ഭാർഗവിക്കും റിമയ്ക്കും രണ്ടാം വരവ്
Manorama Weekly|April 22,2023
വിവാഹം എന്റെ കരിയറിനെ മാത്രമാണു ബാധിച്ചത്. ആഷിക് സിനിമയിൽ വളർന്നിട്ടേയുള്ളൂ. വിവാഹത്തിനുശേഷം ഞാൻ നൽകിയ അഭിമുഖങ്ങളിലെല്ലാം ആഷിക്കിനെക്കുറിച്ചും ആഷിക്കിനൊപ്പമുള്ള ജീവിതത്തെക്കുറിച്ചുമുള്ള ചോദ്യങ്ങളായിരുന്നു. പക്ഷേ, ആഷിക്കിന്റെ ഒരു അഭിമുഖത്തിലും അത്തരം ചോദ്യങ്ങൾ ചോദിച്ചു കാണും എന്നെനിക്കു തോന്നുന്നില്ല.
ഭാർഗവിക്കും റിമയ്ക്കും രണ്ടാം വരവ്

കസവു സാരിയുടുത്ത് നീളൻ കമ്മലും മാലയുമണിഞ്ഞ് രാവിലെ പനമ്പിള്ളി നഗറിലെ മനോരമയുടെ ഗെസ്റ്റ് ഹൗസിൽ റിമ കല്ലിങ്കൽ എത്തി. ഒറ്റനോട്ടത്തിൽ ബഷീറിന്റെ ഭാർഗവി തന്നെ. ഏപ്രിൽ 20ന് ആണ് "നീലവെളിച്ചം' തിയറ്ററുകളിൽ എത്തുന്നത്. 2012ൽ പുറത്തിറങ്ങിയ 22 ഫീമെയിൽ കോട്ടയം' എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയിരുന്നു. 2019ൽ വൈറസ്' പുറത്തിറങ്ങി നാലു വർഷത്തിനുശേഷം തിയറ്ററിലേക്കെത്തുന്ന റിമയുടെ ചിത്രമാണ് “നീലവെളിച്ചം.

"ഒട്ടറെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച റിമ കല്ലിങ്കലിന്റെ സിനിമാ ജീവിതത്തിൽ എങ്ങനെയാണ് ഇത്ര വലിയ ഇടവേള സംഭവിച്ചത്? റിമ പറയുന്നു.

“വിവാഹത്തോടെ എല്ലാം മാറി. ഒറ്റരാത്രി കൊണ്ട് എന്റെ ജീവിതം തന്നെ മാറിപ്പോയതായി എനിക്കു തോന്നിയിട്ടുണ്ട്. മാറ്റം സംഭവിച്ചത് എനിക്കോ ആഷിക്കിനോ അല്ല. ചുറ്റുമുള്ള ലോകം ഞങ്ങളെ കാണുന്ന രീതിയാണു മാറിയത്. ഭാര്യ എന്ന ചട്ടക്കൂടിലേക്ക് എന്നെ ഒതുക്കിയതുപോലെ എനിക്കു തോന്നി. സിനിമാ മേഖലയും എന്നെ അങ്ങനെ മാറ്റിനിർത്തി. നന്നായി ജീവിക്കണമെന്നും എന്റെ കലയുമായും ചുറ്റുമുള്ളവരുമായുമുള്ള ബന്ധങ്ങളും നന്നായി കൊണ്ടുപോക ണമെന്നാഗ്രഹിച്ച ആളാണ്. പക്ഷേ, സംഭവിച്ചതെല്ലാം അതിനു വിപരീതമായിരുന്നു.

സംസാരത്തിനിടെ റിമയുടെ കണ്ണു നിറഞ്ഞെങ്കിലും തൊണ്ടയിടറിയെങ്കിലും മുഖത്തെ ആത്മവിശ്വാസത്തിനു തെല്ലും കുറവില്ല. സ്വപ്നതുല്യമായ ഒരവസരംപോലെ ബഷീറിന്റെ ഭാർഗവിയാകാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് റിമ. ആരെല്ലാം മാറ്റിനിർത്തിയാലും എത്ര തളർത്തിയാലും തളരില്ലെന്നും തകരില്ലെന്നും തന്നെയാണ് സംഭാഷണത്തിലുടനീളം  റിമ ആവർത്തിച്ചത്.

നീലവെളിച്ചവും ഭാർഗവിയും

هذه القصة مأخوذة من طبعة April 22,2023 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة April 22,2023 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.