ചിലർ അങ്ങനെയാണ് ഒരു ചിത്രശലഭം പോലെ, വർണാഭമായ ജീവിതം നയിച്ച് പെട്ടെന്നൊരു ദിവസം എങ്ങോട്ടോ പറന്നുപോകും, സുബിയെപ്പോലെ. എന്റെ സഹോദരിയായിരുന്നു സുബി. അത്രയേറെ ദിനങ്ങൾ ഞങ്ങൾ ഒന്നിച്ച് ചെലവഴിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് സൂര്യാ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ എറണാകുളത്ത് നടത്തിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോയ്ക്കിടെയാണ് ഞാൻ സുബിയെ ആദ്യമായി പരിചയപ്പെടുന്നത്. അന്ന് അതിഥികളെ വരവേൽക്കാനുള്ള ടീമിൽ എനിക്കൊപ്പം സുബിയുമുണ്ടായിരുന്നു. സെറ്റ് മുണ്ടൊക്കെ ഉടുത്ത ഒരു മെലിഞ്ഞ പെൺകുട്ടി, അതായിരുന്നു അന്ന് സുബി, അക്കാലത്ത് അവൾ എറണാകുളത്ത് പഠിക്കുകയാണ്. പിന്നീട് ഞങ്ങൾ കാണുന്നതും അടുത്ത സുഹൃത്തുക്കളാകുന്നതും ഏഷ്യാനെറ്റിലെ ഹാസ്യപരിപാടിയായ സിനിമാല'യിൽ വെച്ചാണ്. ഡയാന ചേച്ചി സംവിധാനം ചെയ്ത “സിനിമാല'യിൽ ആദ്യഘട്ടം മുതൽ ഉണ്ടായിരുന്ന സ്ത്രീ അഭിനേതാക്കൾ ഞാനും സുബിയുമായിരുന്നു. പതിനഞ്ചു കൊല്ലത്തോളം ഞങ്ങൾ ഒന്നിച്ച് സിനിമാലയുടെ നിരവധി എപ്പിസോഡുകളിൽ അഭിനയിച്ചു. ഞാൻ സുബിയുടെ അമ്മ, ചേച്ചി, കൂട്ടുകാരി, ശത്രു തുടങ്ങി വിവിധ വേഷങ്ങൾ ചെയ്തു. അതിന്റെ കൂടെത്തന്നെ ഒന്നിച്ച് ഒരുപാട് സ്റ്റേജ് ഷോകളും ചെയ്തു. സുബി സ്റ്റേജിൽ എന്നെക്കാൾ മിടുക്കിയാണ്. സ്കിറ്റ് ചെയ്യുന്നതിലും ആങ്കറിങ് ചെയ്യുന്നതിലുമെല്ലാം അവൾക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. ഞാൻ സിനിമയിൽ വിവിധ കഥാപാത്രങ്ങൾ ചെയ്ത അതേസമയത്ത് സുബി സ്റ്റേജുകളിൽ നിന്ന് സ്റ്റേജുകളിൽ ഇടതടവില്ലാതെ പറന്നു. എന്നും വിളിക്കുന്ന സൗഹൃദമായിരുന്നില്ല ഞങ്ങളുടേത്. ഇടയ്ക്ക് വിളിച്ച് വിശേഷങ്ങൾ അന്വേഷിക്കും, നേരിട്ട് കാണുമ്പോൾ സ്നേഹം കൈമാറും അതായിരുന്നു ഞങ്ങളുടെ രീതി.
കുടുംബമായിരുന്നു എല്ലാം
Bu hikaye Grihalakshmi dergisinin March 16-31, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Grihalakshmi dergisinin March 16-31, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw