കാശി... കാശിക്കുട്ടാ... അമ്മേടെ സ്വന്തം മുത്തേ...'' അശ്വിനിയുടെ വിളി കേട്ടു കാശി ഉറക്ക കൈകളുയർത്തിൽ ചിരിച്ചു. അടുത്ത വിളിയിൽ ഒന്നു തിരിഞ്ഞു കുഞ്ഞിക്കാലുകളും കൈകളും നിവർത്തി കണ്ണുകൾ മെല്ലെ തുറന്നു. അമ്മയെ കണ്ട സന്തോഷത്തിൽ, ശബ്ദമുണ്ടാക്കി ഇളകിച്ചിരിച്ചു കൊണ്ട് അമ്മയുടെ നേർക്കു കൈകളുയർത്തി. അശ്വിനി അവനെ എടുത്തു.
കുഞ്ഞിക്കണ്ണുകൾ മുറിക്കുള്ളിലാകെ പരതുന്നതു കണ്ടു സുജിത്തും കുഞ്ഞിന്റെ മുന്നിലെത്തി. അച്ഛനെ കണ്ടയുടൻ അവൻ ആ ചുമലിലേക്കു ചാടി.
“ഇവനിപ്പോൾ ഒരു വയസ്സായി.'' കുഞ്ഞിന്റെ നനുത്ത കവിളിൽ മുത്തം നൽകിക്കൊണ്ട് അശ്വിനി പറഞ്ഞു തുടങ്ങി. “ഒരു വർഷം എങ്ങനെ കടന്നു പോയെന്നറിയില്ല, ഇപ്പോൾ ഓർക്കുമ്പോൾ.'' അശ്വിനിയുടെ വാക്കുകൾ മുറിഞ്ഞു. ഓർമകൾ ഒരു വർഷം പിന്നിലേക്കു നീങ്ങി.
ആറ്റിങ്ങൽ സ്വദേശികളായ സുജിത്തിനെയും അശ്വിനിയെയും വിവാഹത്തിന്റെ പുതു മോടി മാറുന്നതിനു മുൻപു തന്നെ "വിശേഷം തിരക്കലുകാർ കുറേ വട്ടം ചുറ്റിച്ചതാണ്. മാസങ്ങൾ കഴിഞ്ഞതോടെ കുത്തുവാക്കുകളും അടക്കിപ്പറച്ചിലുകളും തുടങ്ങി. സമ്മർദം എന്നതിനപ്പുറം ഇത്തരം വാക്കുകൾ ഭയമായി പടർന്നുകയറി, "ഈശ്വരാ... ഞങ്ങൾക്കിനി കുഞ്ഞിക്കാലു കാണാനുള്ള ഭാഗ്യമില്ലേ...
അതോടെ ചികിത്സ തേടാമെന്ന തീരുമാനത്തിലെത്തി. പല ഡോക്ടർമാരെയും മാറി മാറി കണ്ടെങ്കിലും നിരാശയായിരുന്നു ഫലം. എങ്കിലും പ്രതീക്ഷ കൈവിടാതെ, പ്രാർഥനയോടെ കാത്തിരുന്നു.
അഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽ അശ്വിനി ഗർഭിണിയായി. ഇടയ്ക്കിടെ ഉണ്ടായ രക്തസ്രാവം മൂലം ഡോക്ടർ പൂർണ വിശ്രമം നിർദേശിച്ചിരുന്നു. ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളുമായി 37 ആഴ്ചകൾ. ഒടുവിൽ അശ്വിനി ഓമനത്തമുള്ള ആൺകുഞ്ഞിനു ജന്മം നൽകി. 2.28 കിലോഗ്രാം ഭാരം ഉണ്ടായിരുന്നെങ്കിലും ചില ആരോഗ്യപ്രശ്നങ്ങൾ മൂലം ഒരാഴ്ചയോളം കുഞ്ഞിനെ നവജാതശിശുക്കളെ പരിചരിക്കുന്ന ഐസിയുവിൽ അഡ്മിറ്റ് ചെയ്തു.
ആ ദിവസങ്ങളിലാണു കുഞ്ഞിന്റെ മഞ്ഞ നിറം ഡോക്ടറുടെ ശ്രദ്ധയിൽപ്പെട്ടത്. നിറം കുറയുന്നില്ലെന്നു കണ്ടതോടെ കുഞ്ഞിനെ മറ്റൊരാശുപത്രിയിലേക്കു മാറ്റി. വിദഗ്ധനായ ഡോക്ടർ നിർദേശിച്ച പരിശോധനകളെല്ലാം നടത്തി ചിലത് ആവർത്തിച്ചു.
ഒരാഴ്ച നീണ്ട ആശുപത്രിവാസം കഴിഞ്ഞു മടങ്ങാൻ ഒരുങ്ങുമ്പോൾ ഡോക്ടർ സുജിത്തിനോടു പറഞ്ഞു, "ലിവർ ബയോപ്സി അത്യാവശ്യമായി ചെയ്യണം. ' റിസൽറ്റ് വന്നപ്പോൾ ചില പ്രശ്നങ്ങൾ ഉണ്ടെന്നു തോന്നിയെങ്കിലും കൃത്യമായ നിഗമനത്തിലെത്താൻ സാധിച്ചില്ല.
Bu hikaye Vanitha dergisinin June 08, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin June 08, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
കാലമെത്ര കൊഴിഞ്ഞാലും...
കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും
വെയിൽ തന്നോളൂ സൂര്യാ...
വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും
തനിനാടൻ രുചിയിൽ സാലഡ്
വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...
ഗെയിം പോലെ ജീവിതം
പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ
സ്വാദും ഗുണവുമുള്ള രംഭ ഇല
സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?
കണ്ടാൽ ഞാനൊരു വില്ലനോ?
'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്
തോൽവികൾ പഠിപ്പിച്ചത്
ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം