75-ാം വയസ്സിൽ അൻപതാം ഹിമാലയ സഞ്ചാരത്തിന് ഒരുങ്ങുന്ന കൃഷ്ണൻ നായരുടെ ജീവിതാനുഭവങ്ങൾ
കന്യാകുമാരിയിലെ പാർവതീപുരത്തെത്തി കൃഷ്ണൻ നായരെ തിരക്കിയാൽ ഉടനൊരു മറുചോദ്യം പ്രതീക്ഷിക്കാം. 'നമ്മ ഹിമാലയം കൃഷ്ണൻ നായരാ?'' കഴിഞ്ഞ 57 വർഷത്തിനിടെ 49 തവണ ഹിമാലയം സന്ദർശിച്ച് 75 കാരൻ. നിരന്തരയാത്രകളിലൂടെ ഹിമാലയം മേൽവിലാസമാക്കിയ മേടയിൽ വീട്ടിൽ എസ്.കൃഷ്ണൻ നായർ.
“എത്ര കണ്ടാലും മതിവരാത്തതായി എന്തുണ്ടീ ഭൂമിയിൽ എന്നു ചോദിച്ചാൽ ഒരുത്തരമേ എനിക്കുള്ളൂ. ഹിമാലയം. പോകണമെന്ന തോന്നൽ ഉള്ളിൽ ശക്തമാകുമ്പോൾ പെട്ടി റെഡിയാക്കി അങ്ങിറങ്ങും. അപ്പോൾ മഴയും മഞ്ഞും തണുപ്പും പ്രായവും ഒന്നും മനസ്സിൽ വരില്ല.'' അൻപതാം ഹിമാലയ യാത്രയ്ക്കുള്ള ഒരുക്കത്തിലാണ് ഇപ്പോൾ കൃഷ്ണൻ നായർ.
ഓർമകൾ ഓടുന്ന കുട്ടിക്കാലം
മേടയിൽ വീട്ടിൽ സുന്ദരൻ പിള്ളയുടേയും സുലോചനയുടേയും ആറുമക്കളിൽ രണ്ടാമനാണ് കൃഷ്ണൻ നായർ. സ്വാമി അഭേദാനന്ദയുടെ സത്സംഗ പ്രസംഗം കേൾക്കാൻ 15കാരനായ കൃഷ്ണനു വലിയ താൽപര്യമായിരുന്നു. അമ്മായിക്കൊപ്പം പതിവായി സ്വാമിയുടെ ആശ്രമത്തിൽ പോകും. കൃഷ്ണന്റെ സംശയങ്ങളധികവും ഹിമാലയത്തെക്കുറിച്ചായിരുന്നു. മറുപടി പറഞ്ഞു മടുത്ത സ്വാമിജി ഒരിക്കൽ കുട്ടിയെ സ്നേഹത്തോടെ അരികെ വിളിച്ച് തപോവനസ്വാമികളുടെ "ഹിമഗിരി വിഹാർ' എന്ന പുസ്തകം സമ്മാനിച്ചു.
പുസ്തകത്തിൽ നിന്നു ഹിമാലയം കൃഷ്ണന്റെ ഭാവനയിൽ വളർന്നു തുടങ്ങി. 18 വയസ്സിലായിരുന്നു ആദ്യ യാത്ര. അൻപതാം ഹിമാലയ യാത്രയ്ക്കു 103 പേരാണ് ഇക്കുറി കൃഷ്ണൻ നായർക്കൊപ്പം പോകുന്നത്. പാർവതീപുരം ശാരദാശ്രമത്തിന്റെ നേതൃത്വത്തിലാകും യാത്ര.
“പതിനെട്ടാം വയസ്സിൽ തിരുവനന്തപുരം മൈലക്കര യുപി സ്കൂളിൽ ചിത്രകലാ അധ്യാപകനായി എനിക്കു ജോലി കിട്ടി. ശമ്പളത്തിൽ നിന്നു മിച്ചം പിടിച്ചായിരുന്നു അന്നത്തെ യാത്രകൾ, ഗുരുവായ അഭേദാനന്ദയുടെ അനുഗ്രഹം വാങ്ങി ഹരിദ്വാറിലേക്കു പോയി. ട്രെയിനിലും ബസിലും കയറി ഹരിദ്വാറിലെത്തി.
ഹരിദ്വാറിലെ രാംധാം മഠത്തിലെ മഠാധിപതിയായ ലാൽ ബാബാജിയെ കണ്ടു ഗുരുവിന്റെ പേരു പറഞ്ഞപ്പോൾ വേണ്ട സഹായങ്ങൾ നൽകി. ഒരാഴ്ച ആശ്രമത്തിൽ താമസിച്ചു സ്ഥലങ്ങളൊക്കെ കണ്ടു. നാട്ടിലേക്കു പോരാനിറങ്ങിയപ്പോൾ ബാബാജി ചെറിയ ദക്ഷിണ തന്നു. തിരികെ നാട്ടിലെത്തിയെങ്കിലും വല്ലാത്തൊരു അസ്വസ്ഥത എന്നെ പിടികൂടി. അധികനാൾ നാട്ടിൽ തുടർന്നില്ല. അച്ഛനോടു പറഞ്ഞു വീണ്ടും യാത്ര തിരിച്ചു.
Bu hikaye Vanitha dergisinin October 12, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin October 12, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും
ഓടും ചാടും പൊന്നമ്മ
അറുപതാം വയസ്സിലും ഓടാനുള്ള വിസിൽ കേട്ടാൽ പൊന്നമ്മ കുതിച്ചുപായും. അതിനു പിന്നിലൊരു സ്വപ്നമുണ്ട്
ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം
നായ്ക്കുട്ടിയെ വാങ്ങും മുൻപ് അറിയേണ്ട കാര്യങ്ങൾ
മിസ്റ്റർ കേരള ഫ്രം ബംഗാൾ
മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കേരള നേട്ടങ്ങൾ സ്വന്തമാക്കിയ നിർമാണ തൊഴിലാളി സാമ്രാട്ട് ഘോഷ് ബംഗാളിൽ നിന്നു കേരളത്തിലേക്കു വന്നതിനു പിന്നിലൊരു കഥയുണ്ട്
മഹിളാ സമ്മാൻ സേവിങ് സ്കീം
പലിശ കോമ്പൗണ്ട് ചെയ്യുന്ന തരത്തിലുള്ളതാണ് ഈ പദ്ധതി
വാട്സാപ് ഹാക്കും ഇൻസ്റ്റഗ്രാമും
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പ്രിയപ്പെട്ട ഇടം ഇതാണ്
“ഞാൻ' മുതൽ 'ഫാർമ' വരെയുള്ള പത്തു വർഷത്തെ സിനിമാ വിശേഷങ്ങളുമായി പ്രിയ നായിക ശ്രുതി രാമചന്ദ്രൻ
Merrily Merin
സൂക്ഷ്മദർശിനിയിൽ സ്റ്റെഫിയായെത്തിയ മെറിൻ ഫിലിപ് തമിഴിലും താരമാകാൻ ഒരുങ്ങുന്നു