ജെസീക്കയുടെ മകൻ ആൻഡ്രൂവിനോടൊപ്പമുള്ള എന്റെ മകന്റെ സ്കൂളിൽ പോക്ക് തുടങ്ങുന്നതിന് മുൻപാണ് മെയ്ലിയെ ആദ്യമായി കാണുന്നത്; ഒരുച്ചയ്ക്ക്. തണുത്ത മയക്കത്തിന്റെ ആലസ്യത്തെ കോളിങ് ബെല്ലിന്റെ ശബ്ദത്തിൽ തൂത്തെറിഞ്ഞ് ഞാൻ അവരുടെ മുന്നിലേക്ക് ചെന്നു. ഇച്ചിരി തടിച്ച, കുറിയ പ്രകൃതം. 40 വയസ്സുകാരി. അയഞ്ഞ ഷർട്ടും പാന്റ്സും വേഷം. "നീ ഹൌ' എന്നും പറഞ്ഞ് തലയല്പം കുനിച്ച് അവർ വീടിനകത്തേക്ക് കയറി.
"മകന്റെ കാര്യങ്ങൾ ശ്രദ്ധിക്കാനായി ഒരു ബേബി സിറ്ററെ ഏർപ്പാടാക്കണം. ചൈനയിൽത്തനെ ജനിച്ചുവളർന്ന ഒരാളുമായി സ്ഥിരമായി ഇടപഴകിയാൽ അവന് ഭാഷ എളുപ്പം സ്വായത്തമാക്കാനാവും'- ജെസീക്കയുടെ നിർദേശമായിരുന്നു.
വേണമെങ്കിൽ അവളുടെ മാമയെ വാടകയ്ക്കെടുത്തോ എന്ന് കളിയായും പറഞ്ഞു. ഒന്നാലോചിച്ചപ്പോൾ അത് ശരിയാണെന്ന് എനിക്കും തോന്നി.
കോസ്മറ്റിക് സർജനായ ഭർത്താവിന്റെ ക്ലിനിക്ക് നടത്തിപ്പിൽ ജെസീക്ക ബിസിയായതിനാൽ രാവിലെകളിലും വൈകുന്നേരങ്ങളിലും മാത്രമേ എന്റെ മകന് ആൻഡ്രൂവിനോടൊപ്പമുള്ള കളിസമയങ്ങൾ ലഭിച്ചിരുന്നുള്ളു. ഭാഷയില്ലാത്ത, കലർപ്പില്ലാത്ത സ്നേഹച്ചിരികൾക്ക് നടുവിലുള്ള അല്പനേരങ്ങൾ, മറ്റു കുട്ടികൾ അരികിലേക്ക് വരുമ്പോഴേക്കും പേടിക്കുന്ന പ്രകൃതം കൂടിയുണ്ടായിരുന്നു അവന്. ആൻഡ്രൂ ഇല്ലാത്ത സമയത്ത് തീർത്തും മൗനിയാവുന്ന, ഫ്ളാറ്റിലേക്ക് മടങ്ങാൻ തിടുക്കപ്പെടുന്ന മോൻ എന്റെ വലിയ ആശങ്കയായി മാറി.
ചൈനക്കാരിൽ മിക്കവർക്കും ഒറ്റക്കുട്ടിയാണ്; അക്കാലത്തെ നിയമം അതായിരുന്നു. എന്നുകരുതി കുഞ്ഞുങ്ങളെ ലാളിച്ചു വഷളാക്കുന്ന ഏർപ്പാടൊന്നുമില്ല. മുത്തശ്ശന്മാരുടെയോ മുത്തശ്ശിമാരുടെയോ കൂടെയാവും കുട്ടികൾ ഗാർഡനിലേക്ക് വരിക. തല നരച്ച, മുതുകു കൂനിയ ഒരു പറ്റം വൃദ്ധർ അവരുടെ വെടിവെട്ടത്തിൽ മുഴുകി ആനന്ദിച്ചിരിക്കുമ്പോൾ കുട്ടികൾ സ്വസ്ഥമായി ഓടിയും ചാടിയും, ഇടയ്ക്ക് വീണും ഉന്മേഷത്തോടെ കളിക്കും. വെള്ളവും വിയർപ്പൊക്കാനുള്ള കുഞ്ഞു ടവ്വലുമായി ഇടയ്ക്കിടെ അവരിലേയ്ക്ക് വൃദ്ധർ നൂണ്ടു കയറും. ചിലപ്പോഴെല്ലാം പേരിനൊന്ന് ശാസിക്കാനും മടിക്കില്ല.
Bu hikaye Grihalakshmi dergisinin November 16-30, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Grihalakshmi dergisinin November 16-30, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw