ഓണം അടിച്ചുപൊളിക്കാൻ ഒരുങ്ങുകയാണോ.
മീത് മിലിയോയ്ക്കൊപ്പം ഇത് ആദ്യ ഓണം.. അതിന്റെ ആഹ്ലാദം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. നമ്മുടെയൊക്കെ ആ പഴയ ഓണം.. അതിന്റെ തനിമയിൽ തന്നെ മിലിയോയും ഓണം ആഘോഷിച്ചുതുടങ്ങണം എന്നാണ് ആഗ്രഹം. പൂക്കളവും ഓണക്കോടിയും.. ഇത്തവണത്തെ ഓണം എന്തായാലും അടിച്ചുപൊളിക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. ആഘോഷങ്ങൾ തുടങ്ങിക്കഴി ഞ്ഞു.
മിറി തീർച്ചയായും ഈ ഓണത്തിന് മധുരം കൂടുതലാണ്. മിലിയോ വന്ന ശേഷമുള്ള ഓണം.. മറക്കാൻ കഴിയാത്ത ഒരോർമ്മയായി മാറ്റണം ഈ ആഘോഷം. അതിന്റെ തയ്യാറെടുപ്പിലാണ് ഇപ്പോൾ..
മിലിയോയും സോഷ്യൽ മീഡിയയിൽ താരമായല്ലോ.
മീത് കുഞ്ഞ് ജനിച്ചതിനു ശേഷം ഒരുപാട് പേർ വിശേഷങ്ങൾ ചോദിച്ച് വിളിക്കുന്നുണ്ട്. എല്ലാവർക്കും മിലിയോയുടെ ഫോട്ടോസ് കാണണം. വിശേഷങ്ങൾ അറിയണം. അപ്പോൾ പിന്നെ കുഞ്ഞിന് വേണ്ടി തന്നെ ഒരു പേജ് ആരംഭിക്കാമെന്ന് കരുതി. അങ്ങനെ ഒരു ഇൻസ്റ്റഗ്രാം പേജ് വേണമെന്ന് പറഞ്ഞുകൊണ്ട് കുറെ മെസ്സേജുകളും വന്നിരുന്നു. ഒടുവിൽ മിലിയോയ്ക്ക് വേണ്ടി ഞങ്ങൾ കളത്തിലിറങ്ങി...
മീത് മിറിമാർ സോഷ്യൽ മീഡിയയ്ക്ക് പ്രിയപ്പെട്ടവരായി മാറിയ കഥ.
മിറി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ നാല് വർഷങ്ങളായി. സ്വന്തം ശബ്ദ ത്തിൽ വീഡിയോകൾ ചെയ്യാൻ തുടങ്ങിയപ്പോഴാണ് അത് കൂടുതൽ ആളുകൾ ഇഷ്ടപ്പെടാൻ തുടങ്ങിയത്. അതുവരെ ഞങ്ങൾ മലയാളികളല്ല എന്ന് വിചാരിച്ചിരുന്നവർ പോലുമുണ്ട്.
മീത് എല്ലാവരുടെയും ജീവി തത്തിൽ നടക്കുന്ന സ്ഥിരം സംഭ വങ്ങൾ തന്നെയാണ് നമ്മൾ വീഡിയോകളിലൂടെ അവതരിപ്പിക്കുന്നത്. അത് ഞങ്ങൾ ഞങ്ങളുടെ ശൈലിയിലൂടെ, സ്ലാംഗിലൂടെ തന്നെ അവതരിപ്പിക്കുന്നു എന്നുമാത്രം. ഓരോ വീഡിയോയും ആളുകൾ ഇഷ്ടപ്പെ ടുന്നു എന്നറിയുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. വീഡിയോകൾ കണ്ടിട്ട് നമുക്ക് ലഭിക്കുന്ന പ്രതികരണങ്ങൾ പലപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്. ചെറുപ്പക്കാർ പലപ്പോഴും മെസ്സേജ് അയ ന്നത് ഞങ്ങൾക്ക് നിങ്ങളെപ്പോലെ ആകണം, വിവാഹം കഴിച്ചിട്ട് നിങ്ങളെപ്പോലെ ജീവിക്കണം എന്നുപറഞ്ഞുകൊണ്ടാണ്. വിവാഹജീവിതം തുടരുന്ന ദമ്പതിമാരും വിളിച്ചു സംസാരിക്കാറുണ്ട്. സത്യം പറഞ്ഞാൽ കുടുംബപ്രേക്ഷകരുടെ മനസ്സിലേക്ക് കടന്നുചെല്ലുക എന്നുപറയുന്നത് കുറച്ച് ബുദ്ധിമുട്ടുള്ളകാര്യം തന്നെയാണ്. ഞങ്ങളുടെ കാര്യത്തിൽ ഭാഗ്യവ ശാൽ അത് വളരെയെളുപ്പം സാധിച്ചു എന്നത് എടുത്തുപറയണം.
Bu hikaye Mahilaratnam dergisinin September 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mahilaratnam dergisinin September 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്