പ്രായം നോക്കരുത് 
Manorama Weekly|October 08, 2022
കഥക്കൂട്ട്
തോമസ് ജേക്കബ്
പ്രായം നോക്കരുത് 

കാലം എത്ര പെട്ടെന്നാണ് ഷഷ്ടിപൂർത്തിയെ എഴുതിത്തള്ളിയത്. മുൻപൊക്കെ ഷഷ്ടിപൂർത്തിക്കാരെപ്പറ്റിയുള്ള ലേഖനങ്ങൾ കൊണ്ടുനിറഞ്ഞതായിരുന്നു പത്രമാസികകൾ. ഇന്ന് അങ്ങനെ ഒരാൾ ആദരിക്കപ്പെടണമെങ്കിൽ കുറഞ്ഞപക്ഷം ശതാഭിഷിക്തനെങ്കിലുമാവണം.

 അഭിഷേകവൃത്തിയും ദീർഘായുസ്സും തമ്മിൽ ബന്ധമുണ്ടോ? തിരുവനന്തപുരത്ത് ഏറ്റവും കാലം പൊതുപ്രവർത്തനത്തിൽ നിറഞ്ഞുനിന്ന അഡ്വ. കെ.അയ്യപ്പൻ പിള്ള 107-ാം വയസ്സിൽ ഈ വർഷമാദ്യം അന്തരിക്കുന്നതിനു മുൻപുവരെ കോടതികളിൽ സജീവമായിരുന്നു.

തൊണ്ണൂറ്റിയഞ്ചാം വയസ്സിൽ 1998ൽ മരിക്കുന്നതുവരെ നിയമരംഗത്തു സജീവമായിരുന്നു കേരളത്തിലെ പ്രശസ്ത ക്രി മിനൽ അഭിഭാഷകൻ കെ.കുഞ്ഞിരാമമേനോൻ. വാർധക്യത്തെ പുറത്തു നിർത്തി വാദിച്ചു. ശരീരം അവശത അറിയിച്ചപ്പോൾ ഇരുന്നുകൊണ്ട് മൈക്ക് ഉപയോഗിച്ചു വാദിക്കാൻ അനുവാദം നേടിയെടുത്തു.

ഇന്ത്യയുടെ അറ്റോർണി ജനറൽ സ്ഥാനത്തു നിന്ന് മലയാളിയായ കെ.കെ. വേണുഗോപാൽ ഈ മാസം വിരമിക്കുകയാണെന്ന് അറിഞ്ഞപ്പോൾ ഓർമകൾ മുപ്പത്തൊന്നു വർഷം പിന്നോട്ടുപോയി. അന്ന് വേണുഗോപാൽ സുപ്രീം കോടതിയിലെ ഏറ്റവും പ്രഗല്ഭനായ അഭിഭാഷകനാണ്.

هذه القصة مأخوذة من طبعة October 08, 2022 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة October 08, 2022 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من MANORAMA WEEKLY مشاهدة الكل