ജയഹേ മൂലം കനകം
Manorama Weekly|March 11, 2023
“മകന്റെ ശരീരം ദഹിപ്പിച്ചതിന്റെ പിറ്റേന്ന്  നാടകത്തിന് പോകേണ്ടി വന്നു. ഒരു പ്രതിമ കണക്കെ ഞാനാ നാടകവണ്ടിയിൽ ഇരുന്നു. കണ്ണുനീർ ധാരധാരയായി ഒഴുകി, എന്റെ ദേഹം മുഴുവൻ നനഞ്ഞു ഹൃദയം നീറി നാടകത്തിനായി ജീവിതം ഉഴിഞ്ഞുവച്ച തികഞ്ഞ കലാകാരിയായ കുടശ്ശനാട് കനകം ആ ദിവസം ഓർക്കുന്നു.
സന്ധ്യ കെ. പി.
ജയഹേ മൂലം കനകം

എവിടുന്നോ വന്നു. എങ്ങോട്ടോ പോയി. നല്ലവരെ ദൈവം നേരത്തേ അങ്ങു വിളിക്കും. 24-ാം വയസ്സിൽ മരിച്ചുപോയ എന്റെ ഇളയമകൻ കലാചന്ദ്രന്റെ ശവമടക്കിന്റെ പിറ്റേന്ന് എനിക്കു നാടകത്തിൽ അഭിനയിക്കാൻ പോകേണ്ടിവന്നു. ആ നാടകത്തിലെ ഡയലോഗാണ്. നൊന്തു പ്രസവിച്ച മകന്റെ ശരീരം ദഹിപ്പിച്ചതിന്റെ പിറ്റേന്ന് ഒരമ്മയ്ക്കു പറയേണ്ടി വന്നതാണ്. അതോർക്കുമ്പോൾ ഇപ്പോഴും എന്റെ കണ്ണു നിറയുവാ. ഒരു പ്രതിമ കണക്കെ ഞാനാ നാടകവണ്ടിയിൽ ഇരുന്നു. കണ്ണുനീർ ധാരധാരയായി ഒഴുകി, എന്റെ ദേഹം മുഴുവൻ നനഞ്ഞു, ഹൃദയം നീറി, ശബ്ദമിടറി കുടശ്ശനാട് കനകം ആ ദിവസം ഓർത്തു.

ജയ ജയ ജയ ജയഹേ' എന്ന ചിത്രത്തിൽ ബേസിൽ ജോസഫിന്റെ അമ്മയായി അഭിനയിച്ചു തകർത്ത തനി തങ്കം പോലുള്ള കലാകാരി. ഉള്ളിൽ വേദനയുടെ കനലെരിയുമ്പോഴും ജീവിതത്തോടു പരാതിയില്ല കനകത്തിന്. മറിച്ച്, കാലങ്ങളായുള്ള സ്വപ്നം സഫലമായതിന്റെ സന്തോഷമാണ്. സ്വന്തമായി ഒരു തുണ്ടു ഭൂമി, അതിലൊരു കൊച്ചു വീട്.

“എനിക്ക് സ്വന്തമായൊരു വീടും സ്ഥലവും ഇല്ലായിരുന്നു. വാടകവീട്ടിലാണു താമസം. "ജയ ജയ ജയ ജയഹേ'യുടെ നിർമാതാക്കളായ ലക്ഷ്മി വാരിയരുടെയും ഗണേശ് മേനോന്റെയും സഹായത്തോടെ എന്റെ ജന്മനാടായ കുടശ്ശനാട് ഞാൻ രണ്ടേമുക്കാൽ സെന്റ് സ്ഥലം വാങ്ങി. ഫെബ്രുവരി 20നായിരുന്നു റജിസ്‌ട്രേഷൻ. അങ്ങനെ ഈ കനകത്തിനും സ്വന്തമായി ഒരു തുണ്ടു ഭൂമിയായി. കോട്ടയം ദേവലോകം അരമനയിലെ പിതാവ് ബാവ തിരുമേനി എനിക്കു വീടുവ ച്ചു തരുന്നകാര്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.

മൂന്നാം വയസ്സിൽ കുടശ്ശനാട് കനകമായി

هذه القصة مأخوذة من طبعة March 11, 2023 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة March 11, 2023 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من MANORAMA WEEKLY مشاهدة الكل