തമിഴ്നാടിന്റെ ചരിത്രത്തിൽ മധുരയ്ക്ക് സവിശേഷ പ്രാധാന്യമുണ്ട്. ചിലപ്പതികാരത്തിൽ സ്ത്രീശക്തിയുടെ പ്രതീകമായ കണ്ണകിയുടെ ക്രോധാഗ്നിയിൽ മധുര രാജധാനിയും പട്ടണവും ഒരിക്കൽ ചുട്ടുചാമ്പലായതാണ്. അക്കാലത്ത് പാണ്ഡ്യരാജവംശത്തിന്റെ ആസ്ഥാനമായിരുന്നു മധുര.
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ. 90 വയസ്സുള്ള വീരമ്മാൾ അമ്മ ഇന്ത്യയിലെ ഏറ്റവും പ്രായമേറിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റാണെന്ന് അറിയുമ്പോഴാണ് അരിട്ടിട്ടി പാട്ടിയെന്ന ഈ അമ്മയുടെ മഹത്വം മനസ്സിലാകൂ. മധുര ജില്ലാ ആസ്ഥാനത്ത് നിന്ന് 25 കിലോമീറ്റർ കിഴക്ക് മേലൂർ താലൂക്കിലാണ് അരിട്ടപ്പട്ടി പഞ്ചായത്ത്. തമിഴ്നാട്ടിലെ 12524 ഗ്രാമ പഞ്ചായത്തുകളിൽ അരിട്ടപ്പട്ടിക്ക് മാത്രം സ്വന്തമായ ഒരു ബഹുമതിയുണ്ട്. സംസ്ഥാനത്തെ ആദ്യത്തെ ജൈവവൈവിധ്യ പൈതൃകഗ്രാമമാണ് അരിട്ടപ്പട്ടി.
2022-ലാണ് മധുരയിലെ അരിട്ടപ്പട്ടി, മീനാക്ഷിപുരം വില്ലേജുകളെ ജൈവ വൈവിധ്യ പൈതൃക സൈറ്റുകളായി തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചത്. 12 തടാകങ്ങൾക്കും 200 പ്രകൃതിദത്ത നീരുറവകൾക്കും മൂന്ന് തടയണകൾക്കും സമീപമുള്ള ജലസ്രോതസ്സായി പ്രവർത്തിക്കുന്ന ഏഴ് തരിശായ കരിങ്കൽ കുന്നുകളുടെ ഒരു ശൃംഖലയാൽ ചുറ്റപ്പെട്ടതാണ് അരിട്ടിട്ടി ഗ്രാമം. പതിനാറാം നൂറ്റാണ്ടിൽ പാണ്ഡ്യരുടെ ഭരണകാലത്ത് നിർമ്മിച്ച ആനയ്ക്കൊണ്ടൻ തടാകം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ലാഗർ ഫാൽക്കൺ (ഫാൽക്കോ ജഗ്ഗർ), ഷഹീൻ ഫാൽക്കൺ (ഫാൽക്കോ പെരെഗ്രിനസ്), ബോനെല്ലിസ് ഈഗിൾ (അക്വില ഫാസിയാറ്റ്), ഇന്ത്യൻ പാംഗോലിൻ പോലുള്ള വന്യജീവികൾ എന്നിവയുൾപ്പെടെ ഇരുനൂറ്റിയമ്പതോളം പക്ഷി ഇനങ്ങളുള്ള ഈ ഗ്രാമത്തിന് സമ്പന്നമായ ജൈവശാസ്ത്രപരവും ചരിത്രപരവുമായ പ്രാധാന്യമുണ്ട്.
Bu hikaye Mahilaratnam dergisinin November 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mahilaratnam dergisinin November 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്