ഞങ്ങളറിഞ്ഞതേയില്ല ഞങ്ങൾക്കിത്രയേറെ പറയാനുണ്ടായിരുന്നുവെന്ന്, രാത്രിക്ക് സുഗന്ധമുണ്ടെന്ന്, താരങ്ങളിത്രയേറെ ഏകാകികളാണെന്ന്; ഞങ്ങളുഹിച്ചതേയില്ല മയൂരഹൃദയത്തിൽ ഇത്രയേറെ ദുഃഖമുണ്ടെന്ന്.
നദീതടത്തിലും ഞങ്ങളുടെയുള്ളിലും
രാസകേളികൾക്കായി
ഇത്രയേറെ ഇടമുണ്ടെന്ന്.
- രമാകാന്തരഥ് (ശ്രീരാധ)
അമ്മയിൽ നിന്ന് കുഞ്ഞിന്റെ ആത്മാവിലേക്ക് നീളുന്ന പൊക്കിൾ വള്ളി പോലെത്തന്നെയാണ് ഒരു നാട്ടിൻപുറത്തുകാരന് സ്വന്തം വീടും ഗ്രാമവും. മുറിച്ചുമാറ്റിയാലും അദൃശ്യമായി അത് ഇണങ്ങിക്കിടക്കും. അതിന്റെ ഹനാളത്തിലൂടെ ഓർമ്മകളുടെയും ബന്ധങ്ങളുടെയും നിലാപ്പുഴകൾ ഒഴുകിക്കൊണ്ടേയിരിക്കും. അതിൽ പോയകാലത്തിന്റെ ഒരിക്കലും പൊഴിഞ്ഞുതീരാത്ത സുഗന്ധങ്ങൾ ശേഷി ക്കും. മദിരാശിയുടെ തപിച്ചു തുള്ളുന്ന ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരുന്നുവെങ്കിലും സത്യന്റെ മനസ്സിൽ അന്തിക്കാടിന്റെ നനവുകളും നന്മകളും നാട്ടുമണങ്ങളും ഒട്ടും വാർന്നുപോകാതെ ശേഷിച്ചിരുന്നു. ഒറ്റയ്ക്കായിരിക്കുമ്പോഴെല്ലാം ഓർമ്മകൾ ഒരു ജലമേഘം പോലെ അന്തിക്കാട്ടേക്ക് തിരിച്ചുപറക്കും. ഹൃദയം ഗൃഹാതുരമാവും.
അച്ഛനും സുഹൃത്തുക്കളും മുടങ്ങാതെ എഴുതുന്ന കത്തുകളിലൂടെ വീടും ഗ്രാമവും വിട്ടുപിരിയാതെ ഹൃദയത്തിൽ ഒട്ടിനിന്നു. ഇൻലൻഡിന്റെ നീലച്ചിറകുകളിൽ നിന്നും കോളനി ലങ്ങളിലെ പരിചിതസുഗന്ധമുള്ള തണുത്ത കാറ്റ് മുഖത്തേക്ക് അടിച്ചുകയറും. അച്ഛന്റെ കത്തിൽ നിറയേ കുടുംബവിശേഷങ്ങളും വീട്ടുകാര്യങ്ങളുമായിരിക്കും. പടിക്കലെ പ്ലാവ് കായ്ച്ചതും ചാറ്റൽ മഴയിലും മഴക്കാറിലും മാമ്പൂ മുഴുവൻ കരിഞ്ഞുപോയതും തെങ്ങിൽ കൂടുതൽ കള്ളു ചുരന്നതും കോൾ നിലത്ത് കതിരു കൊഴുത്ത് നെൽത്തണ്ട് ചാഞ്ഞ് നിലംമുട്ടിയതും പെരുമഴയിൽ പാന്തോട് കവിഞ്ഞതുമെല്ലാം തെ ന്നിത്തെന്നിപ്പോകുന്ന കൈപ്പടയിൽ വിശദമായി എഴുതിയിരിക്കും. ഓരോ വാക്കും നിഷ്കളങ്ക ചിത്രങ്ങളായി മുന്നിൽ തെളിയും. എല്ലാ കത്തിന്റെയും അവസാനം ഒരച്ഛനു മാത്രം പകരാവുന്ന ആർദ്രതയോടെ ഇങ്ങനെ കുറിച്ചിട്ടുണ്ടാകും;
"കഷ്ടപ്പെട്ട് കടിച്ചു തൂങ്ങി മദിരാശിയിൽ നിൽക്കണ്ട. വയ്യെന്ന് തോന്നുമ്പോൾ വീട്ടിലേക്ക് പോരൂ.
Bu hikaye Grihalakshmi dergisinin February 1-15, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Grihalakshmi dergisinin February 1-15, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw