വാതിൽ തുറന്ന് ഫാസില അകത്തേക്ക് ക്ഷണിക്കുമ്പോൾ ചുവരിൽ അതാ എൽദോ ഇരുന്ന് ചിരിക്കുന്നു. ഗോപാലകൃഷ്ണനെ ഓടിച്ചിട്ട് പിടിച്ച് ഗർവാസീസ് ആശാന്റെ മുന്നിൽ നിർത്തി “ആ കാലുകൾ എന്റേതാണ്. എന്ന ഡയലോഗ് അടിച്ച അതേ എൽദോ. സ്വീകരണമുറിയുടെ ചുവരിലെ ആ ചിത്രത്തിൽ പിന്നെയും ഒരുപാട് മുഖങ്ങൾ തെളിഞ്ഞു. കിരീടത്തിലെ ഹൈദ്രോസും പഞ്ചാബി ഹൗസി'ലെ ഗംഗാധരൻ മുതലാളിയും 'ഹിറ്റ്ലറി'ലെ ജബ്ബാറും "ഈ പറക്കും തളിക'യിലെ വീരപ്പൻ കുറുപ്പും പുലി വാൽ കല്യാണത്തിലെ ധർമേന്ദ്രയും ഒക്കെയായി ഒരുപാടുപേർ.
വെള്ളിത്തിരയിൽ ചിരിയുടെ പൂക്കാലമായിരുന്ന കൊച്ചിൻ ഹനീഫ ലോകത്തോട് വിട ചൊല്ലിയിട്ട് 13 വർഷമായെങ്കിലും കുടുംബം ഇപ്പോഴും ഓർമകളുടെ ചിരിക്കൂട്ടിൽ തന്നെയാണ്. ഹനീഫയുടെ ഭാര്യ ഫാസിലയും മക്കളായ സഫയും മർവയും താമസിക്കുന്ന എറണാകുളം കടവന്ത്രയിലെ വാടകവീട് നിറയെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ചിരി തൂകി നിൽക്കുന്നു.
കൊതിതീരും മുമ്പേ
നോമ്പ് കാലമായതിനാൽ ഇഫ്താറിനുള്ള ഒരുക്കത്തിലാണ് ഫാസിലയും മക്കളായ സഫയും മർവയും. പ്ലസ് ടു വിദ്യാർഥികളാണ് ഹനീഫയുടെയും ഫാസിലയുടെയും ഈ ഇരട്ടക്കുട്ടികൾ. “മക്കൾക്ക് മൂന്ന് വയസ്സുള്ളപ്പോഴാണ് ഇക്ക ഞങ്ങളെ വിട്ടുപോകുന്നത്. കുറേ വൈകിയാണ് ഹനീഫിക്ക കല്യാണം കഴിച്ചത്. 1994-ൽ കല്യാണം കഴിഞ്ഞ് 12 വർഷങ്ങൾക്കു ശേഷമാണ് ഞങ്ങൾക്ക് കുട്ടികളുണ്ടാകുന്നത്. ഒരു പാട് നാളത്തെ കാത്തിരിപ്പിനുശേഷം കിട്ടിയ മക്കളെ കണ്ട് കൊതി തീരുന്നതിന് മുമ്പേ ഇക്ക...'' ഓർമകളുടെ സങ്കടത്തിൽ ഫാസിലയുടെ വാക്കുകൾ മുറിയുമ്പോൾ സഫ ഇടയ്ക്കു കയറി. “ബാപ്പിച്ചിയെ കണ്ട ഓർമ ഞങ്ങൾക്കുമില്ല. എന്നാൽ ബാപ്പിച്ചി ഇപ്പോഴും ഞങ്ങൾക്കൊപ്പമുണ്ട്. സിനിമകളിലൂടെ ഞങ്ങൾ വീണ്ടും വീണ്ടും ബാപ്പിച്ചിയെ കാണുന്നു. ബാപ്പിച്ചി ഇപ്പോൾ ഉണ്ടായിരുന്നങ്കിലെന്ന് ആഗ്രഹിക്കാറുണ്ട്. സഫയുടെ ശബ്ദം ചെറുതായൊന്ന് ഇടറി.
പരസ്യമായ രഹസ്യം
Bu hikaye Grihalakshmi dergisinin April 16-30, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Grihalakshmi dergisinin April 16-30, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw