നറുമുഗയേ നറുമുഗയേ നീയൊരു നാഴികൈ നില്ലായ്....'സ്റ്റുഡിയോ ഫ്ലോറിൽ നിറയുന്ന പി.ഉണ്ണികൃഷ്ണന്റെ മധുരസ്വരത്തിനും മനോഹര ഈണത്തിനുമൊപ്പം രമ്യ നമ്പീശനും പാടിത്തുടങ്ങി. പിന്നെ, സ്വയമറിയാതെ താളത്തിന്റെ തുടിയലകൾ ചെറു നൃത്തച്ചുവടുകളായി. “സംഗീതവും നൃത്തവും എനിക്കെരിക്കലും പിരിയാനാകാത്ത കൂട്ടുകാരികളാണ്. നല്ല പാട്ട് കേട്ടാൽ അറിയാതെ ഒപ്പം മൂളും. ശരീരം താളത്തിനൊത്തു നീങ്ങും. മറ്റാരെങ്കിലും ശ്രദ്ധിക്കുമോ എന്നൊന്നും ചിന്തിക്കാറില്ല. നമ്മൾ നമ്മളെ സന്തോഷിപ്പിച്ചാലേ, ജീവിതവും ജോലിയും നന്നാകൂ...'' രമ്യ പറയുന്നു.
കരിയറിന്റെ തുടക്കത്തിൽ നിന്നു കാലം പിന്നിട്ടപ്പോൾ ഉണ്ടായ മാറ്റങ്ങൾ എന്തെല്ലാമാണ് ?
വളരെ ഉൾവലിഞ്ഞ പ്രകൃതമായിരുന്നു പണ്ട്. ധൈര്യം കുറവുള്ള ആൾ എന്നും പറയാം. ഇപ്പോൾ അങ്ങനെയല്ല. ജീവിതം ഇത്രയൊക്കെയേ ഉള്ളൂ എന്നു മനസ്സിലാക്കിയപ്പോൾ നിമിഷങ്ങൾ പരാമാവധി ആസ്വദിക്കുക, സന്തോഷം കണ്ടെത്തുക എന്ന രീതിയിലേക്ക് ചിന്തകൾ മാറി.
കോവിഡ് കാലത്തിനു ശേഷം അങ്ങനെയൊരു ചിന്താഗതി പലർക്കും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ, ഈ നിമിഷത്തിൽ ജീവിക്കുക എന്നതാണ് പ്രധാനം. അല്ലാതെ അനാവശ്യ പരിഭ്രമങ്ങളും നെഗറ്റിവിറ്റിയും ചുമന്നു ജീവിക്കേണ്ട ആവശ്യമില്ല. അടുത്തത് എന്താണു സംഭവിക്കുകയെന്നറിയില്ല. അതിനാൽ, ഉള്ള സമയത്തു പരമാവധി സന്തോഷിക്കുക. എന്നു കരുതി എപ്പോഴും സന്തോഷിച്ചിരിക്കുന്ന ടോക്സിക് പോസിറ്റിവിറ്റിയെക്കുറിച്ചല്ല ഞാൻ പറയുന്നത്. സങ്കടം വരുന്ന സാഹചര്യങ്ങളുണ്ടാകാം. അത് ജോലിയെ ബാധിക്കാതെ സ്വസ്ഥമായി ഇരിക്കുക. മറ്റുള്ളവർക്കു കഴിയുന്നത് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കുക.
ഈ ചിന്തകൾ ഉള്ളിലുണ്ടായിരുന്നതു തന്നെയാണ്. സമൂഹത്തെ പേടിച്ചും മറ്റുള്ളവരുടെ അഭിപ്രായത്തിന് ഊ ന്നൽ കൊടുത്തും ജീവിച്ചതിനാൽ തിരിച്ചറിഞ്ഞില്ല എന്നേയുള്ളൂ. നമ്മൾ ആദ്യം നമ്മളെ വിശ്വസിച്ചാലേ, മറ്റുള്ളവർ നമ്മളെ വിശ്വസിക്കുകയുള്ളൂ.
എന്താണു സന്തോഷത്തിന്റെ കീ വേഡ് ?
നമ്മൾ എപ്പോഴും വലിയ കാര്യങ്ങളാണ് ആഘോഷിക്കുന്നത്. ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുകയെന്നതാണ് എന്റെ ഫിലോസഫി. രാവിലെ നല്ലൊരു ഗീ റോസ്റ്റ് കിട്ടിയാൽ, അല്ലെങ്കിൽ രുചികരമായ അപ്പവും മുട്ടക്കറിയും കിട്ടിയാൽ ഞാൻ ഹാപ്പി.
Bu hikaye Vanitha dergisinin January 06, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin January 06, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും
ഓടും ചാടും പൊന്നമ്മ
അറുപതാം വയസ്സിലും ഓടാനുള്ള വിസിൽ കേട്ടാൽ പൊന്നമ്മ കുതിച്ചുപായും. അതിനു പിന്നിലൊരു സ്വപ്നമുണ്ട്
ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം
നായ്ക്കുട്ടിയെ വാങ്ങും മുൻപ് അറിയേണ്ട കാര്യങ്ങൾ
മിസ്റ്റർ കേരള ഫ്രം ബംഗാൾ
മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കേരള നേട്ടങ്ങൾ സ്വന്തമാക്കിയ നിർമാണ തൊഴിലാളി സാമ്രാട്ട് ഘോഷ് ബംഗാളിൽ നിന്നു കേരളത്തിലേക്കു വന്നതിനു പിന്നിലൊരു കഥയുണ്ട്
മഹിളാ സമ്മാൻ സേവിങ് സ്കീം
പലിശ കോമ്പൗണ്ട് ചെയ്യുന്ന തരത്തിലുള്ളതാണ് ഈ പദ്ധതി
വാട്സാപ് ഹാക്കും ഇൻസ്റ്റഗ്രാമും
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പ്രിയപ്പെട്ട ഇടം ഇതാണ്
“ഞാൻ' മുതൽ 'ഫാർമ' വരെയുള്ള പത്തു വർഷത്തെ സിനിമാ വിശേഷങ്ങളുമായി പ്രിയ നായിക ശ്രുതി രാമചന്ദ്രൻ
Merrily Merin
സൂക്ഷ്മദർശിനിയിൽ സ്റ്റെഫിയായെത്തിയ മെറിൻ ഫിലിപ് തമിഴിലും താരമാകാൻ ഒരുങ്ങുന്നു