പാമ്പിനെ ഭയമില്ലാത്തവർ ആരും ഉണ്ടാകാറില്ല. പാമ്പിന്റെ കടിയേറ്റാൽ മരണം വരെ സംഭവിക്കും എന്നത് തന്നെയാണ് ഭയത്തിനുള്ള കാരണം. വാസ്തവത്തിൽ എല്ലാ പാമ്പുകളേയും ഭയക്കേണ്ടതുണ്ടോ? 80 ശതമാനം പാമ്പുകളും വിഷമില്ലാത്ത ഇനത്തിൽപ്പെട്ട പാമ്പുകളാണ്. കുറച്ച് വിഭാഗം പാമ്പുകളുടെ കടിയേറ്റാൽ മാത്രമാണല്ലോ അപകടാവസ്ഥ സംഭവിക്കുന്നത്.
പാമ്പിന്റെ കടിയേറ്റവർക്ക് യഥാസമയത്ത് കൃത്യവും ശാസ്ത്രീയവുമായ ചികിത്സ നൽകിയാൽ അവരുടെ ജീവൻ രക്ഷിക്കാനാവും. പാമ്പ് കടിയേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കുകയാണ് ചെയ്യേണ്ടത്. ഇതിന് കഴിയാതെ വരുമ്പോഴാണ് പാമ്പ് കടിയേറ്റവർ മരണത്തിന് കീഴടങ്ങുന്നത്. പാമ്പിൻ വിഷത്തിനുള്ള പ്രതിവിധി ആന്റീവെനം (Antivenom) മാത്രമാണ്. അശാസ്ത്രീയമായ നാട്ട് ചികിത്സയും മറ്റ് അപകടത്തെ ക്ഷണിച്ചുവരുത്തും.
കടിച്ച പാമ്പ് വിഷമുള്ള ഇനത്തിൽപ്പെട്ടതാണോ എന്ന് പാമ്പിനെ നിരീക്ഷിച്ചാൽ തിരിച്ചറിയാനാകും. പക്ഷേ മിക്കപ്പോഴും രാത്രിയിലാണ് പാമ്പുകടി സാധാരണ ഏൽക്കുന്നത് എന്നതും പാമ്പിന്റെ കടിയേറ്റ ടെൻഷനിൽ പാമ്പിനെ ശ്രദ്ധിക്കാൻ കഴിയാത്തതുമൊക്കെ ഇതിന് സാധിച്ചെന്ന് വരില്ല. കൃത്യമായ ചികിത്സ ലഭ്യമാകണമെങ്കിൽ പാമ്പിനെ തല്ലിക്കൊന്ന് ഡോക്ടറെ കാണിക്കണം എന്നൊരു അബദ്ധ ചിന്ത പലരിലും ഉണ്ട്. ഇതിന്റെ ആവശ്യമില്ല എന്നതാണ് വാസ്തവം. പാമ്പിന്റെ രൂപം മനസ്സിൽ ഓർത്തുവയ്ക്കുക. ഇത് ഡോക്ടറോട് പറഞ്ഞാൽ അദ്ദേഹത്തിന് കാര്യങ്ങൾ എളുപ്പമാകും. പാമ്പിനെ തിരക്കിപ്പിടിച്ച് തല്ലിക്കൊല്ലുന്ന സമയം കൊണ്ട് രോഗിയെ ആശുപത്രിയിൽ എത്തിക്കുകയാണ് വേണ്ടത്.
അഞ്ചിലധികം പാമ്പിൻ വിഷത്തിന്റെ പ്രതിവിധിക്കായി ഒറ്റമരുന്നാണ് നൽകുന്നത്. പോളിവെനം കുത്തിവയ്പ്പാണിത്. ഏത് പാമ്പ് കടിച്ചാലും ഈ മരുന്നാണ് നൽകുന്നത്. വിഷബാധയുടെ കാഠിന്യം അനുസരിച്ച് എത്ര വയൽ (vail) കുത്തി വയ്പ്പ് നൽകേണ്ടിവരും എന്നതിൽ വ്യത്യാസമുണ്ടാകും. സാധാരണയായി 5 വയൽ കുത്തിവയ്പ്പാണ് നൽകുന്നത്. ഗൗരവമേറിയ സ്ഥിതിയാണെങ്കിൽ 5 മുതൽ 20 വയൽ പോളിവെനം നൽകാറുണ്ട്.
Bu hikaye Mahilaratnam dergisinin July 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mahilaratnam dergisinin July 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്