ഇതാ, ഇപ്പോ സുഭദ്രേടത്തിയും ഞങ്ങളെ ഒക്കെ വിട്ടു പോയിരിക്കുന്നു...
ഇന്ന് കാലത്താണ്. അപ്രതീക്ഷിതമായി ആ ദുരന്തവാർത്ത എത്തിയത്. കുറച്ചു ദിവസമായി അനാരോഗ്യത്തിന്റെ അനുരണനങ്ങളോടെയായിരുന്നുവെങ്കിലും ഇടയ്ക്കൊക്കെ സുഭദ്രേടത്തിയുടെ ഫോൺ കോൾ കുളിർക്കാറ്റ് പോലെ എന്നെ തേടിയെത്തിയിരുന്നു. എനിക്ക് ആരൊക്കെയോ വേണ്ടപ്പെട്ടവർ ഉണ്ടെന്ന തോന്നലുളവാക്കുന്ന അപൂർവം ചില ഫോൺ കോളുകളിൽ ഒന്ന് സുഭദ്രേടത്തിയുടേതു തന്നെ ആയിരുന്നു, എന്നും ചില സാന്നിദ്ധ്യങ്ങൾ അങ്ങനെയാണ്. ദൂരെ എവിടെയാണെങ്കിലും ആ ഒരു സാന്നിദ്ധ്യം ഉണ്ടെന്നറിഞ്ഞാൽ മതി, ഇവിടെ സുരക്ഷിതമായ ഒരു പിടിവള്ളിയുടെ അറ്റം ഉണ്ടെന്ന ഒരു സുരക്ഷിതത്വ ബോധമാണ്.
കുട്ടിക്കാലം മുതലേ സുഭദ്രേടത്തിയെ അറിയാമായിരുന്നുവെങ്കിലും അന്നൊക്കെ സുഭദ്രേടത്തിക്ക് ഒരു രാജകുമാരിയുടെ തലയെടുപ്പും പരിവേഷവും ഒക്കെ ആയിരുന്നു. കുഞ്ചിവല്യമ്മയുടെ മകൻ ശങ്കരൻ കുട്ടി ഏട്ടന്റെ ഭാര്യ, സുഭദ്രേട്ത്തി... ഞങ്ങൾ കുട്ടികളൊക്കെ വലിയ ആരാധനയോടെ നോക്കിക്കണ്ടിരുന്ന ഒരു വ്യക്തിത്വം.
അന്നൊക്കെ തറവാട്ടിലെ വിശാലമായ തെക്കിനിയിലെ എല്ലാ ചുമരുകളും കല്യാണ ഫോട്ടോകളാൽ അലംകൃതമായിരുന്നു.
ഫോട്ടോ എടുക്കുന്ന സമ്പ്രദായം വന്നതിനുശേഷം ഞങ്ങളുടെ തറവാട്ടിൽ നടന്ന മിക്കവാറും എല്ലാ കല്യാണങ്ങളുടേയും ഫോട്ടോകൾ അവിടെ നിരനിരയായി തൂക്കിയിട്ടിരുന്നു. കറുപ്പും വെളുപ്പും മാത്രം നിറങ്ങളിൽ അതിസുന്ദരികളും സുന്ദരന്മാരും ആയി കുറേ ബന്ധുക്കൾ അവർ മുഴുവനും ആരാണെന്നുപോലും എനിക്കറിയുമായിരുന്നില്ല.
ഏതെങ്കിലും കല്യാണത്തിനൊക്കെയാവും ആ ഫോട്ടോകളിലുള്ള സുന്ദരിമാരേയും സുന്ദരന്മാരേയും ഒക്കെ നേരിൽ കാണുക. ചുമരിലുള്ള പടങ്ങളിലേക്ക് നോക്കുന്നതുപോലെ, അവരെയൊക്കെ ദൂരെ മാറിനിന്ന് നോക്കിക്കാണാനായിരുന്നു എനിക്ക് അന്നൊക്കെ ഇഷ്ടം. പ്രത്യേകിച്ചും സുഭദ്രേട്ത്തിയെ...
കുറേ നേരം നോക്കി നിൽക്കുന്നത് കാണുമ്പോൾ സുഭദ്രേട്ത്തി വാത്സല്യപൂർവം അടുത്തേക്ക് വിളിക്കും. മടിച്ചുമടിച്ച് അടുത്തേക്ക് ചെല്ലുമ്പോൾ കവിളത്തൊന്ന് മെല്ലെ തട്ടും സുഭദട്ത്തി. ചേർത്തുനിർത്തി വിശേഷങ്ങൾ ചോദിക്കുമ്പോൾ, സുഭദ്രേട്ത്തി ഉടുത്ത ആ നനുത്ത പട്ടുസാരിയുടെ കുളിർമയും ഏതോ നല്ലയിനം വാസനസോപ്പിന്റെ മനം മയക്കുന്ന ഗന്ധവും ഒക്കെ ആവോളം ആസ്വദിക്കും ഞാൻ.
Bu hikaye Grihalakshmi dergisinin January 16-31, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Grihalakshmi dergisinin January 16-31, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw