കൊടും കാട്ടിലെ ആനക്കഥ
Vanitha|July 08, 2023
അപൂർവമായ ആനക്കഥകൾ, കാട്ടിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ടത്.. ഡോ. അരുൺ സഖറിയ പറയുന്നു
രൂപാ ദയാബ്ജി
കൊടും കാട്ടിലെ ആനക്കഥ

ഇന്നത്തെ ചെറുപ്പക്കാരെ കണ്ടിട്ടില്ലേ, എല്ലാ കാര്യങ്ങളിലും അവർക്ക് ആവേശമാണ്. എന്തിനും ചങ്കൂറ്റത്തോടെ "ഞാൻ റെഡി'യെന്നു പറഞ്ഞു ചാടിയിറങ്ങും. ചെറുപ്പക്കാരുടെ ഈ സാഹസിക മനോഭാവമാണു നാട്ടിലിറങ്ങുന്ന ആനകളിലും കാണുന്നത്.

കാട്ടിലെ സ്വാഭാവിക സാഹചര്യത്തിൽ വളരുന്ന ആനകൾ 40 വയസ്സെങ്കിലും തികയുമ്പോഴാണ് ഒറ്റയാനായി സഞ്ചരിച്ചു തുടങ്ങുന്നതും ഇണചേരാനും മറ്റും തയാറാകുന്നതും. എന്നാൽ നാട്ടിലിറങ്ങുന്ന ആനകൾ 15-20 വയസ്സിലൊക്കെ തന്നെ നാൽപതിന്റെ സ്വഭാവം കാണിച്ചു തുടങ്ങും. കാടിന്റെ അതിർത്തി പ്രദേശത്തുള്ള കൂടുതൽ പച്ചിലകളും പുല്ലുമൊക്കെയാണ് ഈ കരുത്തിനു പിന്നിൽ പിന്നെ തോട്ടങ്ങളിലെ പഴങ്ങളും വാഴപ്പഴവും അരിയുമൊക്കെ.

ഇങ്ങനെ മൂപ്പെത്താതെ മൂക്കുന്ന ആനകൾക്കു റിസ്ക് മനോഭാവം കൂടുതലാകും. മനുഷ്യരോടു കലഹിക്കാനും അപകടത്തെ കുറിച്ചോർക്കാതെ മുന്നോട്ടു പോകാനും ആക്രമണത്തിനു മുതിരാനുമൊക്കെ ഇവർ സദാ റെഡിയാണ്. നാട്ടിലിറങ്ങി ഇങ്ങനെയൊക്കെ കാട്ടിക്കൂട്ടുന്നത് അവരുടെ ജീവനു ഭീഷണിയുമാണ്. 500ലേറെ ആനകളുടെ പോസ്റ്റ്മോർട്ടം ഞാൻ നടത്തിയിട്ടുണ്ട്, ഇതു ലോകറെക്കോർഡാണ്. ഇവയിൽ നിന്നു മനസ്സിലാക്കിയ ഒരു വസ്തുതയുണ്ട്, സാഹസിക മനോഭാവമുള്ള ആനകൾ മിക്കപ്പോഴും മരണപ്പെടുന്നതു വിഷം കഴിച്ചോ വെടിയേറ്റോ പടക്കമോ മറ്റോ കടിച്ചു പരുക്കേറ്റു തീറ്റയെടുക്കാനാകാതെ വന്നോ ഒക്കെയാകും. നിരന്തരം ശല്യമുണ്ടാക്കുന്ന ഇവയെ പല തരത്തിൽ മനുഷ്യൻ തന്നെ വകവരുത്തുന്നതാണ്.

ആനയ്ക്ക് ഒരു ദിവസം 100 കിലോയിലധികം ഭക്ഷണംവേണം, 200 ലീറ്റർ വെള്ളവും അതു തേടിയാണു നടപ്പ്. ലീഡറായ ആനയ്ക്ക് ഇവ എവിടെ കിട്ടുമെന്നു കൃത്യമായി അറിയാം. നാട്ടിലേക്കിറങ്ങുമ്പോൾ ഈ ലീഡറിനെയാകും ഞങ്ങൾ പിടികൂടുക.

രസമുള്ള ഒരോർമയുണ്ട്. മുത്തങ്ങയ്ക്കടുത്തു കല്ലൂർക്കൊമ്പൻ എന്നൊരു ആനയുണ്ടായിരുന്നു. ഏക്കറുകളോളം വയലിൽ എട്ടു വർഷത്തോളം ഇവനടക്കമുള്ള നാലു കാട്ടാനകളുടെ ശല്യം കാരണം കൃഷിയിറക്കാനായില്ല. പരാതികൾ കനത്തതോടെ പിടിക്കാൻ തീരുമാനിച്ചു. കൊമ്പനെ കൂട്ടിലാക്കിയ അന്നു രാത്രി ചിന്നംവിളി കേട്ടു ചെന്നുനോക്കുമ്പോൾ കണ്ട കാഴ്ച എല്ലാവരെയും ചിരിപ്പിച്ചു. തനിക്കു കഴിക്കാൻ കൂട്ടിൽ നൽകിയ ഭക്ഷണം തുമ്പിക്കൈയിലെടുത്തു പുറത്തു നിൽക്കുന്ന മൂന്നു കൂട്ടുകാർക്കും കൊടുക്കുകയാണവൻ. മൂന്നു മാസത്തോളം ഇവരെ തിരിച്ചോടിക്കുന്നതായായിരുന്നു പാപ്പാന്മാരുടെ പ്രധാന ജോലി.

Bu hikaye Vanitha dergisinin July 08, 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Vanitha dergisinin July 08, 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

VANITHA DERGISINDEN DAHA FAZLA HIKAYETümünü görüntüle
ഉഡുപ്പി ഹോട്ടലിലെ മസാലദോശ
Vanitha

ഉഡുപ്പി ഹോട്ടലിലെ മസാലദോശ

\"ഒരു ദിവസം ഞാൻ ഇന്നസെന്റിനോടു ചോദിച്ചു. ആ ടെർളിൻ വൈറ്റ് ഷർട്ട് എവിടെയെന്ന്. മറുപടി എന്നെ സങ്കടത്തിലാക്കി. എന്നെ മാത്രമല്ല, ഇന്നസെന്റിനെയും.... ആലിസ് ഇന്നസെന്റ് എഴുതുന്ന ഓർമക്കുറിപ്പുകൾ തുടരുന്നു

time-read
3 dak  |
November 23, 2024
മറവിരോഗം എനിക്കുമുണ്ടോ?
Vanitha

മറവിരോഗം എനിക്കുമുണ്ടോ?

മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം

time-read
4 dak  |
November 23, 2024
പൂവിതൾ പാദങ്ങൾ
Vanitha

പൂവിതൾ പാദങ്ങൾ

കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ

time-read
3 dak  |
November 23, 2024
നിഴൽ മാറി വന്ന നിറങ്ങൾ
Vanitha

നിഴൽ മാറി വന്ന നിറങ്ങൾ

“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു

time-read
3 dak  |
November 23, 2024
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
Vanitha

യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ

ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും

time-read
1 min  |
November 23, 2024
കളർഫുൾ ദോശ, രുചിയിലും കേമം
Vanitha

കളർഫുൾ ദോശ, രുചിയിലും കേമം

മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം

time-read
1 min  |
November 23, 2024
സൈലന്റല്ല അഭിനയം
Vanitha

സൈലന്റല്ല അഭിനയം

“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ

time-read
2 dak  |
November 23, 2024
പഠിക്കാം രണ്ടു ട്രിക്കുകൾ
Vanitha

പഠിക്കാം രണ്ടു ട്രിക്കുകൾ

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
November 23, 2024
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
Vanitha

വാലറ്റ് ഭരിക്കാൻ ഇ റുപ്പി

ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ

time-read
2 dak  |
November 23, 2024
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
Vanitha

കിഴങ്ങിനു പകരക്കാരൻ അടതാപ്പ്

ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്

time-read
1 min  |
November 23, 2024