
തിങ്കളും വ്യാഴവും എറണാകുളം ഇടപ്പള്ളിയിലെ ചങ്ങമ്പുഴ പാർക്കിനു കനകചിലങ്ക കിലുക്കമാണു കൂട്ട്. വിദ്യാർഥികൾ അൻപതു കടന്ന പെൺകുട്ടികൾ.
“അൻപതിനു മേലെ പ്രായമുള്ള ഞങ്ങളെ പെൺ കുട്ടികളെന്ന് വിളിക്കുന്നതിൽ തെറ്റൊന്നുമില്ല. മനസ്സിലെ മധുരപ്പതിനേഴിനെയല്ലേ ഞങ്ങൾ പൊടി തുടച്ച് ചിലങ്ക കെട്ടിച്ചു നിർത്തിയിരിക്കുന്നത്, ''എന്ന് നർത്തകിമാർ പൊട്ടിച്ചിരിയോടെ ചോദിക്കുന്നു.
“സാംസ്കാരിക കേന്ദ്രത്തിന്റെ ഉപസംഘടനകളായി കഥകളി ആസ്വാദക സദസ്സ്, സംഗീത ആസ്വാദക സദസ്സ്, സീനിയർ സിറ്റിസൺസ് ഫോറം, അക്ഷര ശ്ലോക കളരി എന്നീ വിഭാഗങ്ങളുടെ പ്രവർത്തനം ഭംഗിയായി മുന്നോട്ട് പോകവേ സാംസ്കാരിക കേന്ദ്രത്തിന്റെ സ്ഥാപകനും അന്നത്തെ പ്രസിഡന്റുമായിരുന്ന അഡ്വ. കെ. ബാലചന്ദ്രന്റെ നേതൃത്വത്തിലാണു നൃത്തത്തിനു കൂടി ആസ്വാദക സദസ്സ് രൂപം കൊള്ളുന്നത്. ഉഷ വേണു ഗോപാൽ പറയുന്നു.
നൃത്താസ്വാദക സദസ്സിന്റെ ട്രഷറർ ആയിരുന്ന ഉഷ വേണുഗോപാലും പ്രസിഡന്റായിരുന്ന മല്ലിക വർമയുമാണ് അൻപത് കടന്നവർക്കുള്ള നൃത്തക്ലാസ് എന്ന ആശയത്തിലേക്കു നയിച്ചത്.
“നൃത്തം പഠിക്കണം എന്ന ആഗ്രഹവുമായി ഉഷ ചേച്ചി ഒരു ഡാൻസ് ക്ലാസിൽ ചേർന്നിരുന്നു. പല പ്രായക്കാരായ കുട്ടികൾ പഠിക്കുന്ന ക്ലാസിൽ പ്രായമേറിയവരെ തീരെ പരിഗണിക്കാറില്ല. അവർ എന്തെങ്കിലുമൊക്കെ ചെയ്യട്ടേ എന്ന മട്ട്. ഉഷ ചേച്ചി ആവശ്യപ്പെട്ട പ്രകാരമാണ് ഞാനിവിടെ എത്തുന്നത്. 50 വയസ്സിനു മേൽ പ്രായമുള്ളവരെ നൃത്തം പഠിപ്പിക്കാൻ പകുതി വഴിക്കു നിർത്തിപ്പോകാത്ത ടീച്ചറെ വേണം എന്നതായിരുന്നു ആവശ്യം.'' നൃത്താധ്യാപിക ആർഎൽ വി മിഥുന അതീഷ് പറയുന്നു.
“മുതിർന്നവരെ നൃത്തം പഠിപ്പിക്കുമ്പോൾ നല്ല ക്ഷമ വേണം. കുട്ടികളെപ്പോലെ അവർക്ക് ശരീരത്തിന് വഴക്കമുണ്ടായെന്ന് വരില്ല. ക്ലാസ് തുടങ്ങിയതോടെ ഇവർ പഠിച്ചെടുക്കുന്നതു കണ്ടു ഞാൻ അദ്ഭുതപ്പെട്ടു. കുട്ടികളെ പലപ്പോഴും അച്ഛനമ്മമാർ നിർബന്ധിച്ചാണു പഠിപ്പിക്കുന്നതെങ്കിൽ ഇവർ മനസ്സിൽ നിന്നുള്ള ആഗ്രഹത്താലാണു പഠിക്കുന്നത്. അതിന്റെ പ്രതിഫലനം അവരുടെ നൃത്തത്തിലുണ്ട്. എല്ലാ വർഷവും ഗുരുവായൂർ ക്ഷേത്രത്തിൽ നൃത്തപരിപാടി അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
തുടക്കക്കാർ മുതൽ പ്രഗദ്ഭർ വരെ
Bu hikaye Vanitha dergisinin March 15, 2025 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin March 15, 2025 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap

ഇശലിന്റെ രാജകുമാരി
മാപ്പിളപ്പാട്ടിലെ 'ഇശലിന്റെ രാജകുമാരി' എന്നറിയപ്പെടുന്ന പിന്നണി ഗായിക രഹ്നയുടെ പാട്ടു കിസകൾ

പ്രധാനപ്പെട്ട മെയിൽ കളറിലാക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

സേമിയ കൊണ്ട് ഇനി ദോശയും
കാലറി കുറഞ്ഞ പോഷകസമൃദ്ധമായ ഈ വിഭവമാകട്ടെ നാളത്തെ പ്രാതൽ

അമിതവണ്ണം ഓമനമൃഗങ്ങളിലും
പലവിധ രോഗങ്ങളിലേക്കു നയിക്കുന്ന ഒരു കാരണമാണ് അമിതവണ്ണം

വെയിലിൽ ചർമം പൊള്ളരുതേ
ചർമത്തെ അസ്വസ്ഥപ്പെടുത്തുന്ന, ചുവപ്പും തടിപ്പും വരുത്തുന്ന സൺ ബേൺ വിട്ടിൽ പരിഹരിക്കാൻ

50 YEARS OF സുഗീതം
വനിത സുവർണജൂബിലി ആഘോഷിക്കുമ്പോൾ സുജാത മോഹൻ പാട്ടിന്റെ 50 വർഷ സന്തോഷത്തിലാണ്

രുചിയുടെ മൊഞ്ച്
നോമ്പുകാലത്തു രുചിയുടെ പെരുന്നാളു കൂടാൻ കോഴിക്കോട്ടെ കുറ്റിച്ചിറയിലേക്കു പോകാം

Unlock Happiness
നെഗറ്റിവിറ്റിയെ അംഗീകരിച്ചു കൊണ്ടു മാത്രമേ സമ്മർദ കൊടുങ്കാറ്റിൽ കടപുഴകാത്ത സന്തോഷം നമുക്കു സ്വന്തമാക്കാൻ കഴിയൂ. അതിനു സഹായിക്കുന്ന 50 തന്ത്രങ്ങൾ പറയാം

നേരിട്ടു വെയിലേൽക്കാതെയും സൂര്യാഘാതം?
അതു നേരാണോ സോഷ്യൽമഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി