ശരിയല്ലെന്നു മനസ്സു പറയുമെങ്കിലും പലപ്പോഴും പല അമ്മമാർക്കും ഒഴിവാക്കാൻ കഴിയാത്ത ഒരു കാര്യമുണ്ട്. രണ്ടുവയസ്സുപോലും തികയാത്ത കുഞ്ഞിനു മുന്നിൽ ഫോൺ വച്ചു കൊടുക്കുക. കാർട്ടൂണിലോ കുട്ടിക്കഥകളിലോ അവരെ പിടിച്ചിരുത്തുന്നതു ചിലപ്പോൾ ഭക്ഷണം കഴിപ്പിക്കാനാകാം. അല്ലെങ്കിൽ അമ്മയ്ക്ക് അത്യാവശ്യ ജോലികൾ ചെയ്തു തീർക്കാനാകാം. ഇതിന്റെ പ്രത്യാഘാതമായി ചിലപ്പോൾ കുഞ്ഞുങ്ങളിൽ ഉണ്ടാകുക വെർച്വൽ ഓട്ടിസം എന്ന ഗുരുതര ആരോഗ്യ പ്രശ്നമാകാം.
വെർച്വൽ ഓട്ടിസം എന്ന പദപ്രയോഗം മാരിയസ് സാഫിർ എന്നൊരു റൊമേനിയൻ സൈക്കോളജിസ്റ്റാണ് ആദ്യമായി ഉപയോഗിച്ചത്. ഒരുപാടു നേരം മൊബൈൽ ഫോൺ, ടിവി, വിഡിയോ ഗെയിം കൺ സോൾ, ഐ പാഡ്, കംപ്യൂട്ടർ തുടങ്ങിയ സ്ക്രീനുകൾ ക്കു മുന്നിൽ സമയം ചെലവഴിക്കുന്ന കൊച്ചു കുട്ടികൾക്ക് ഓട്ടിസത്തിനു സമാനമായ ചില ലക്ഷണങ്ങൾ അദ്ദേഹം കണ്ടെത്തി. ആശയവിനിമയ ശേഷിക്കുറവ്, സംസാരം കുറവ്, ഒറ്റപ്പെട്ടിരിക്കുക... ഇത്തരം പ്രവണതകളെയാണ് അദ്ദേഹം വെർച്വൽ ഓട്ടിസം എന്ന് വിളിച്ചത്.
യഥാർഥ ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ ഓരോരുത്തർക്കും വ്യത്യാസപ്പെട്ടിരിക്കും. അതുകൊണ്ട് ഓട്ടിസം ശ്രേണിയിലെ എല്ലാ അവസ്ഥകളെയും ചേർത്ത് ഓട്ടിസം സ്പെക്ട്രം ഡിസോഡർ എന്നാണു വിളിക്കുക. ഓട്ടിസം എന്ന വാക്കുകൊണ്ട് അവനവനിലേക്ക് ചുരുങ്ങുന്ന അവസ്ഥ' എന്നാണ് ഉദ്ദേശിക്കുന്നത്.
1943ൽ ലിയോ കാനർ എന്ന ശിശുരോഗ വിദഗ്ധൻ അദ്ദേഹത്തിന്റെ അടുത്തു വന്ന ചില കുട്ടികളുടെ പ്രത്യേകതകൾ ശ്രദ്ധിച്ചു. മറ്റു കുട്ടികളിൽ നിന്ന് വ്യത്യസ്തരായി അവർ ഒറ്റയ്ക്കിരിക്കാൻ ഇഷ്ടപ്പെടുന്നു, മുഖത്തു നോക്കുന്നില്ല, മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നില്ല. പകരം തനിച്ചിരുന്നു ചില നിർജീവ വസ്തുക്കളുമായി സമയം ചെലവിടുന്നു. അല്ലെങ്കിൽ ഫാൻ കറങ്ങുന്നതോ ക്ലോക്കിന്റെ ചലനമോ മാത്രം നോക്കിയിരിക്കുന്നു.
കുട്ടികളിലെ ഓട്ടിസം എന്ന അവസ്ഥയെക്കുറിച്ച് ലിയോ കാനർ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചു. എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ് വെർച്വൽ ഓട്ടിസം. കുട്ടികൾ മൂന്നു വയസ്സിനു മുൻപു മുതൽ തുടർച്ചയായി സ്ക്രീനിന് അടിമപ്പെടുന്നതു മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.
വെർച്വൽ ഓട്ടിസം എന്ത്?
Bu hikaye Vanitha dergisinin October 14, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin October 14, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം