അല്ല. സിഗരറ്റു വലിയും തുടങ്ങിയോ? നീയീ സ്ലീസ് ഡ്രസ്സ് ഇട്ടാൽ കക്ഷത്തിലെ കരുവാളിപ്പ് എടുത്തു കാണില്ലേ? ദേ, കണ്ണ് നോക്കിക്കേ.. ആരോ നല്ല ഇടി ഇടിച്ചല്ലേ?.
കരുവാളിപ്പിനെ മെരുക്കാത്തതുമൂലം ഇത്തരം പല ചോദ്യങ്ങളും നേരിടേണ്ടിവന്നേക്കാം. ഇനി ഏതായാലും അതു വേണ്ടി വരില്ല. ശരീരത്തിൽ അവിടവിടെ പ്രത്യക്ഷപ്പെടുന്ന കരുവാളിപ്പിനോടു പറയാം ബൈ ബൈ...
കണ്ണുകൾക്കിനി പുത്തനുണർവ്
പല കാരണങ്ങൾ കൊണ്ടു കൺതടങ്ങളിൽ കറുപ്പുനിറം വരാം. ഉറക്കക്കുറവ്, രക്തക്കുറവ്, കൂടുതൽ വെയിൽ ഏ ൽക്കുക, ഏറെ നേരമുള്ള ഫോൺ / കംപ്യൂട്ടർ ഉപയോഗം മൂലമുള്ള ട്രെയ്ൻ, മേക്കപ്പ് വസ്തുക്കളുടെ അലർജി... എന്നിവ അതിൽ ചിലതാണ്. കണ്ണിനടിയിലെ കറുപ്പു നിറം മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില സൗന്ദര്യസംരക്ഷണ രീതികൾ നോക്കാം.
ഒരു വലിയ സ്പൂൺ ജമന്തിപ്പൂവു വെയിലത്തു വച്ച് ഉണക്കിപ്പൊടിച്ചതും അതു കുതിരാനുള്ള ആൽമണ്ട് ഓയി ലും ചേർത്തു കുഴച്ചു കൺതടത്തിൽ പുരട്ടി അഞ്ചു മിനിറ്റു നേരം വളരെ മൃദുവായി മസാജ് ചെയ്യുക. (കണ്ണിൽ മസാജ് ചെയ്യുമ്പോൾ ഒരിക്കലും അമർത്തി ചെയ്യരുത്. കൺ തടത്തിലെ ചർമത്തിൽ എളുപ്പത്തിൽ ചുളിവുകൾ വീഴും. അഞ്ചു മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. ആഴ്ചയിൽ 3-4 തവണ ചെയ്യുക.
കരിക്കിന്റെ കാമ്പ് അരച്ചു കുഴമ്പു പരുവത്തിലാക്കി ക ണ്ണിനു മുകളിലിട്ടു 10 മിനിറ്റു നേരം കഴിഞ്ഞു കഴുകാം. ദിവസവും ചെയ്യാൻ പറ്റിയാൽ അത്രയും നല്ലത്.
5-8 തുള്ളി ആൽമണ്ട് ഓയിലും ഒരു വലിയ സ്പൂൺ വെള്ളരിക്കാ നീരും നന്നായി കൂട്ടിക്കലർത്തി കണ്ണിനു ചുറ്റും പുരട്ടാം. വെള്ളരിക്ക കട്ടിയിൽ വട്ടത്തിലരിഞ്ഞു ഫ്രിജിൽ വച്ചിട്ടു ദിവസവും രാവിലെ പത്തു മിനിറ്റു കണ്ണിൽ വച്ചാൽ കൺതടത്തിലെ കറുപ്പു കുറയും. ഉറങ്ങി എഴുന്നേൽക്കുമ്പോൾ ഉണ്ടാകുന്ന കൺവീക്കവും മാറും.
പുറത്തിറങ്ങുമ്പോൾ കുട ചൂടുക. വെയിലത്തു വണ്ടി ഉപയോഗിക്കുമ്പോൾ കൂളിങ് ഗ്ലാസ് വയ്ക്കുക, കംപ്യൂട്ടറിലും മറ്റും ദീർഘനേരം ജോലി ചെയ്യേണ്ടി വരുന്നവർ ആന്റി-ഗ്ലെയർ സ്ക്രീൻ ഗാർഡുകൾ കണ്ണടകൾ ധരിക്കുന്നതാണ് ഉചിതം. ഇതൊക്കെ ചെയ്താലും ആവശ്യത്തിനു ഉറക്കം കിട്ടിയില്ലെങ്കിൽ കറുപ്പു നിറം നിൽക്കും.
ചുണ്ടുകൾ കലകളില്ലാതെ
Bu hikaye Vanitha dergisinin October 28,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin October 28,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം