പവിത്രം സിനിമ റിലീസായ കാലത്ത് ആലുവ ശ്രീമൂല നഗരം സ്വദേശിയായ ശങ്കറും വൈക്കംകാരി ദീപ്തിയും പരസ്പരം കണ്ടിട്ടു പോലുമില്ല. പക്ഷേ, ഇവരുടെ ജീവിതത്തിന് ഈ സിനിമയുമായി ഒരു സാമ്യമുണ്ട്. മൂത്ത മകൾ വിവാഹപ്രായമെത്തിയ കാലത്താണ് ഇവർക്കു രണ്ടാമത്തെ കുട്ടി ജനിച്ചത്.
സിനിമയിൽ സസ്പെൻസും കണ്ണീരുമൊക്കെ ഉണ്ടെങ്കിലും തൃപ്പൂണിത്തുറയിലെ ഇവരുടെ വീട്ടിൽ ഉയരുന്നതു ചേച്ചിയമ്മയുടെ പൊട്ടിച്ചിരിയും അനിയത്തി വാവയുടെ കിലുക്കാംപെട്ടി കൊഞ്ചലും മാത്രം. ചിത്രകാരനായ എം.പി. ശങ്കറും ഭാര്യ ദീപ്തി ശങ്കറും നർത്തകിയും നടിയുമായ മൂത്തമകൾ ആര്യ പാർവതിയും ആവേശപൂർവം ഒന്നിച്ചിരുന്നു. 24 വർഷത്തിനു ശേഷം ആ വീട്ടിൽ ജനിച്ച സന്തോഷക്കുടുക്കയുടെ വിശേഷങ്ങൾ പറയാൻ.
വാലിന്മേൽ പൂവും വാലിട്ടെഴുതിയ...
ദീപ്തി ആലുവയിലെ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന കാലം. അവിടെവച്ചു കണ്ട് ഇഷ്ടപ്പെട്ടാണു ശങ്കർ വിവാഹാലോചനയുമായി വീട്ടിലെത്തിയത്. 1998 ജൂലൈ ആറിനായിരുന്നു കല്യാണം. സന്തോഷകരമായി മുന്നോട്ടു പോകുന്നതിനിടെ ഇരട്ടിമധുരമായി ആ വിവരമറിഞ്ഞു. ദീപ്തി ഗർഭിണിയാണ്. പക്ഷേ, ആ കുഞ്ഞിനെ താലോലിക്കാനുള്ള ഭാഗ്യം അവർക്കുണ്ടായില്ല. ആറാം മാസത്തിലെ അബോർഷൻ വിഷമത്തോടെ അവർ അതിജീവിച്ചു. വൈകാതെ ദീപ്തി വീണ്ടും ഗർഭിണിയായി.
ആദ്യ അനുഭവത്തിന്റെ പേടി മനസ്സിലുള്ളതു കൊണ്ട് ആ സമയത്തു കരുതലെടുത്തെന്നു ദീപ്തി പറയുന്നു. “പരിശോധനകളിൽ കുറച്ചു പ്രശ്നങ്ങൾ കണ്ടതോടെ ഡോക്ടറുടെ നിർദേശപ്രകാരം ഒൻപതു മാസവും ബെഡ്റെസ്റ്റ് എടുത്തു. സിസേറിയൻ വേണ്ടിവരുമെന്നു ഡോക്ടർ നേരത്തേ പറഞ്ഞിരുന്നു. ഓപ്പറേഷൻ തിയറ്ററിൽ കയറുന്നതിനു തൊട്ടുമുൻപു മറ്റൊരു ഗർഭിണിയെ വളരെ കോംപ്ലിക്കേറ്റഡായി കൊണ്ടുവന്നു.
അതു കഴിയാനായി കാത്തിരുന്ന സമയത്താണു ദൈവം ആദ്യമായി ജീവിതത്തിൽ അദ്ഭുതം പ്രവർത്തിച്ചതെന്നു ദീപ്തി പറയുന്നു. പിന്നീടു പരിശോധിച്ച ശേഷം ഡോക്ടർ പറഞ്ഞതിങ്ങനെ, "നോർമൽ ഡെലിവറിക്കു സാധ്യതയുണ്ട്, ലേബർ റൂമിലേക്കു പൊയ്ക്കോളൂ.' അനസ്തേഷ്യ നൽകിയിരുന്നതിനാൽ പ്രസവിക്കാൻ സ്വയം ഒരു ശ്രമവും നടത്താൻ ആയില്ലെങ്കിലും എല്ലാം ഭംഗിയായി നടന്നു. ആ മിടുക്കിയാണ് ഇപ്പോൾ 24 വയസ്സുള്ള ആര്യ പാർവതി.
കുട്ടിക്കുറുങ്ങാലി തത്തപ്പെണ്ണുമായ്...
Bu hikaye Vanitha dergisinin September 30, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin September 30, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം