ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്, ക്രിസ്മസ് അവധിക്ക് കുടുംബസുഹൃത്തായ സിസിയാന്റിക്കും മക്കൾക്കുമൊപ്പം അമ്മയും ഞാനും ചെന്നൈയിലേക്ക് പോയത്. അവധിയാഘോഷിക്കാനല്ല, അമ്മയ്ക്ക് മെഡിക്കൽ ചെക്കപ്പിനു വേണ്ടിയായിരുന്നു. അമ്മയ്ക്ക് ഗർഭപാത്രത്തിൽ ക്യാൻസറിന്റെ ലക്ഷണങ്ങൾ തുടങ്ങിയിരുന്നു. അത് വ്യാപിക്കുന്നതിനുമുൻപ് എത്രയും വേഗം ഹിസക്ടമി ചെയ്യണമെന്ന് അമല ആസ്പത്രിയിലെ ഓങ്കോളജിസ്റ്റ് പറഞ്ഞു. ഉടനെ അതുചെയ്യാമെന്നു ചിന്തിച്ചിരിക്കുമ്പോഴാണ് ചെന്നൈയിൽ താൻ ജോലിചെയ്യുന്ന ആസ്പത്രിയിലെ ഡോക്ടറെക്കൂടി കണ്ടിട്ടു മതിയെന്ന് സിസിയാന്റി പറഞ്ഞത്. അടുത്ത കൂട്ടുകാരിയും മനസ്സാക്ഷി സൂക്ഷിപ്പുകാരിയുമൊക്കെയായതു കൊണ്ട് സിസിയാന്റി പറഞ്ഞത് അമ്മ അനുസരിച്ചു. അങ്ങനെയാണ് ആന്റിക്കും മക്കൾക്കുമൊപ്പം അമ്മയും ഞാനും ചെന്നൈയിലേക്ക് പോകുന്നത്.
ടൗണിൽത്തന്നെയായിരുന്നു ആശുപത്രി. ആന്റിയുടെ ഭർത്താവ് മാത്യൂസ് അങ്കിളിന് റെയിൽവേയിലാണ് ജോലി. രണ്ടുമക്കളുണ്ട്. കെവിനും കെസിയച്ചേച്ചിയും. കെവിനന്ന് ഊട്ടിയിലാണ് പഠിക്കുന്നത്. ചേച്ചി മദ്രാസ് ക്രിസ്ത്യൻ കോളേജിലും, എല്ലാ ക്രിസ്മസ് അവധിക്കും ആന്റിയും കുടുംബവും നാട്ടിൽ വരും. വീട്ടിൽ ഒന്നുരണ്ടുദിവസം നിൽക്കും. എന്നെങ്കിലും അവർക്കൊപ്പം പോയി തമിഴ്നാടൊക്കെ കണ്ടുവരണമെന്ന് വെറുതെ ആഗ്രഹിച്ചിട്ടുണ്ട്.
അക്കാലത്ത് തമിഴിനോട് വല്ലാത്തൊരിഷ്ടം ഉണ്ടായിരുന്നു. പണ്ട് വീടിനടുത്ത് പഴയ തമിഴ് പടങ്ങൾ വരുന്ന തിയേറ്ററുണ്ടായിരുന്നു. അവിടെ വരുന്ന മിക്ക സിനിമയ്ക്കും അപ്പ എന്നെയും കൊണ്ടുപോകും. ആ സിനിമാക്കാഴ്ചകളിലൂടെയാണ് എന്റെ തമിഴ് പ്രേമം വളർന്നത്. ഞാൻ വേഗം തമിഴ് സംസാരിക്കാൻ പഠിച്ചു. തമിഴ്-മലയാളം ഭാഷാസഹായി നോ ക്കി തമിഴ് അക്ഷരങ്ങളും വാക്കുകളും എഴുതാനും വായിക്കാനും പഠിച്ചുതുടങ്ങി. തമിഴ് നന്നായി സംസാരിക്കാനും എഴുതാനും അറിയണമെന്നുള്ളതായിരുന്നു അന്നത്തെ വലിയ ആഗ്രഹം.
Bu hikaye Grihalakshmi dergisinin March 1-15, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Grihalakshmi dergisinin March 1-15, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw