ദുബായിലൊരു മലയാളിയുടെ പക്കൽ ക്രിസ്തുദേവന്റെ വ്യത്യസ്തമായ കുറേ ചിത്രങ്ങളുണ്ടെന്നു കേൾക്കുമ്പോൾ നിങ്ങളെന്തു കരുതും? ആയിരം, അല്ലെങ്കിൽ രണ്ടായിരം, പരമാവധി 5000 ചിത്രങ്ങൾ. അതാണോ കണക്കുകൂട്ടൽ. എന്നാൽ ഉയിർപ്പിന്റെ ഈ തിരുനാൾ വേളയിൽ ഒന്നു ഞെട്ടാൻ തയാറായിക്കൊള്ളൂ. ദുബായിലെ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന ലോറനസ് മാമൻ നേര്യം പറമ്പിലിന്റെ ശേഖരത്തിലുള്ളത്, കാൽ ലക്ഷത്തിലേറെ യേശുക്രിസ്തുവിന്റെ ചിത്രങ്ങളാണ്. വ്യത്യസ്ത രൂപത്തിലും ഭാവത്തിലും ഡിസൈനിലും നിറങ്ങളിലും ഒക്കെയുള്ള ദൈവപുത്രൻ. പരിശുദ്ധ മാതാവ് മറിയത്തിന്റെ ചിത്രങ്ങളും ശേഖരത്തിലുണ്ട്. ലോകത്തു മറ്റൊരു വ്യക്തിയുടെയോ സംഘടനയുടെയോ കയ്യിൽ യേശുവിന്റെയും മറിയത്തിന്റെയും ഇത്രയധികം ചിത്രങ്ങളില്ല.
ലോകത്തിലെ എക്കാലത്തെയും മികച്ച ചിത്രകാരന്മാരിലൊരാളായ ലിയനാർഡോ ഡാവിഞ്ചി വരച്ചതു മുതലുള്ള ചിത്രങ്ങൾ അക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ ഡിസംബറിലാണു 25,000 ചിത്രങ്ങൾ തികഞ്ഞത്. ഇപ്പോഴും ഓരോ മാസവും പുതിയ പുതിയ ദൈവപുത്രന്മാർ ആ ശേഖരത്തിലേക്കെത്തുന്നു.
കണ്ണൂർ ഈന്തു കരയിൽ സ്ഥിരതാമസമാക്കിയ ചങ്ങനാശേരി തുരുത്തി സ്വദേശിയാണ് ലോറൻസ്. ക്രിസ്തുദേവന്റെ ഏറ്റവുമധികം ചിത്രങ്ങൾ കൈവശമുള്ളതിന്റെ പേരിൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം പിടിച്ചു. ഗിന്നസ് ബുക്ക് ഓഫ് ലോക റെക്കോർഡ്സാണ് അടുത്ത ലക്ഷ്യം. "താമസിയാതെ ആ നേട്ടം കൈവരിക്കാനാകുമെന്നാണു പ്രതീക്ഷ. ചിത്രങ്ങൾ ഓരോന്നായി എടുത്തുകാട്ടി ലോറൻസ് പറയുന്നു.
“എല്ലാം ഒന്നിനൊന്നു വ്യത്യസ്തമായ ചിത്രങ്ങളാണ്. ഗൂഗിളിൽ തിരഞ്ഞാൽ പോലും നാലായിരത്തിനടുത്തു ചിത്രങ്ങളേ ലഭിക്കൂ. ഇറ്റലിയിലാണ് ഏറ്റവും കൂടുതൽ ചിത്രങ്ങളുള്ളതായി കേട്ടിട്ടുള്ളത്. ഒരിക്കൽ അവിടെയുള്ള ഒരു ബന്ധു എനിക്ക് യേശുവിന്റെ കുറേ ചിത്രങ്ങൾ സമ്മാനിച്ചു. ആദ്യമൊരു കൗതുകമായിരുന്നു. പിന്നെപ്പിന്നെ ഹരം വളർന്നു. ചിത്രങ്ങൾ തേടിപ്പിടിച്ചു ശേഖരിക്കാൻ തുടങ്ങി. ദൈവപുത്രന്റെ മുഖഭാവം മാത്രമല്ല, വിവിധ ഘട്ടങ്ങളിലെ ചിത്രങ്ങളുമുണ്ട്. യേശുവിനെ ദിവ്യഗർഭം ധരിക്കുന്നതു മുതൽ കുരിശിലേറ്റുന്നതുവരെ പല ഘട്ടങ്ങളിലുമുള്ള ചിത്രങ്ങൾ.
Bu hikaye Vanitha dergisinin March 30, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin March 30, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
കാലമെത്ര കൊഴിഞ്ഞാലും...
കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും
വെയിൽ തന്നോളൂ സൂര്യാ...
വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും
തനിനാടൻ രുചിയിൽ സാലഡ്
വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...
ഗെയിം പോലെ ജീവിതം
പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ
സ്വാദും ഗുണവുമുള്ള രംഭ ഇല
സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?
കണ്ടാൽ ഞാനൊരു വില്ലനോ?
'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്
തോൽവികൾ പഠിപ്പിച്ചത്
ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം