മധ്യവേനലവധി ആഘോഷിക്കാൻ അമ്മയുടെ തറവാട്ടുവീട്ടിൽ പോയിരുന്ന എട്ടാം ക്ലാസുകാരനായ മകനെയുംകൊണ്ടു തിരിച്ചുള്ള മടക്കയാത്രയിലായിരുന്നു ആ അമ്മ. ദേശീയപാതയിൽ, ഓടിച്ചിരുന്ന സ്കൂട്ടറിനു തൊട്ടുപുറകിൽ കെഎസ്ആർടിസി ബസ് വരുന്നതു കണ്ട്, സൈഡിലേക്ക് ഒന്നൊതുക്കി ബസിനെ കടത്തിവിട്ടു. ചാറ്റൽ മഴയിൽ നനഞ്ഞുകിടന്ന റോഡിലൂടെ, ബസ് കടന്നുപോയതിന്റെ ആശ്വാസത്തിലാവാം തിരിച്ച് റോഡിലേക്കു തന്നെ വലത്തോട്ടു കഷ്ടി ഒരടി സ്കൂട്ടർ വെട്ടിച്ചത്. എന്നാൽ കെഎസ്ആർടിസി ബസിന്റെ പുറകെ വന്നിരുന്ന ടോറസ് ലോറിയുടെ സൈഡിലാണ് ഹാൻഡിൽ ഉരസിയത്.
അമ്മയും സ്കൂട്ടറും റോഡിന്റെ ഇടതു വശത്തേക്കാണു മറിഞ്ഞതെങ്കിൽ പുറകിലിരുന്ന മകൻ വീണത് വലതു വശത്ത്, ലോറിയുടെ ടയറിന്റെ താഴേക്കായിരുന്നു. വീണിടത്തു കിടന്നുകൊണ്ട് അമ്മ കാണുന്ന കാഴ്ച തന്റെ മകനെയും വലിച്ചു കൊണ്ടു പോകുന്ന ലോറിയാണ്. അലറിക്കരഞ്ഞുകൊണ്ടു പിടഞ്ഞെഴുന്നേറ്റ ആ അമ്മ, മകന്റെ ശരീരം കണ്ട് തളർന്നുവീണു.
ജീവിതത്തിന്റെ എല്ലാ നിറങ്ങളും സുഗന്ധങ്ങളും സന്തോഷങ്ങളും കൊഴി ഞ്ഞുവീണ ആ നിമിഷക്കാഴ്ച. ഇനിയുള്ള ജീവിതകാലം മുഴുവൻ ഒരു ദുഃസ്വപ്നംപോ ലെ ആ കാഴ്ച അമ്മയെ വേട്ടയാടിക്കൊണ്ടേയിരിക്കും.
മരണത്തിലേക്കുള്ള ദൂരം
റോഡിലെ ഓരോ അടി അകലവും ജീവിതത്തിനും മരണത്തിനും ഇടയിലെ ദൂരമാണ് എന്നു തിരിച്ചറിയുന്നിടത്താണ് സുരക്ഷ ആരംഭിക്കുന്നത്. മണിക്കൂറിൽ 60 കിലോ മീറ്റർ വേഗതയിൽ പോകുന്ന ഇരുചക്രവാഹനം ഒരു സെക്കൻഡിൽ ഏകദേശം 16.66 മീറ്റർ സഞ്ചരിക്കും. അപ്പോൾ ഒരടി ഒന്നു മാറിക്കേറാൻ ഒരു സെക്കൻഡിന്റെ അൻപത്തിയഞ്ചിൽ ഒരംശം മാത്രം മതിയാവും. ആ സെക്കൻഡിന്റെ അൻപത്തിയഞ്ചിൽ ഒരംശം പോലും മരണത്തിലേക്കുള്ള ദൂരമാണ്.
സ്കൂട്ടറിന്റെ മുൻപിൽ രണ്ടോ മൂന്നോ വയസ്സുള്ള മക്കളെ നിർത്തിക്കൊണ്ടു വാഹനം ഓടിക്കുന്ന അമ്മമാരും പെട്രോൾ ടാങ്കിന്റെ മുകളിൽ ഇരുത്തിക്കൊണ്ടു വാഹനം ഓടിക്കുന്ന അച്ഛന്മാരും നമ്മുടെ നിരത്തിലെ നിത്യ കാഴ്ചകളാണ്. എന്നാൽ രണ്ടോ മൂന്നോ മീറ്റർ അകലത്തിൽ അങ്ങനെ മറ്റു വാഹനത്തെ പിന്തുടരുകയാണെന്നിരിക്കട്ടെ. മുൻപിലുള്ള വാഹനം പെട്ടെന്നു നിർത്തിയാൽ, തങ്ങളുടെ വാഹനം നിർത്താൻ കഴിഞ്ഞില്ലെങ്കിൽ, ആ പിഞ്ചു ശിരസ്സാണ് ഇരുമ്പിലോ തറയിലോ പോയി ഇടിച്ചു നിൽക്കുക എന്ന് അവർ ആരെങ്കിലും ആലോചിക്കാറുണ്ടോ?
മുന്നിലെ വാഹനവുമായി എത്ര അകലം വേണം
هذه القصة مأخوذة من طبعة December 01,2023 من Fast Track.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة December 01,2023 من Fast Track.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
പച്ചക്കറിക്കായത്തട്ടിൽ
മനുഷ്യന്റെ അതിജീവനത്തിന്റെ കഥപറയുന്ന വട്ടവടയിലൂടെ പഴത്തോട്ടത്തിലേക്ക്...
റോയൽ എൻഫീൽഡിന്റെ “ഇരട്ടച്ചങ്കൻ കരടി'
ഇന്റർസെപ്റ്ററിന്റെ സ്ക്രാംബ്ലർ വകഭേദം-ബെയർ 650
വരകൾക്കുമപ്പുറം
റോഡിലെ വെള്ള, മഞ്ഞ വരകൾ എത്രയോ തവണ കണ്ടിട്ടുണ്ടാകും. അവയുടെ പ്രധാന്യത്തെക്കുറിച്ച്...
എൻജിൻ ഡീ കാർബണൈസിങ്
എൻജിൻ ഡീ കാർബണൈസിങ് ചെയ്താൽ വാഹനത്തിന്റെ പവർ കൂടുമോ? ഇന്ധനക്ഷമത കൂടുമോ? അതോ എട്ടിന്റെ പണി കിട്ടുമോ? നോക്കാം...
സ്പോർട്സ് കാർ പെർഫോമൻസുമായി ജിഎൽസി
421 ബിഎച്ച്പി കരുത്തുമായി എഎംജി ജിഎൽസി 43 ഫോർ ഡോർ കൂപ്പെ
ബജറ്റ് ഫ്രണ്ട്ലി
ഒരു ലക്ഷം രൂപയ്ക്ക് 123 കിമീ റേഞ്ച് ലഭിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ ബജാജ് ചേതക് 2903
ഇലക്ട്രിക് വിറ്റാര
മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാർ ഇ വിറ്റാര അടുത്തവർഷം ആദ്യം വിപണിയിൽ. ലോഞ്ച് ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ
കിടിലൻ ലുക്കിൽ കൈലാഖ്
സ്കോഡയുടെ ആദ്യ സബ്ഫോർ മീറ്റർ എസ്യുവി. വില ₹7.89 ലക്ഷം
5 സ്റ്റാർ സുരക്ഷ 25.71 കിമീ ഇന്ധനക്ഷമത
അത്യാധുനിക പെട്രോൾ എൻജിനും അഞ്ചു സ്റ്റാർ സുരക്ഷയും ഉഗ്രൻ ഇന്ധനക്ഷമതയും കൊതിപ്പിക്കുന്ന ഡിസൈനുമായി പുതിയ ഡിസയർ
ജാപ്പനീസ് ഡിഎൻഎ
പരിഷ്ക്കരിച്ച് എക്സ്റ്റീരിയറും ഇന്റീരിയറുമായി മാഗ്നെറ്റിന്റെ പുതിയ മോഡൽ