ആൺകുട്ടിയാണു ജനിക്കുന്നതെ ങ്കിൽ തിക്കുറിശ്ശിക്കു മോതിരം കൊടുക്കാമെന്നു വാഗ്ദാനം ചെയ്തതുപോലെ ഗുരുവായൂരപ്പനും നേർച്ച നേർന്നിരുന്നു, ഷീല. ആ കഥ ഇങ്ങനെ :
“ഒരിക്കൽ ഞാൻ പ്രാർഥിച്ചു, എനി ആൺകൊച്ച് ജനിക്കുകയാണെങ്കിൽ ഗുരുവായൂർ നടയിൽ വച്ച് തുലാഭാരം കൊടുക്കാം എന്ന്. കൊച്ച് ജനിച്ചു. ഒരു വയസ്സായി. ഒരു ദിവസം ഗുരുവായൂരിൽ ഷൂട്ടിങ്ങിനു പോകണം. ആദ്യം വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ എന്റെ നഖം കൊണ്ട് കണ്ണിനകത്തു മുറിവുണ്ടായി. ഞാൻ തൃശൂരിലേക്കു വരുമ്പോൾ തലേദിവസം രാത്രി ട്രെയിനിൽ കിടന്ന് ഉറങ്ങിപ്പോയി. രാവിലെ എണീറ്റ് കണ്ണാടിയിൽ നോക്കിയപ്പോൾ എന്റെ ഒരു കണ്ണു വീർത്തിരിക്കു ന്നു. അപ്പോഴേക്കും തൃശൂരെത്തി. നേരെ കണ്ണുഡോക്ടറെ കണ്ടു. കണ്ണു ശരിയാകുന്നതുവരെ രണ്ടു ദിവസം ഷൂട്ടിങ് നടന്നില്ല.
അപ്പോഴാണ് ഗുരുവായൂരിനടുത്താണു ഷൂട്ടിങ് എന്നു മനസ്സിലായത്. ഞാനും നസീറും അഭിനയിക്കുന്ന പടം. ഞങ്ങൾ രണ്ടുപേരും ഗുരുവായൂരിൽ തൊഴുന്ന ഒരു സീനുണ്ട്. അപ്പോൾ എനിക്കു പെട്ടെന്ന് ഓർമ വന്നു. കൊച്ചിനെ കൊണ്ടുവരാം എന്നു പ്രാർഥിച്ചതാണല്ലോ. അതായിരിക്കും ദൈവം എനിക്കു കണ്ണിൽ ഇങ്ങനെ കാണിച്ചത്. ഷൂട്ടിങ് ഗുരുവായൂർ അമ്പലത്തിന്റെ നടയിൽ വച്ചായിരുന്നു. ഞാൻ ക്രിസ്ത്യനും അങ്ങേര് മുസ്ലിമുമല്ലേ.
എന്റെ നേർച്ച നടത്തണമല്ലോ. ഞാൻ അവിടെനിന്നു തന്നെ മദ്രാസിലെ വീട്ടിലേക്കു ഫോൺ ചെയ്തു. എന്റെ സഹോദരിയോടും അവളുടെ ഭർത്താവിനോടും പറഞ്ഞു. എനിക്ക് മോനെ കാണണം, ഉടനെ കൊണ്ടുവരണം എന്ന്. യഥാർഥ കാരണം ഞാൻ പറഞ്ഞില്ല. അമ്പലത്തിൽ കൊണ്ടുപോകാനാണെന്നു പറഞ്ഞാൽ ചിലപ്പോൾ സഹോദരിയുടെ ഭർത്താവിന് ഇഷ്ടപ്പെട്ടില്ലെങ്കിലോ? അന്ന് വൈകുന്നേരം തന്നെ അവർ ട്രെയിനിൽ കയറി പിറ്റേന്നു രാവിലെ സ്ഥലത്തെത്തി. ആ സമയത്ത് അവന് രണ്ടു വയസ്സാണ്. അമ്പലത്തിൽ കയറാൻ എന്നെ സമ്മതിക്കില്ലല്ലോ. അതുകൊണ്ട് എന്റെ മേക്കപ്പ്മാൻ, ടച്ച്ഡി, എന്റെ തന്നെ സഹായിയായ മറ്റൊരു സ്ത്രീ... ഇത്രയും ആളുകൾ കൊച്ചിനെയും കൂട്ടി അമ്പലത്തിൽ പോയി. ശർക്കര തുലാഭാരം, പഴം കൊണ്ട് തുലാഭാരം.. ഇതൊക്കെ ചെയ്തു. അതു കഴിഞ്ഞപ്പോൾ മനസ്സിനു സമാധാനമായിരുന്നു. ഇപ്പോഴിതു പറയുമ്പോൾ ചെറിയ പേടിയുണ്ട്. പക്ഷേ, എന്റെ ആഗ്രഹം ദൈവം നടത്തിത്തന്നത് ദൈവത്തിന് അതിൽ അപ്രിയമില്ലാത്തതു കൊണ്ടാണല്ലോ. അല്ലെങ്കിൽ അതു മുടങ്ങിപ്പോകുമായിരുന്നു എന്നാണ് എന്റെ വിശ്വാസം.
ബഹദൂറിന്റെ ചീനവല
هذه القصة مأخوذة من طبعة February 18,2023 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة February 18,2023 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ബിഗ്സ്ക്രീനിലെ അമർജ്യോതി
സന്തോഷം എന്ന വാക്ക് വളരെ ചെറുതാണ്. അതിനപ്പുറമാണ് എന്റെ മാനസികാവസ്ഥ
കരുതൽ
കഥക്കൂട്ട്
ജാഫർകുട്ടി എന്ന വിളക്കുമരം
വഴിവിളക്കുകൾ
കൃഷിയും കറിയും
പൈനാപ്പിൾ
നായകളിലെ മന്തുരോഗം
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കിഴിപൊറോട്ട
എല്ലാം കാണുന്ന ക്യാമറ
കഥക്കൂട്ട്
ഇന്ത്യയ്ക്കുവേണ്ടി ആദ്യമോടിയത് കറാച്ചിയിൽ
വഴിവിളക്കുകൾ
കൃഷിയും കറിയും
ചെറുചേമ്പ്
അരുമപ്പക്ഷികളും രോഗങ്ങളും
പെറ്റ്സ് കോർണർ