രണ്ട് യുവനടന്മാർക്ക് തമ്മിൽ കാണാൻ വനിത വേണ്ടി വന്നു അല്ലേ...? "ഫാലിമി'യിലെ അപ്പൂപ്പൻ, മീനാരാജ് രാഘവൻ, സ്വതസിദ്ധമായ നർമത്തിൽ പൊതിഞൊരു വാചകമങ്ങ് കാച്ചി. പല്ലു കാട്ടി ചിരിക്കാൻ ആദ്യം മടിച്ച “കാതലി'ലെ ചാച്ചൻ ആർ. എസ്. പണിക്കർ ഇതുകേട്ടതും പല്ലും കാട്ടി തന്നെ ചിരിച്ചു. കായലിനരികെ കാറ്റും കൊണ്ടു ചുറ്റിനടന്ന് സിനിമാ വിശേഷങ്ങളും പറഞ്ഞു 70ൽ നിന്നു 17ലേക്കു വണ്ടി കിട്ടിയ രണ്ടു കുട്ടികളായി അവർ
സിനിമയിലേക്കുള്ള വരവ്
മീനാരാജ്. ഒട്ടും പ്രതീക്ഷിക്കാതെയാണ് സിനിമയിലേക്ക് എത്തുന്നത്. 2022 ഒക്ടോബർ മാസത്തിൽ നേവൽ ബേസിലെ നാടക മത്സരത്തിനായി ഒരുങ്ങുന്ന സമയം. അതിനിടെ സഹസംവിധായകന്റെ ഫോൺ വന്നു. ഷോർട്ട് ഫിലിമിലേക്കാണ് വിളിക്കുന്നതെന്നു കരുതി നാടകമത്സരത്തിന്റെ തിരക്കു കാരണം അടുത്ത ദിവസങ്ങളിൽ ഒഴിവില്ലെന്നു പറഞ്ഞു. എന്നിട്ടാണ് കഥ കേൾക്കുന്നത്. കഥ ഇഷ്ടമായതു കൊണ്ട് ഒഡിഷന് ചെന്നു, അപ്പോഴും സമയമില്ല. അവരുടെ നിർദേശപ്രകാരം തമാശ രീതിയിൽ സ്വയം പരിചയപ്പെടുത്തൽ നടത്തി പോന്നു. പിന്നീടു ഡയറക്ടർ വിളിച്ച് ഓകെ പറഞ്ഞു. കുറച്ചു വർഷങ്ങളായി വലിയ നടന്മാരെ വച്ച് പ്ലാൻ ചെയ്തിരുന്ന സിനിമയാണത്. അവസാനം കറങ്ങി തിരിഞ്ഞ് എന്റെയടുത്തെത്തി സുല്ലിട്ടു.
ആർ.എസ്. പണിക്കർ വിദൂര സ്വപ്നത്തിൽ പോലും സിനിമയുണ്ടായിരുന്നില്ല. കോൺഗ്രസ് സംഘടനാ പ്രവർത്തന വും കാലിക്കറ്റ് സർവകലാശാല ഉദ്യോഗവും സാംസ്കാരിക പ്രവർത്തനവുമായി നടക്കുന്നു. അങ്ങനെയിരിക്കെ അടുത്ത സുഹൃത്തും അയൽവാസിയും സംവിധായകനും നടനുമൊക്കെയായ മുസ്തഫ വഴി ജിയോ ബേബി എന്നെ കാണാൻ വരുന്നു. സംഘടനാ പ്രവർത്തനങ്ങളുടെ ഭാഗമായി തട്ടിക്കൂട്ട് നാടകങ്ങൾ ചെയ്തിരുന്നു. അത് മുസ്തഫയ്ക്ക് അറിയാം.
ജിയോ നേരിട്ടു കാര്യം പറയുന്ന ആളാണ്, റോളിനെക്കുറിച്ചു പറഞ്ഞു. മമ്മൂട്ടിയുടെ ഒപ്പം ഫോട്ടോ എടുക്കുന്നത് പോലും ഭാഗ്യ മല്ലേ... അപ്പോ അദ്ദേഹത്തിന്റെ അച്ഛനായി അഭിനയിക്കാൻ അവസരം കിട്ടുന്നതോ! എന്നെ ആ കഥാപാത്രത്തിനു പറ്റുമോ എന്നു നോക്കൂ എന്നു പറഞ്ഞു. ഇത് 2022 സെപ്റ്റംബറിലാണ് നടക്കുന്നത്. ഒക്ടോബറിൽ സിനിമയുടെ സ്വിച്ച് ഓൺ നടക്കുമെന്നായിരുന്നു പ്ലാൻ.
Bu hikaye Vanitha dergisinin January 20, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin January 20, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
കാലമെത്ര കൊഴിഞ്ഞാലും...
കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും
വെയിൽ തന്നോളൂ സൂര്യാ...
വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും
തനിനാടൻ രുചിയിൽ സാലഡ്
വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...
ഗെയിം പോലെ ജീവിതം
പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ
സ്വാദും ഗുണവുമുള്ള രംഭ ഇല
സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?
കണ്ടാൽ ഞാനൊരു വില്ലനോ?
'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്
തോൽവികൾ പഠിപ്പിച്ചത്
ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം