മനസ്സിന്റെ തുമ്പത്തെ തീ
Vanitha| April 29, 2023
ബീഡിത്തൊഴിലാളിയിൽ നിന്ന് ടെക്സസിലെ ഡിസ്ട്രിക്ട് ജഡ്ജായി വളർന്ന സുരേന്ദ്രൻ കെ. പട്ടേലിന്റെ വിജയകഥ
ചൈത്രാലക്ഷ്മി
മനസ്സിന്റെ തുമ്പത്തെ തീ

ഏഴു വയറുകളുടെ വിശപ്പടക്കാൻ വേണ്ടിയാണ് ഒൻപതാം ക്ലാസ് വിദ്യാർഥിയായ സുരേന്ദ്രൻ ബീഡി തെറുക്കാൻ തുടങ്ങിയത്. എന്നിട്ടും ദാരിദ്ര്യത്തിന്റെ കാഠിന്യത്തിനു കുറവൊന്നുമുണ്ടായില്ല. ചെലവു താങ്ങാനാകാതെ വന്നപ്പോൾ പഠനം നിർത്തി, മുഴുവൻ സമയ ബീഡിത്തൊഴിലാളിയായി.

അന്നേരവും മനസ്സിന്റെ തുമ്പത്തു തീയെരിഞ്ഞു കൊണ്ടേയിരുന്നു. ദാരിദ്ര്യമല്ലായിരുന്നു. തന്റെ കുടുംബത്തിനു കിട്ടാതെ പോയ നീതിയായിരുന്നു സുരേന്ദ്രന്റെ സങ്കടക്കനലിനു കാരണം. അങ്ങനെ വീണ്ടും പഠനം തുടരാൻ തീരുമാനിച്ചു. ചുറ്റുമുള്ള ലോകത്തിനു നീതി ഉറപ്പാക്കുമെന്ന ലക്ഷ്യത്തോടെയുള്ള ആ യാത്ര കേരളത്തിലോ ഇന്ത്യയിലോ ഒതുങ്ങിയില്ല.

അമേരിക്കയിലെ ടെക്സസിൽ ഫോർട് കൗണ്ടിയിലെ ഡിസ്ട്രിക് കോർട്ടിൽ തിരഞ്ഞെടുപ്പിലൂടെ ജഡ്ജിയായ ആദ്യമലയാളിയാണ് അന്നത്തെ ആ കൗമാരക്കാരൻ. സുരേന്ദ്രൻ കെ.പട്ടേൽ എന്ന കാസർകോട് സ്വദേശിയുടെ ആരെയും പ്രചോദിപ്പിക്കുന്ന ജീവിതവഴിയിലൂടെ..

 പൊള്ളിക്കുന്ന ആ ഓർമ

കാസർകോട് ബളാൽ ഗ്രാമത്തിലാണു ഞാൻ ജനി ച്ചത്. പട്ടേൽ എന്നതു വീട്ടുപേരാണ്. കൂലിപ്പണിക്കാരായ കോരന്റെയും ജാനകിയുടെയും ആറു മക്കളിൽ നാലാമൻ. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പഠനം. അച്ഛനുമമ്മയും പഠിക്കാൻ നിർബന്ധിച്ചതേയില്ല. അവർ നിരക്ഷരരായിരുന്നു. ഞാൻ പഠനത്തിൽ ശ്രദ്ധിക്കാതെ കൂടുതൽ സമയവും കളിച്ചു നടന്നു.

മുതിർന്ന രണ്ടു സഹോദരിമാരും ബീഡിത്തൊഴിലാളികളായിരുന്നു. ഒൻപതിൽ പഠിക്കുമ്പോഴാണു ഞാൻ രണ്ടാമത്തെ ചേച്ചിക്കൊപ്പം ബീഡി തെറുപ്പു തുടങ്ങിയത്. രാവിലെയും വൈകുന്നേരവും അടുത്തുള്ള പലചരക്ക് കടയിൽ സഹായിയായും ജോലി ചെയ്തു.

പത്താംക്ലാസ്സിൽ തോൽക്കാൻ സാധ്യതയുള്ള കുട്ടികളുടെ ലിസ്റ്റിലായിരുന്നു എന്റെ പേര്. പക്ഷേ, അധ്യാപകരുടെ സഹായത്തോടെ കഷ്ടിച്ചു പാസായി. മാർക്ക് കുറവായതു  കൊണ്ടു കോളജ് അഡ്മിഷൻ കിട്ടിയില്ല. പാരലൽ കോളജിൽ ചേർന്നെങ്കിലും ഫീസ് നൽകാനാകാതെ വന്നപ്പോൾ പഠിപ്പു മുടങ്ങി. പിന്നീടു പൂർണമായും ബീഡിത്തൊഴിലാളിയായി മാറി. ആ കാലം ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപാട് മാറ്റിമറിച്ചു. ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് മൂത്ത സഹോദരി രത്നാവതിയുടെ മരണം. ഒരു വയസ്സുള്ള കുഞ്ഞിന്റെ അമ്മ കൂടിയായ സഹോദരിയുടെ വേർപാടു ഞങ്ങൾക്കെല്ലാം ആഘാതമായിരുന്നു. അത് ആത്മഹത്യയായി അവഗണിക്കപ്പെട്ടു. പരാതിപ്പെട്ടെങ്കിലും കുടുംബത്തിനു നീതി കിട്ടിയില്ല.

Bu hikaye Vanitha dergisinin April 29, 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Vanitha dergisinin April 29, 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

VANITHA DERGISINDEN DAHA FAZLA HIKAYETümünü görüntüle
ഉഡുപ്പി ഹോട്ടലിലെ മസാലദോശ
Vanitha

ഉഡുപ്പി ഹോട്ടലിലെ മസാലദോശ

\"ഒരു ദിവസം ഞാൻ ഇന്നസെന്റിനോടു ചോദിച്ചു. ആ ടെർളിൻ വൈറ്റ് ഷർട്ട് എവിടെയെന്ന്. മറുപടി എന്നെ സങ്കടത്തിലാക്കി. എന്നെ മാത്രമല്ല, ഇന്നസെന്റിനെയും.... ആലിസ് ഇന്നസെന്റ് എഴുതുന്ന ഓർമക്കുറിപ്പുകൾ തുടരുന്നു

time-read
3 dak  |
November 23, 2024
മറവിരോഗം എനിക്കുമുണ്ടോ?
Vanitha

മറവിരോഗം എനിക്കുമുണ്ടോ?

മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം

time-read
4 dak  |
November 23, 2024
പൂവിതൾ പാദങ്ങൾ
Vanitha

പൂവിതൾ പാദങ്ങൾ

കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ

time-read
3 dak  |
November 23, 2024
നിഴൽ മാറി വന്ന നിറങ്ങൾ
Vanitha

നിഴൽ മാറി വന്ന നിറങ്ങൾ

“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു

time-read
3 dak  |
November 23, 2024
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
Vanitha

യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ

ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും

time-read
1 min  |
November 23, 2024
കളർഫുൾ ദോശ, രുചിയിലും കേമം
Vanitha

കളർഫുൾ ദോശ, രുചിയിലും കേമം

മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം

time-read
1 min  |
November 23, 2024
സൈലന്റല്ല അഭിനയം
Vanitha

സൈലന്റല്ല അഭിനയം

“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ

time-read
2 dak  |
November 23, 2024
പഠിക്കാം രണ്ടു ട്രിക്കുകൾ
Vanitha

പഠിക്കാം രണ്ടു ട്രിക്കുകൾ

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
November 23, 2024
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
Vanitha

വാലറ്റ് ഭരിക്കാൻ ഇ റുപ്പി

ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ

time-read
2 dak  |
November 23, 2024
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
Vanitha

കിഴങ്ങിനു പകരക്കാരൻ അടതാപ്പ്

ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്

time-read
1 min  |
November 23, 2024