1996, ഹൈക്കോടതിയിൽ കേസുകളുടെ തിരക്കിലോടുകയായിരുന്ന ചെറുപ്പക്കാരനായ ഒരു വക്കീലിനോട് കോൺഗ്രസ് കമ്മിറ്റി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പറവൂരിൽനിന്ന് മത്സരിക്കാൻ ആവശ്യപ്പെട്ടു. കാമ്പസ് രാഷ്ട്രീയത്തിലെ മുൻ പരിചയവും എൻ.എസ്.യു സെക്രട്ടറി, എം.ജി.യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനവുമൊക്കെയാണ് വക്കീലിന് തിരഞ്ഞെടുപ്പിലേക്ക് വഴി കാട്ടിയത്. ആലോചിച്ചൊരു തീരുമാനമെടുക്കാനുള്ള സമയമില്ല, എന്തായാലും വക്കീൽ മറുത്തൊന്നും പറഞ്ഞില്ല. കേസിനും വക്കാലത്തിനും താത്കാലികാവധി പ്രഖ്യാപിച്ച് ഗോദയിലേക്ക്. പക്ഷേ, കാര്യങ്ങൾ അനുകൂലമായില്ല. കോടതിമുറിയിൽ എതിരാളികളെ നിർത്തിപ്പൊരിച്ച യുവവക്കീൽ രാഷ്ട്രീയഅങ്കത്തട്ടിൽ പൊരുതി വീണു. അന്ന് തോറ്റിട്ടും വക്കീൽ, രാഷ്ട്രീയത്തിൽ തുടർന്നു. തോൽവി ഒന്നിന്റെയും അവസാനമല്ലെന്ന് തെളിയിച്ചു.
കന്നിയങ്കത്തിൽ പതറിയ അതേ പറവൂരിൽ നിന്ന് പിന്നീട് ജയിച്ച് നിയമസഭയിലെത്തി, ഇന്ന് കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവിന്റെ കുപ്പായത്തിലാണദ്ദേഹം. വി.ഡി. സതീശൻ എന്ന പ്രതിപക്ഷനേതാവ് വാക്ക് കൊണ്ടും പ്രവൃത്തികൊണ്ടും എന്നും ജനപക്ഷത്താണ്. ശരികളെ വിവേചിച്ചും തെറ്റിനെ വിചാരണചെയ്തും കേരളരാഷ്ട്രീയത്തിന്റെ അമരത്ത് ആ പഴയ വക്കീലിന്റെ ഉത്സാഹവും കാര്യശേഷിയുമായി അദ്ദേഹം നിറയുന്നു. തിരക്കുകൾ മാറ്റിവെച്ച് കൊച്ചിയിലെ ദ ഗേറ്റ് വേ ഹോട്ടലിലേക്ക് പ്രതിപക്ഷ നേതാവ് എത്തുമ്പോൾ പ്രിയനേതാവിനോട് ചോദ്യങ്ങൾ തൊടുക്കാൻ ഒരുകൂട്ടം മിടുക്കികൾ കാത്തിരിപ്പുണ്ടായിരുന്നു. കൊച്ചിയിലെ വിവിധ കാമ്പസുകളിലെ വിദ്യാർഥിനികളായ സാൻഡ സാജു, അജ്മി ഹാലിദ്, സ്റ്റെഫിഗ്രാഫ് രാജു, രഞ്ജിത രമേശൻ എന്നിവർ പ്രതിപക്ഷനേതാവുമൊത്തിരുന്നപ്പോൾ അത് സഭയ്ക്കു പുറത്താരു ചോദ്യോത്തരവേളയായി.
ആദ്യത്തെ തിരഞ്ഞെടുപ്പിൽ പരാജയമായിരുന്നു. ആ തോൽവിയാണോ പിന്നീട് വിജയത്തിനുള്ള പാഠമായത്?
Bu hikaye Grihalakshmi dergisinin April 01 - 15, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Grihalakshmi dergisinin April 01 - 15, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw