെയാണ് എന്റെ സിനിമാ പ്രവേശനം.
അഭിനയ പരിചയമൊന്നുമില്ലാത്തതിനാൽ ഉള്ള് നിറയെ ടെൻഷനും കൊണ്ടാണ് ലൊക്കേഷനിലേക്ക് പോയത്. ഷാജി സാർ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞുതന്നു. ഒരാഴ്ച സെറ്റിലിരുന്ന് എല്ലാം കണ്ടു പഠിച്ചു. എന്നെ വച്ച് ആദ്യം ലോങ് ഷോട്ടുകളാണ് എടുത്തത്. മെല്ലെ ഞാൻ ആ ട്രാക്കിലേക്ക് കയറി. ആദ്യ സിനിമ കഴിഞ്ഞതിന് പിന്നാലെ തന്നെ സ്വമ്മിന്റെ കലാസംവിധായകനായ പത്മകുമാർ സംവിധാനം ചെയ്ത "സമ്മോഹനം' എന്ന സിനിമയിലേക്ക് വിളിവന്നു. എന്ന് സ്വന്തം ജാനകിക്കുട്ടി', "പത്രം', "ഇന്ദ്രിയം', 'മധുരനൊമ്പരക്കാറ്റ് തുടങ്ങി ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാൻ സാധിച്ചു. സിനിമയിൽ ചെയ്ത കഥാപാത്രങ്ങളിൽ പത്ര'ത്തിലെ "ഇബ്നു' വിനാണ് പ്രശംസ കിട്ടിയത്. ഇന്നും പലരും അതിനെക്കുറിച്ച് പറയാറുണ്ട്.
Bu hikaye Grihalakshmi dergisinin May 16 - 31, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Grihalakshmi dergisinin May 16 - 31, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw