പിള്ളേരുടെ ഇല്ലൂമിനാട്ടികൾ
Vanitha|July 20, 2024
കൺഫ്യൂഷൻ കൊണ്ട് ജ്യുസടിച്ചു കുടിക്കുന്ന ടീനേജ് മനസ്സിനെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെ? കിളിപാറി നിൽക്കുന്ന രക്ഷിതാക്കൾ അറിയാൻ...
ഡോ. അരുൺ ബി നായർ പ്രൊഫസർ ഓഫ് മെഡിക്കൽ കോളജ്, തിരുവനന്തപുരം, ഓണററി കൺസൽട്ടൻറ്, സൈക്യാട്രി സൈക്യാട്രി, ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആന്റ് ടെക്നോളജി
പിള്ളേരുടെ ഇല്ലൂമിനാട്ടികൾ

ആവേശം സിനിമയിലെ കരിങ്കാളിയല്ലേ പാട്ടിനൊത്ത് മാറുന്ന ഫഹദിന്റെ മുഖം പോലെയാണ് ടീനേജിന്റെ മനസ്സ്. ഒരു സൈഡിൽ നന്നായി ചിരിക്കും. പക്ഷേ അടുത്ത നിമിഷത്തിൽ കട്ടക്കലിപ്പ്.

പുതിയ പിള്ളേരെ ന്യൂ ജെൻ എന്നൊക്കെ വിളിച്ചാൽ ഓൾഡ് ഫാഷനായി പോവും. അവർ സ്വയം വിളിക്കുന്നത് ജെൻ സി (Gen Z) എന്നാണ്. വീട്ടിൽ നിന്ന് ഇറങ്ങുകയും ചെയ്തു സ്റ്റാന്റിൽ ഒട്ട് എത്തിയിട്ടുമില്ല എന്ന പ്രായം അതായതു കൗമാരത്തിന്റെ പടി കടക്കുകയും ചെയ്തു എന്നാൽ സ്വന്തമായി ജോലി കിട്ടി സെറ്റിൽ ചെയ്തിട്ടും ഇല്ല. ആ പരുവത്തിലാണു മനസ്സ് ഇങ്ങനെ തെന്നിത്തെറിച്ചു പോവുന്നത്.

ഉള്ളിന്റെ ഉള്ളിൽ പ്രേമലു നായകനെ പോലെ പൈങ്കിളി മാൻ ആയിരിക്കും. പക്ഷേ, തുറന്നു പറഞ്ഞാൽ ക്രിഞ്ചായി പോയാലോ?. അതുകൊണ്ട് രംഗണ്ണനെ പോലെ "ഡാ മോനേ' എന്നൊക്കെ വിളിച്ചു നടക്കാൻ നോക്കും. അവരെ പറഞ്ഞിട്ടു കാര്യമില്ല. വീട്ടിലുള്ളവരും സമൂഹവും അവരുടെ തലയിൽ എടുത്തു വയ്ക്കുന്ന ഭാരം വലുതാണ്.

എന്തൊക്കെ കൺഫ്യൂഷൻസാണ് കലങ്ങി മറിയുന്നത്. നേരം വെളുക്കുമ്പോൾ മുതൽ മനസ്സിലെ ടാർഗറ്റ് പിടിക്കാൻ പറ്റാത്ത പ്രഷർ ഉണ്ട്. നേരത്തെ എഴുന്നേറ്റ് ജിമ്മിൽ പോകാനൊക്കെ വിചാരിക്കുന്നവരുണ്ടാകും. പക്ഷേ, മൊബൈൽ അണഞ്ഞതു പാതിരാവിലാവും. സപ്ലിയാണെങ്കിൽ മ്യൂട്ടടിച്ചിട്ടിരിക്കുന്ന ഫാമിലി ഗ്രൂപ്പിലെ അറീഡ് മെസേജുകൾ പോലെ ദിവസം കഴിയും തോറും കൂടിക്കൊണ്ടിരിക്കുകയാണ്. പഠിക്കാമെന്നു വച്ചു പുസ്തകമെടുത്താൽ അറിയാതെ ഇൻസ്റ്റയൊന്നെടുക്കും. അതോടെ മണിക്കൂർ കുറേ പോകും. അവസാനം പരീക്ഷയുടെ റിസൽറ്റ് വരുമ്പോൾ ജീവിതം ജഗതി പണ്ട് പാടിയ പോലെ "ഓട്ടപാത്രത്തിൽ ഞണ്ടു വീണാൽ ലൊട ലൊട ലൊടലാ പ്രായത്തിന്റെ ആണെടോ, ഭേദമാകും എന്നൊക്കെ ഉപദേശിക്കാൻ ചെന്നാൽ പിള്ളേരു നമ്മളെ ഒരുമാതിരി വാട്സാപ് കേശവൻ മാമനാക്കും. കൗമാരത്തിന് ഉപദേശം കാള ചുവപ്പു കണ്ട പോലെയാണ്. അതുകൊണ്ടു തലയിൽ വെളിച്ചമുള്ള മാതാപിതാക്കൾ ചീത്ത വിളിയുടെ ബോംബെറിഞ്ഞു രംഗം വഷളാക്കില്ല. ക്ഷമിച്ചും സഹിച്ചും മുന്നോട്ടു പോകും. പക്ഷേ, ഒരു പരിധി കഴിഞ്ഞാൽ പിന്നെ ഏതു വീടും ഡബ്ല്യു ഡബ്ല്യൂ ഇ പ്ലാറ്റ്ഫോം പോലെയാകും, അടി അലക്ക് അലറൽ....

ആ അവസ്ഥ ഉണ്ടാവാതിരിക്കാൻ പിള്ളേരുടെ മനസ്സിലെ മല്ലുമിനാട്ടികളും അതിനെ നേരിടാൻ രക്ഷിതാക്കൾ സ്വീകരിക്കേണ്ട റിയാലിറ്റികളും ഇതാ...

ബെസ്റ്റി v/s ലവർ

Bu hikaye Vanitha dergisinin July 20, 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Vanitha dergisinin July 20, 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

VANITHA DERGISINDEN DAHA FAZLA HIKAYETümünü görüntüle
ഉഡുപ്പി ഹോട്ടലിലെ മസാലദോശ
Vanitha

ഉഡുപ്പി ഹോട്ടലിലെ മസാലദോശ

\"ഒരു ദിവസം ഞാൻ ഇന്നസെന്റിനോടു ചോദിച്ചു. ആ ടെർളിൻ വൈറ്റ് ഷർട്ട് എവിടെയെന്ന്. മറുപടി എന്നെ സങ്കടത്തിലാക്കി. എന്നെ മാത്രമല്ല, ഇന്നസെന്റിനെയും.... ആലിസ് ഇന്നസെന്റ് എഴുതുന്ന ഓർമക്കുറിപ്പുകൾ തുടരുന്നു

time-read
3 dak  |
November 23, 2024
മറവിരോഗം എനിക്കുമുണ്ടോ?
Vanitha

മറവിരോഗം എനിക്കുമുണ്ടോ?

മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം

time-read
4 dak  |
November 23, 2024
പൂവിതൾ പാദങ്ങൾ
Vanitha

പൂവിതൾ പാദങ്ങൾ

കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ

time-read
3 dak  |
November 23, 2024
നിഴൽ മാറി വന്ന നിറങ്ങൾ
Vanitha

നിഴൽ മാറി വന്ന നിറങ്ങൾ

“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു

time-read
3 dak  |
November 23, 2024
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
Vanitha

യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ

ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും

time-read
1 min  |
November 23, 2024
കളർഫുൾ ദോശ, രുചിയിലും കേമം
Vanitha

കളർഫുൾ ദോശ, രുചിയിലും കേമം

മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം

time-read
1 min  |
November 23, 2024
സൈലന്റല്ല അഭിനയം
Vanitha

സൈലന്റല്ല അഭിനയം

“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ

time-read
2 dak  |
November 23, 2024
പഠിക്കാം രണ്ടു ട്രിക്കുകൾ
Vanitha

പഠിക്കാം രണ്ടു ട്രിക്കുകൾ

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
November 23, 2024
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
Vanitha

വാലറ്റ് ഭരിക്കാൻ ഇ റുപ്പി

ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ

time-read
2 dak  |
November 23, 2024
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
Vanitha

കിഴങ്ങിനു പകരക്കാരൻ അടതാപ്പ്

ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്

time-read
1 min  |
November 23, 2024