വിവാഹവും പുതിയ വിശേഷങ്ങളും
ശ്രീനാഥ്: ഞങ്ങൾ രണ്ടുപേരും എപ്പോഴത്തെയും പോലെ തന്നെ വളരെ സന്തോഷ ത്തിലാണ്. കല്യാണം കഴിഞ്ഞ് രണ്ടാൾക്കും തിരക്കുകൾ തന്നെയായിരുന്നു. അശ്വതിക്ക് ചില എക്സാമുകൾ ബാക്കിയുണ്ടായിരുന്നു. അതിന്റെ തയ്യാറെടുപ്പും കാര്യങ്ങളുമൊക്കെയായി അശ്വതിയും കുറച്ച് തിരക്കിലായിപ്പോയി. വിവാഹത്തിന് മുൻപ് തന്നെ കമിറ്റ് ചെയ്ത ചില ഷോകൾ എനിക്കുമുണ്ടായിരുന്നു. അതുകൊണ്ട് വിവാഹശേഷം വിരുന്നിനൊന്നും അധികം പോയിട്ടില്ല. ഇനി വേണം എല്ലാ ബന്ധുക്കളുടെയും അടുത്തുപോയി വിരുന്ന് കൂടാൻ.
പ്രണയം വിവാഹത്തിലെത്തിയപ്പോൾ അശ്വതിയുടെ അച്ഛന്റെ പ്രതികരണം?
ശ്രീനാഥ്: അച്ഛന്റെ ഫുൾ സപ്പോർട്ട് കൂടെയുണ്ടായിരുന്നു. ആ കാര്യത്തി ലൊന്നും ഒരു തടസ്സവുമുണ്ടായില്ല.
അശ്വതി: പെട്ടെന്നൊരു ദിവസം ഞങ്ങൾ കല്യാണം കഴിക്കാൻ തീരുമാനിച്ചതല്ല. പരിചയപ്പെട്ട അന്നുമുതൽ നല്ല സുഹൃത്തുക്കളായിരുന്നു. രണ്ടുപേരും ഒരുമിച്ച് മുന്നോട്ടുപോയാൽ നല്ലതായിരിക്കുമെന്ന് തോന്നി. ആ ഒരു സമയത്താണ് ഞങ്ങൾ വീട്ടുകാരോട് പ്രണയത്തെക്കുറിച്ച് പറഞ്ഞത്. ഇരുവീട്ടുകാരും സമ്മതം തന്നപ്പോൾ പിന്നെ വിവാഹത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നു.
പ്രണയം രണ്ടുപേരുടെയും വീട്ടിൽ അവതരിപ്പിച്ചപ്പോഴുള്ള പ്രതികരണം?
അശ്വതി: ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് ഞങ്ങൾ തമ്മിലുള്ള റിലേഷന്റെ കാര്യം വീട്ടിൽ പറയുന്നത്. പൊതുവേ അച്ഛനമ്മമാർക്കുണ്ടാകുന്നത് പോലെ തന്നെ ഞങ്ങളുടെ ബന്ധം എത്രനാൾ വരെ നീളുമെന്ന ആശങ്ക അവർക്കുമുണ്ടായിരുന്നു. ഡിഗ്രി പൂർത്തിയാക്കി കരിയർ ഉറപ്പിക്കുന്ന സമയത്തും ഞങ്ങളുടെ തീരുമാനം ഇതുതന്നെയാണെങ്കിൽ അച്ഛനും അമ്മയും ഒപ്പമുണ്ടാകുമെന്ന് പറഞ്ഞു. പ്രണയം കല്യാണത്തിലേക്കെത്തിയത് പെട്ടെന്നെടുത്ത തീരുമാനത്തിലല്ല. രണ്ട് വീട്ടുകാരും ആലോചിച്ച് ഉറപ്പിച്ചെടുത്ത തീരുമാനമായിരുന്നു അത്.
Bu hikaye Mahilaratnam dergisinin February 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mahilaratnam dergisinin February 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്