റാബിസ് അഥവാ പേവിഷ ബാധ ഒരു മൃഗജന്യ രോഗമാണ്. ലൈസ വർഗത്തിൽപ്പെട്ട റാബിസ് വൈറസാണ് പേവിഷബാധയുണ്ടാക്കുന്നത്. മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്ക് ഇവ വേഗം പടരും. പേവിഷബാധയുള്ള മൃഗങ്ങളുടെ ഉമിനീർ ചെറുമുറിവുകളിലൂടെയും മ്യൂകോസ് എന്ന ശ്ലേഷ്മ ചർമത്തിലൂടെയും മനുഷ്യശരീരത്തിൽ കടക്കുന്നു. ഇത് നാഡീഞരമ്പുകളിലൂടെ തലച്ചോറിലെത്തി നീർവീക്കം ഉണ്ടാക്കുകയും ഹൃദയസ്തംഭനം, ശ്വാസതടസ്സം എന്നീ ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും. അങ്ങനെയാണ് മരണം സംഭവിക്കുന്നത്.
മുറിവുകളുടെ എണ്ണം, ആഴം, വലിപ്പം, മുറിവേറ്റ ഭാഗം, കടിച്ച മൃഗത്തിന്റെ രോഗാവസ്ഥ ഇവ അനുസരിച്ചാണ് രോഗപ്പകർച്ച ഉണ്ടാകുന്നത്. കൂടുതൽ നാഡീവ്യൂഹമുള്ള മുഖത്തും കണ്ണിലും ഗുഹ്യഭാഗങ്ങളിലുമെല്ലാം കടിയേറ്റാൽ വളരെവേഗം അണുക്കൾ തലച്ചോറിലെത്താൻ സാധ്യതയുണ്ട്.
മനുഷ്യരിൽ പ്രധാനമായി പട്ടികടിമൂലമാണ് (96%) പേവിഷബാധയുണ്ടാകുന്നത്. പൂച്ച, കുറുക്കൻ, കുരങ്ങ് എന്നിവയുടെ കടിയേറ്റാലും പേവിഷബാധയുണ്ടാകും. എന്നാൽ എലി, മുയൽ, അണ്ണാൻ എന്നീ കരണ്ടുതീനികൾ രോഗകാരികളല്ല.
ലക്ഷണങ്ങള്‍
കടിയേറ്റാല്‍ മൂന്നുമുതല്‍ എട്ട് ആഴ്ചകള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും.
കടിയേറ്റ ഭാഗത്ത് ചെറിയ തരിപ്പും ചൊറിച്ചിലും കണ്ടേക്കാം. തലവേദന, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവാം.
പേവിഷബാധയേറ്റ ഭൂരിഭാഗം പേരിലും മസ്തിഷ്കജ്വരം കാണാറുണ്ട്.
കഴുത്തിലെ പേശികള്‍ വലിഞ്ഞുമുറുകുന്നതു മൂലം വെള്ളം കുടിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും.
ശബ്ദം, പ്രകാശം എന്നിവയോട് അസ്വസ്ഥത പ്രകടിപ്പിച്ചേക്കാം.
ഫസ്റ്റ് എയ്ഡ്
മുറിവേല്ക്കുമ്പോള് ശരീരത്തിലെത്തുന്ന അണുക്കള്‍ അവിടെ പെരുകി നാഡികളിലൂടെ വളരെവേഗം തലച്ചോറിലെത്താം. അതിനാല്‍ കാലതാമസം കൂടാതെ പ്രാഥമികശുശ്രൂഷ സ്വീകരിക്കണം.
കടിയേറ്റ ഭാഗം തുറന്ന ടാപ്പിനടിയില്‍ വെച്ച് പത്തോ പതിനഞ്ചോ മിനിറ്റ് നന്നായി കഴുകുക. കടിയേറ്റ കാര്യം ദിവസങ്ങള്‍ കഴിഞ്ഞാണ് അറിയുന്നതെങ്കിലും ഇങ്ങനെ കഴുകണം.
Bu hikaye Grihalakshmi dergisinin October 1-15, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Grihalakshmi dergisinin October 1-15, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw