നന്നേ ചെറുപ്പത്തിൽത്തന്നെ സാരികളുടെ വൈവിധ്യമാർന്ന വർണ പ്രപഞ്ചം എന്നെ വിസ്മയിപ്പിച്ചിരുന്നു. അതിനു കാരണം രണ്ട് അമ്മായിമാരാണ്. അപ്പന്റെ സഹോദരിമാർ. അച്ചാമ്മയും പൂവമ്മയും. ഒരാൾ മണ്ണാർക്കാട്ടും മറ്റേയാൾ ആലുവയിലും വല്യവധി തുടങ്ങുമ്പോൾ അവർ രണ്ടു മാസത്തേക്കു തറവാട്ടിൽ ഒഴിവുകാലം ആഘോഷിക്കാൻ എത്തും. സ്നേഹവതികളായ ഇരുവരും ഞങ്ങൾക്കു പുത്തനുടുപ്പും കല്ലുമാലകളും പൂസ്ലൈഡുമെല്ലാം സമ്മാനിക്കും.
ഈ രണ്ടു മാസത്തിനിടയ്ക്ക് അവർക്ക് കാഞ്ഞിരപ്പള്ളിയിൽ നിരവധി ചടങ്ങുകളിൽ മാമ്മോദീസ, മനസ്സമ്മതം, കല്യാണ ഉറപ്പ് ഇത്യാദികൾ പങ്കെടുക്കേണ്ടതുണ്ട്. അതിനുവേണ്ടി ഭംഗിയേറിയ സാരികളും ചേരുന്ന ആഭരണങ്ങളുമൊക്കെയായാണ് എത്തുന്നത്.
തൃശൂരിലെ ഫാഷൻ ഫാബ്രിക്സ്ഉം എറണാകുളത്തെ ചാക്കോളാസുമായിരുന്നു അവരുടെ ഇഷ്ട കേന്ദ്രങ്ങൾ. അവർ നിരത്തിക്കാട്ടുന്ന ആ സാരിത്തരങ്ങൾ ഞങ്ങൾ കുട്ടികൾ വിസ്മയത്തോടെ ആസ്വദിക്കും. ഗെദ് വാൾ, വെങ്കിടഗിരി, നാരായൺ പട്ട്, ധർമവാരം പട്ട്, പോച്ചംപള്ളി... എന്തെല്ലാം പേരുകൾ അവ തുറക്കുമ്പോഴുള്ള സീൽക്കാര ധ്വനി. അവയിൽ നിന്നുതിരുന്ന നറുമണങ്ങൾ...
മഴവിൽ നിറങ്ങളിൽ ആദ്യ സാരി
ആദ്യമായി ഒരു സാരി സമ്മാനിക്കുന്നത് ഏറ്റവും ഇളയ ഉപ്പാപ്പന്റെ ഭാര്യയായ ഉണ്ണിയാന്റിയാണ്. പ്രീഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോഴാണ്. മഴവില്ലിന്റെ ഏഴു നിറങ്ങൾ സൗമ്യമായ് ചേർത്തുവച്ച ആ ഫുൾ വോയിൽ സാരിക്കു സവിശേഷമായ ചാരുതയുണ്ടായിരുന്നു. റെയിൻബോ സാരി എന്നറിയപ്പെടുന്ന ആ സാരി അണിയുമ്പോഴൊക്കെ ഞാനൊരു വനദേവതയായി പരിണമിക്കുന്നു എന്നൊരു തോന്നൽ. അതിന്റെ പാളികൾ നിവർക്കുമ്പോൾ പ്രസരിക്കുന്ന ചന്ദനഗന്ധം ഇപ്പോഴും പ്രജ്ഞയിൽ തങ്ങിനിൽക്കുന്നു.
ചേട്ടനെ സെന്റ് റോക്സ് സ്കൂളിൽ ചേർക്കാനാണ് ആദ്യമായി സ്വന്തം നാടായ കാഞ്ഞിരപ്പള്ളിയിൽ നിന്ന് അപ്പന്റെ ഒപ്പം തിരുവനന്തപുരം എന്ന വിദൂര നഗരത്തിലെത്തിയത്. കണ്ട മാത്രയിൽ ഞാനീ പ്രിയനഗരവുമായി പ്രണയത്തിലായി. അവിടുത്തെ പഞ്ചാരമണൽ ശേഖരമുള്ള കടലോരം, കാഴ്ചബംഗ്ലാവ്, തണൽ വിരിച്ച വഴികൾ, പുരാതന കെട്ടിടങ്ങൾ... ആ പ്രണയമാണ് ബിഎ പഠനത്തിന് എന്നെ മാർ ഇവാനിയോസ് കോളജിലെത്തിച്ചത്.
Bu hikaye Vanitha dergisinin March 30, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin March 30, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം