ആദ്യസിനിമയിൽ നിന്നും ഇപ്പോൾ നായികയായി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയിരുന്നു. ഇത്രയും വർഷങ്ങൾ എങ്ങനെ ഓർക്കുന്നു...?
എന്റെ ആദ്യസിനിമ ദിലീപേട്ടന്റെ അനിയത്തിയായി കാര്യസ്ഥനിലാണ്. അതിപ്പോൾ ഇറങ്ങിയിട്ട് ഏകദേശം 11 വർഷം കഴിഞ്ഞു. മലയാളത്തിൽ മഹിമ എന്ന പേരുറപ്പിക്കാൻ എനിക്ക് 11 വർഷമെടുത്തു. അതിനുവേണ്ടി ഞാൻ ശരിക്കും അധ്വാനിച്ചിട്ടുണ്ട്.
കാര്യസ്ഥനിൽ നിന്നും ആർ.ഡി.എക്സിൽ എത്തുമ്പോൾ വലിയൊരു ട്രാൻസ്ഫോർമേഷനാണ് മഹിമയ്ക്ക് സംഭവിച്ചിട്ടുള്ളത്. അതിനെ എങ്ങനെയാണ് സ്വയം വിലയിരുത്തുന്നത്?
കാര്യസ്ഥനിൽ അഭിനയിക്കുമ്പോൾ ഞാൻ പത്താം ക്ലാസ് കഴിഞ്ഞിട്ടേയുള്ളൂ. അതിനുശേഷം എനിക്കൊരു തമിഴ് ചിത്രം കിട്ടിയതിൽ ഒരു നാടൻ പെൺകുട്ടി വേഷമായിരുന്നു. ഇതിനുശേഷം എനിക്ക് കിട്ടിയ വേഷങ്ങൾ എല്ലാം തന്നെ ഒരുപോലെയായിരുന്നു. ഒരു രണ്ടുവർഷം മുൻപ് വരെ ഞാൻ ചെയ്ത ചിത്രങ്ങൾ എല്ലാം തന്നെ നാടൻ പെൺകുട്ടി വേഷമായിരുന്നു. അപ്പോൾ ആ സമയതൊക്കെ സോഷ്യൽ മീഡിയയിലും മറ്റും വരുന്ന എന്റെ ചിത്രങ്ങളെല്ലാം തന്നെ ആ സിനിമയുമായി ബന്ധപ്പെട്ടതായിരിക്കും. വർഷങ്ങൾ കഴിയുമ്പോഴാണ് നമ്മൾ സെൽഫ് കെയറിനെ പറ്റിയും മറ്റുമൊക്കെ പഠിക്കുന്നത്. അങ്ങനെ വന്ന മാറ്റങ്ങളാണ് ഇവയെല്ലാം. എന്റെ ശരീരത്തെപ്പറ്റി എനിക്ക് നല്ല ബോധ്യമുണ്ട്. ഇപ്പോൾ നല്ലവിധം ഡയറ്റും മേക്കപ്പും സ്കിൻ കെയറും എല്ലാം നല്ല വിധം ശ്രദ്ധിക്കാറുണ്ട് . അതാണ് നിങ്ങൾ കാണുന്ന ട്രാൻസ്ഫോർമേഷൻ.
ആർ.ഡി.എക്സ് സിനിമ റിലീസായ സമയത്ത് കേട്ട മറ്റൊരു വിമർശനമാണ് നായികയെ അനാവശ്യമായി നിറം കുറച്ചിരുന്നു എന്നുള്ളത്.
ലുക് ടെസ്റ്റിന്റെ സമയത്തുതന്നെ തീരുമാനിച്ചതായിരുന്നു. രണ്ട് കാലഘട്ടങ്ങൾ കാണിക്കുന്നുണ്ടല്ലോ. അതിൽ വർത്തമാനകാലം കാണിക്കുമ്പോൾ ആയിരുന്നു നിറം കുറവ് വേണ്ടിയിരുന്നത്. പക്ഷേ അതെന്തു കൊണ്ടെന്നാൽ സിനിമയ്ക്ക് വേണ്ട നിറവും എന്റെ നിറവും തമ്മിൽ നല്ല വ്യത്യാസം ഉണ്ടായിരുന്നു എന്നുള്ളതാണ്. അതുകൊണ്ടാണ് അങ്ങനെ ടോൺ ഡൗൺ ചെയ്തത്.
Bu hikaye Mahilaratnam dergisinin February 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mahilaratnam dergisinin February 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്