പാച്ചുവിന്റെ ഉമ്മച്ചി ദക്ഷിണേന്ത്യൻ ദീദി
Manorama Weekly|June 24,2023
സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്ത "പാച്ചുവും അദ്ഭുതവിളക്കും' എന്ന ചിത്രത്തിലൂടെ തന്റെ 71-ാം വയസ്സിൽ സിനിമാഭിനയം എന്നൊരു പുതിയ തൊഴിൽ മേഖല കൂടി പരീക്ഷിച്ചിരിക്കുകയാണ് വിജയലക്ഷ്മി എന്ന വിജി
സന്ധ്യ കെ. പി
പാച്ചുവിന്റെ ഉമ്മച്ചി ദക്ഷിണേന്ത്യൻ ദീദി

പാച്ചുവും അദ്ഭുതവിളക്കും കണ്ടു. ഭയങ്കര ഇഷ്ടായി.

"ഭയങ്കര ഇഷ്ടം അല്ല, നല്ല ഇഷ്ടം ആയി ഓർ ഒരുപാട് ഇഷ്ടം ആയി. സിനിമയിലെ ശ്രീകാന്ത് മുരളിയുടെ കഥാപാത്രത്തെപ്പോലെ വിജി വെങ്കടേഷ് തിരുത്തി, ഇംഗ്ലീഷിന്റെയും ഹിന്ദിയുടെയും ചുവയുള്ള മലയാളത്തിൽ. വിജി വെങ്കടേഷ് എന്നു പറയുന്നതിനെക്കാൾ “പാച്ചുവും അദ്ഭുതവിളക്കും' എന്ന ചിത്രത്തിലെ ഉമ്മച്ചി എന്നു പറയുന്നതാകും ആളെ തിരിച്ചറിയാൻ കൂടുതൽ എളുപ്പം.

സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്ത "പാച്ചുവും അദ്ഭുതവിളക്കും' എന്ന ചിത്രത്തിലൂടെ തന്റെ 71-ാം വയസ്സിൽ സിനിമാഭിനയം എന്നൊരു പുതിയ തൊഴിൽ മേഖല കൂടി പരീക്ഷിച്ചിരിക്കുകയാണ് വിജയലക്ഷ്മി എന്ന വിജി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കാൻസർ രോഗികളുടെ ചികിത്സാ സഹായത്തിനു വേണ്ടി പ്രവർത്തിക്കുന്ന മാക്സ് ഫൗണ്ടേഷൻ എന്ന എൻജിഒയുടെ സൗത്ത് ഏഷ്യൻ റീജിയൻ ഹെഡ് ആണ് മുംബൈ മലയാളി വിജി. 

ജനിച്ചതും വളർന്നതും ഡൽഹിയിൽ. വിവാഹശേഷം വെനസ്വേലയിലും പിന്നീട് അമേരിക്കയിലും ഇപ്പോൾ മുംബൈയിലും. തൃശൂർ സ്വദേശി രാമകൃഷ്ണന്റെയും തിരുവനന്തപുരംകാരി ലളിതയുടെയും മകൾ വിജി പക്ഷേ, കണ്ടുവളർന്നത് ചെമ്മീനും കോസ്ബെൽറ്റും പോലുള്ള മലയാള സിനിമകളാണ്. മനോഹരമായി സാരിയുടുത്ത് പിങ്ക് നിറത്തിലുള്ള ഷൂസും കയ്യിലൊരു പെപ്പർ സ്പ്രേയുമായി പാച്ചുവിനൊപ്പം മുംബൈയിലേക്കു ട്രെയിൻ കയറി, ഇടയ്ക്കു വച്ച് ഗോവയിൽ ഇറങ്ങുന്ന ഉമ്മച്ചിയിലെവിടെയോ താനുണ്ടെന്നു വിജി. വിജി വെങ്കടേഷുമായി നടത്തിയ സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങൾ:

പ്രായം വെറും "നമ്പരല്ലേ

هذه القصة مأخوذة من طبعة June 24,2023 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة June 24,2023 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من MANORAMA WEEKLY مشاهدة الكل