പഴയ അംബാസഡർ കാർ പോലെയാണു നാരായണപിള്ള, നല്ല കരുത്തും കാതലുമുള്ള ആൾ. പ്രായം 87. എന്നാലും ചെറുപ്പം. വാഹനങ്ങളുടെ കാര്യത്തിലാണെങ്കിൽ തീരെ ചെറുപ്പം.
മാവേലിക്കര മുള്ളിക്കുളങ്ങര വന്ന് മുഴങ്ങോടിയിൽ നാരായണപിള്ളയുടെ വീട് ചോദിച്ചാൽ പലർക്കും അറിയില്ല. പക്ഷേ, ബിഎംഡബ്ല്യു കാർ ഓടിക്കുന്ന നാരായണപിള്ളയെ ചോദിച്ചാൽ കൃത്യം വീട് കാണിച്ചു തരും. കാറുകളും വാഹനപ്രേമവും ഇവിടെ നാരായണപിള്ളയുടെ വിലാസം.
ഔഡിയും ബെൻസുമടക്കം ഒരുപാട് ആഡംബരവാഹനങ്ങൾ ഈ മുറ്റം കടന്നു പോയി. ചുരുങ്ങിയ കാലത്തിനുള്ളിൽ 18 ആഡംബരകാറുകളാണ് മാറി മാറി വന്നത്. കാരണം ഒരു വാഹനവും കൂടുതൽ കൊണ്ടുനടക്കുന്ന പതിവില്ല നാരായണപിള്ളയക്ക്. “വാഹനമെന്നു പറയുന്നത് ജീവിതപങ്കാളിയൊന്നുമല്ലല്ലോ ആജീവനാന്തം കൊണ്ടുനടക്കാൻ. കുറച്ചുകാലം ഓടിക്കുമ്പോൾ എനിക്കു മടുക്കും. അപ്പോൾ വാഹനം മാറ്റും. ഈ വണ്ടി ഇപ്പോൾ രണ്ടുവർഷമാകാറായി. ഇതു മാറ്റുകയാണ്. ബെൻസിന്റെ പുതിയ മോഡലാണ് ഇനി നോക്കുന്നത്. ''
കുട്ടനാട്ടിലെ ഇടവഴികൾ
തനി കുട്ടനാട്ടുകാരനായ പിള്ളയ്ക്ക് ഒറ്റ ദൗർബല്യമേയുള്ളൂ; ലക്ഷ്വറി കാറുകൾ. ഇതുവരെ ജീവിതത്തിലൂടെ കടന്നുപോയത് എഴുപതോളം ആഡംബരവാഹനങ്ങൾ. കുട്ടനാട്ടിൽ അറിയപ്പെടുന്ന കർഷകനായിരുന്നു മുതുകുളം ഗോപാലപിള്ള. അദ്ദേഹത്തിനും ഭാര്യ തങ്കമ്മയ്ക്കും രണ്ടുമക്കൾ. നാരായണപിള്ളയും സഹോദരി ഓമനയമ്മയും.
മക്കളുടെ പഠനത്തെക്കുറിച്ച് ഗോപാലപിള്ളയ്ക്ക് പ്രത്യേക ശ്രദ്ധയുണ്ടായിരുന്നു. നാരായണപിള്ള യൂണിവേഴ്സി റ്റി കോളജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്തു. അതിനു ശേഷം തിരുവനന്തപുരം ലോ കോളജിൽ നിന്നു നിയമ ബിരുദം. ശേഷം കേരളത്തിലെ ചില കമ്പനികളിൽ ലോ ഓഫിസറായി. അതിനു ശേഷമാണ് വിദേശത്തേക്ക് കളം മാറ്റുന്നത്. അന്ന് ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ചെയർമാനായിരുന്നു സി.ആർ. പട്ടാഭിരാമൻ. തിരുവിതാംകൂർ ദിവാനായിരുന്ന സി.പി. രാമ സ്വാമി അയ്യരുടെ മകൻ അദ്ദേഹമാണു നാരായണപിള്ളയെ സിംഗപ്പൂരിൽ ലോ ഓഫിസറായി അയയ്ക്കുന്നത്. സിംഗപ്പൂരിൽ പ്രവാസജീവിതം തുടങ്ങിയെങ്കിലും അധികം വൈകാതെ അദ്ദേഹം ഓസ്ട്രേലിയയിലേക്കു പോയി. 43 വർഷം ഓസ്ട്രേലിയയിൽ. പിന്നെ, ഏഴു വർഷം ലണ്ടനിൽ. പ്രവാസജീവിതത്തിന്റെ അരനൂറ്റാണ്ടു തികച്ചശേഷം പത്തുവർഷം മുൻപാണ് നാട്ടിലെത്തുന്നത്.
Bu hikaye Vanitha dergisinin September 28, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin September 28, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും
ഓടും ചാടും പൊന്നമ്മ
അറുപതാം വയസ്സിലും ഓടാനുള്ള വിസിൽ കേട്ടാൽ പൊന്നമ്മ കുതിച്ചുപായും. അതിനു പിന്നിലൊരു സ്വപ്നമുണ്ട്
ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം
നായ്ക്കുട്ടിയെ വാങ്ങും മുൻപ് അറിയേണ്ട കാര്യങ്ങൾ
മിസ്റ്റർ കേരള ഫ്രം ബംഗാൾ
മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കേരള നേട്ടങ്ങൾ സ്വന്തമാക്കിയ നിർമാണ തൊഴിലാളി സാമ്രാട്ട് ഘോഷ് ബംഗാളിൽ നിന്നു കേരളത്തിലേക്കു വന്നതിനു പിന്നിലൊരു കഥയുണ്ട്
മഹിളാ സമ്മാൻ സേവിങ് സ്കീം
പലിശ കോമ്പൗണ്ട് ചെയ്യുന്ന തരത്തിലുള്ളതാണ് ഈ പദ്ധതി
വാട്സാപ് ഹാക്കും ഇൻസ്റ്റഗ്രാമും
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പ്രിയപ്പെട്ട ഇടം ഇതാണ്
“ഞാൻ' മുതൽ 'ഫാർമ' വരെയുള്ള പത്തു വർഷത്തെ സിനിമാ വിശേഷങ്ങളുമായി പ്രിയ നായിക ശ്രുതി രാമചന്ദ്രൻ
Merrily Merin
സൂക്ഷ്മദർശിനിയിൽ സ്റ്റെഫിയായെത്തിയ മെറിൻ ഫിലിപ് തമിഴിലും താരമാകാൻ ഒരുങ്ങുന്നു