ഇത് ഒരമ്മയുടെ കഥയാണ്.
ക്ഷണിക്കപ്പെടാത്ത അതിഥിയായി ഓർക്കാപ്പുറത്ത് കടന്നുവന്ന മരണം എന്ന കോമാളി തന്റെ ജീവിത പങ്കാളിയെ വേർപെടുത്തിക്കൊണ്ടു പോയപ്പോൾ കരഞ്ഞുതളർന്ന് ഒരു മൂലയിലൊതുങ്ങാതെ മനോധൈര്യം സംഭരിച്ച് വിധിയോട് പൊരുതാനിറങ്ങിയ ഒരമ്മയുടെ കഥ. ദുരിത ദുരന്ത ങ്ങളുടെ ചാരക്കൂനയിൽ നിന്നും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയർന്ന് അങ്കം ജയിച്ച ഒരമ്മയുടെ കഥ.
1992 ഏപ്രിൽ 10 ന് തിരുവനന്തപുരം ജില്ലയിലെ അമരവിള ചെക്ക് പോസ്റ്റിൽ വച്ചാണ് കഥ തുടങ്ങുന്നത്. അതൊരുത്സവകാലമായിരുന്നു. ഉത്സവപ്പറമ്പുകളിൽ നല്ല നാടകങ്ങൾക്ക് ആവശ്യത്തിന് കാണികളുണ്ടായിരുന്ന കാലം. കൊല്ലം ചൈതന്യയുടെ 13-ാമത് നാടകം സേനാപതിക്ക് അന്ന് രണ്ട് സ്റ്റേജുകളുണ്ടായിരുന്നു. നെയ്യാറ്റിൻകര ഉദിയൻകുളങ്ങരയ്ക്കടുത്ത് കോരന്നൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലായിരുന്നു ആദ്യ കളി. രണ്ടാംകളി ചിറയിൻകീഴ് പെരു കുഴി രാജരാജേശ്വരി ക്ഷേത്രത്തിലും.
അതുകൊണ്ടുതന്നെ ആദ്യ കളികഴിഞ്ഞ് നടീനടൻമാർ മേക്കപ്പഴിക്കതെതന്നെ, സമിതിയുടെ മെറ്റഡോർ വാനിൽ പെരുങ്കുഴിയിലേക്ക് കുതിക്കുകയായിരുന്നു. ഡ്രൈവറുടെ ഇടതുവശത്തെ സിംഗിൾ സീറ്റിലായിരുന്നു സമിതി ഉടമയും, സംവിധായകനും, പ്രധാന നടനുമൊക്കെയായ ഉദയൻ. തൊട്ടുപിറകിലെ, മൂന്നുപേർക്കിരിക്കാവുന്ന സീറ്റിൽ ഉദയന്റെ ഭാര്യയും നടിയുമായ ഉഷാ ഉദയനും മറ്റ് രണ്ട് നടിമാരും. മറ്റ് നടൻമാരും രംഗം ഒരുക്കുന്നവരുമൊക്കെ പിറകിലത്തെ സീറ്റുകളിലും.
സമയം ഏതാണ്ട് പന്ത്രണ്ട് മണിയോടടുത്ത നേരം. ഡ്രൈവറൊഴിച്ച് മറ്റുള്ളവരൊക്കെയും സ്വാഭാവികമായും ഉറക്കത്തിലേക്ക് വഴുതി വീണുകഴിഞ്ഞിരുന്നു. അപ്പോഴാണ്, ഓടിക്കൂടിയ നാട്ടുകാരുടെ വാക്കുകൾ കടമെടുത്തു പറഞ്ഞാൽ, ഭയാനകമായ ഒരു ശബ്ദത്തോടെ ചൈതന്യയുടെ മെറ്റഡോർ വാൻ, ചെക്ക് പോസ്റ്റിൽ കിടക്കുകയായിരുന്ന തമിഴ് നാട്ടിൽ നിന്ന് കച്ചിയും കയറ്റിവന്ന ഒരു ലോറിയുടെ അടിയിലേക്ക് ഇടിച്ചുകയറിയത്.
Bu hikaye Mahilaratnam dergisinin January 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mahilaratnam dergisinin January 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്