വീരം - ജയരാജ് ഇന്റർപ്രറ്റേഷൻ
Vellinakshatram|May 2024
ജയരാജ് സംവിധാനം ചെയ്ത 'വീരം' റിലീസ് ദിവസം ആദ്യ തിയേറ്റർ കാഴ്ചയിൽ തന്നെ ഇംപ്രസീവ് ആയിത്തോന്നിയതാണ്.അഞ്ചു വർഷത്തിനിപ്പുറമാണ് ഒ ടി ടി റിലീസ്.രണ്ടാമതൊരു കാഴ്ചയിലും ഈ പടം ഇങ്ങനെയൊന്നുമായിരുന്നില്ല,ഇതിനുമപ്പുറം വേറെ ലെവലിലെത്തേണ്ട സിനിമയായിരുന്നു എന്നു തന്നെയാണ് തോന്നുന്നത്. സാധാരണ ഇത്തരം ഹിസ്റ്ററി ബേസ്ഡ് സിനിമകൾ മൂന്നും മൂന്നരയും മണിക്കൂർ കാണും. എന്നാൽ ഒന്നേമുക്കാൽ മണിക്കൂറിനുള്ളിൽ വലിച്ചു നീട്ടലുകൾ ഒട്ടുമില്ലാതെ, മാക്ബത്തിനെ കേരളത്തിന്റെ വടക്കൻ പാട്ടുകളെ ചേർത്ത് വെച്ച് കൊണ്ട് ദൃശ്യഭാഷ്യം ചമയ്ക്കാൻ ശ്രമിച്ച ജയരാജിനെ നമ്മൾ കാണാതെ പോവരുത്. ഇതിന്റെ മേന്മ പറയാൻ കാരണം, വെറും മലയാളത്തിന്റെ പരിമിതികളെ കവച്ചു വെയ്ക്കുന്ന മേക്കിംഗ് കൊണ്ടു മാത്രമല്ല,അതിലുപരി ഈ പടത്തെ ജയരാജ് Conceive ചെയ്ത വിധത്താലാണ് എന്നാണ് തോന്നുന്നത്.
ജഗത് ജയറാം
വീരം - ജയരാജ് ഇന്റർപ്രറ്റേഷൻ

 "ദാ, നോക്ക്, തുളുനാടൻ കാടും മഴയും ദാ ഇളകി വരുന്ന്

മാക്ബത്തിലെ മൂന്നു മന്ത്രവാദിനികളുടെ നടക്കാനിരിക്കുന്ന സംഭവങ്ങളെക്കുറിച്ചുള്ള പ്രവചന സ്വരം പോലെ, വീരത്തിലെ മന്ത്രവാദിനി ചന്തുവിനോട് പറയുന്ന പ്രവചനം സത്യമാകുന്ന പോയിന്റിൽ ചന്തു മഴയുടെ ശബ്ദം പിൻതിരിഞ്ഞ് കാതോർക്കുകയാണ്. മരക്കൂട്ടങ്ങൾക്കിടയിലൂടെ അലച്ചു വരുന്ന ആ മഴത്തുള്ളികൾ ചന്തുവിന്റെ മുഖത്ത് പതിക്കുന്ന സീൻ അന്യായമാം വിധം വർക്കിങ്ങായാണ് വീരത്തിൽ തോന്നിയത്.

ഈ പടം ഇപ്പഴുള്ളതിനേക്കാൾ ഒരു പാട് ഉയരത്തിലെത്തേണ്ടതാണെന്ന് തോന്നിയതും ഇങ്ങനെ ചില സന്ദർഭങ്ങളിലാണ്. മുൻപ് "അശ്വാരൂഢനെ “ക്കുറിച്ച് എഴുതിയപ്പോൾ പറഞ്ഞത് പോലെ " വില്യം ഷേക്സ്പിയർ രചനകളുടെ ചലച്ചിത്ര രൂപാന്തരം വിട്ടു മറ്റൊരു കളിയുമില്ല. ജയരാജ് സാറിന്" എന്ന് പറഞ്ഞതിനെ ഒന്നു കൂടി ഊട്ടിയുറപ്പിക്കുകയാണ് വീരത്തിലൂടെ സംവിധായകൻ. പിന്നെ ഇത് ജയരാജിന്റെ ഡ്രീം പ്രൊജക്ട് കൂടി ആയിരുന്നല്ലോ. വില്യം ഷേകസ്പിയറിനും എത്രയോ മുൻപ് ജീവിച്ച ചന്തുവിന്റെ കഥ മാക്ബത്ത് എന്ന ദുരന്ത ഇതിഹാസത്തിന് സമാനമായത് യാദൃശ്ചികം മാത്രം എന്ന് പറയുമ്പോഴാണ് ഈ പടത്തിലെ ജയരാജ് ബ്രില്യൻസ് പേഴ്സണലി വ്യക്തമായത്.കാരണം രണ്ടിലും ദുരന്തത്തിലേക്ക് നടന്നടുക്കുന്ന കേന്ദ്രകഥാപാത്രങ്ങളാണ്. ഒന്നിൽ മാക്ബത്ത് ആണെങ്കിൽ മറ്റേതിൽ ചന്തു.

ഒരു കാലഘട്ടത്തിനപ്പുറം മരിച്ചു മണ്ണടിയുന്ന നമ്മളെല്ലാം വെറും കഥകളാണ്. വെറും കഥകൾ.നമ്മളെയൊക്കെ ആരെങ്കിലും ഓർത്താലായി. പക്ഷേ അതു പോലെയല്ല, ചരിത്രത്തിലെ വീരപുരുഷന്മാരും ധീരവനിതകളും. അവർ ചരിത്രം രചിക്കുകയാണ്. അത്തരത്തിൽ പലകുറി പാണന്മാർ പാടിയും പറഞ്ഞും നടന്ന വീര കഥകളിലൂടെ ചരിത്രത്തെ അറിഞ്ഞ പുതിയ തലമുറയിലേക്ക് വീണ്ടുമൊരു പാണനെ ഓടിച്ചു വിടുകയാണ് ജയരാജ്. അങ്കത്തിൽ തോറ്റാലും ജയിച്ചാലും കഥകൾ പാണന് പാടി നടക്കാനുള്ളതാണല്ലോ. ഇതൊരു ചരിതമാണോ ഗാഥയാണോ എന്നു ചോദിച്ചാൽ എന്താ പറയേണ്ടതെന്നറിയില്ല. വീരനായകന്മാരുടെ സാഹസങ്ങളും സാഹസ വൃത്തികളുമാണല്ലോ ഗാഥകൾ. നായകന്റെ (അതോ വില്ലനോ? ) ജീവിതത്തെ വിസ്തരിച്ചു വർണ്ണിക്കുന്നതിനെ ചരിതമെന്ന് വിളിക്കാവുന്നതിനാൽ ഇതതാണോ എന്ന് ചോദിച്ചാൽ ഒരു തരത്തിൽ അതെയെന്നും പറയാമെന്നു തോന്നുന്നു.

هذه القصة مأخوذة من طبعة May 2024 من Vellinakshatram.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة May 2024 من Vellinakshatram.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من VELLINAKSHATRAM مشاهدة الكل
സിനിമയിൽ പവർ ഗാംഗ് ഉണ്ട്
Vellinakshatram

സിനിമയിൽ പവർ ഗാംഗ് ഉണ്ട്

താരങ്ങൾക്ക് എഗ്രിമെന്റ് ഏർപ്പെടുത്തിയതിനെ മോഹൻലാൽ തടയാൻ ശ്രമിച്ചു

time-read
3 mins  |
September 2024
അന്വേഷണത്തിന് പ്രത്യേക സംഘം
Vellinakshatram

അന്വേഷണത്തിന് പ്രത്യേക സംഘം

2019ൽ സംസ്ഥാന സർക്കാരിനു സമർപ്പിച്ച റിപ്പോർട്ട് വിവരാവകാശ കമ്മിഷന്റെ ഇടപെടലോടെയാണ് വെളിച്ചം കണ്ടത്

time-read
1 min  |
September 2024
മനസ് കൈവിട്ട ആർതറും ഹാർലിയും പ്രണയിക്കുമ്പോൾ ജോക്കർ 2 ട്രെയ്ലർ
Vellinakshatram

മനസ് കൈവിട്ട ആർതറും ഹാർലിയും പ്രണയിക്കുമ്പോൾ ജോക്കർ 2 ട്രെയ്ലർ

2019ൽ ഒട്ടേറെ ആരാധക പ്രീതി പിടിച്ചുപറ്റിയ ജോക്കറിന്റെ ആദ്യത്തെ ഭാഗം ആർ റേറ്റഡ് സിനിമ ചരിത്രത്തിൽ ലോകത്താകെ സാമ്പത്തികമായി വലിയ വിജയമാണ് നേടിയത്.

time-read
1 min  |
August 2024
ഒരു ജീവിതം അഞ്ച് ഭാര്യമാർ, അതാണ് നാഗേന്ദ്രൻസ് ഹണിമൂൺസ്
Vellinakshatram

ഒരു ജീവിതം അഞ്ച് ഭാര്യമാർ, അതാണ് നാഗേന്ദ്രൻസ് ഹണിമൂൺസ്

ഒരോ സ്ത്രീയും ഓരോ നാടിന്റേയും കൂടി ജീവിതത്തെ സ്ക്രീനിലെത്തിക്കുന്നുണ്ട്.

time-read
1 min  |
August 2024
ഹൊറർ ത്രില്ലർ HUNT
Vellinakshatram

ഹൊറർ ത്രില്ലർ HUNT

ചുവടൊന്നു മാറ്റിപിടിച്ചു ഷാജി കൈലാസ്

time-read
1 min  |
August 2024
എന്റെ ലക്ഷ്യം ഹോളിവുഡ്: രവിചന്ദ്രൻ
Vellinakshatram

എന്റെ ലക്ഷ്യം ഹോളിവുഡ്: രവിചന്ദ്രൻ

ഇരുപത്തിയെട്ട് വർഷമായി മലയാള സിനിമയിലെ നിറസാന്നിധ്യമാണ് രവിചന്ദ്രൻ. തൃശ്ശൂർ ജി ല്ലയിലെ കോലായിൽ എന്ന സ്ഥലത്ത് ജനിച്ച രവി ഒരിക്കലും കരുതിയിരുന്നില്ല താൻ എന്നെ ങ്കിലും സിനിമയ്ക്കുവേണ്ടി ക്യാമറ ചലിപ്പിക്കുമെന്ന്. ഒരു കാര്യം നമ്മൾ ആത്മാർത്ഥമായി ആഗ്രഹിച്ചാൽ ഈ ലോകം നമ്മുടെ കൂടെ നിൽക്കും എന്ന് പറയുന്നത് സത്യം ആണെന്ന് രവിയുടെ ജീവിതം നമുക്ക് കാട്ടിത്തരുന്നു. കുട്ടിക്കാലം മുതൽ മക്കളുടെ എന്ത് ആഗ്രഹവും സാധിച്ചു തന്നിരുന്ന കുടുംബം തന്നെയാണ് തന്റെ എല്ലാ ഉയർച്ചയ്ക്കും കാരണം എന്ന് രവി പറയുന്നു. 1996 മുതൽ വെള്ളിത്തിരയുടെ ഭാഗമായ രവി എന്ന അറിയപ്പെടുന്ന ഒരു ഛായാഗ്രഹകനാണ്. തന്റെ ഏറ്റവും പുതിയ ചിത്രമായ ഹാൽ \"എന്ന സിനിമയുടെ ലൊക്കേഷനിൽ ഇരുന്നുകൊണ്ട് സിനിമാ വിശേഷങ്ങൾ പങ്കുവെക്കുകയാണ് രവിചന്ദ്രൻ.

time-read
3 mins  |
August 2024
രഞ്ജിനിയും സജിതാ ബേട്ടിയും തമ്മിൽ കയ്യാങ്കളിയോ?
Vellinakshatram

രഞ്ജിനിയും സജിതാ ബേട്ടിയും തമ്മിൽ കയ്യാങ്കളിയോ?

സ്വകാര്യ ചാനലിൽ സംപ്രേഷണം ചെയ്യുന്ന സീരിയലിന്റെ സെറ്റിൽ വച്ച് നടിമാരായ രഞ്ജിനിയും സജിതാ ബേട്ടിയും തമ്മിലുണ്ടായ വാക്കുതർക്കം അടിയിൽ കലാശിച്ചെന്നും ഷൂട്ടിങ് നിറുത്തി വയ്ക്കേണ്ടി സാഹചര്യമുണ്ടായെന്നും വാർത്തകൾ പ്രചരിച്ചിരുന്നു

time-read
1 min  |
August 2024
"റാം" എന്തായി
Vellinakshatram

"റാം" എന്തായി

ഉത്തരം പറയേണ്ടത് നിർമാതാവ് ആണെന്ന് ജീത്തു ജോസഫ്

time-read
1 min  |
August 2024
മലയാളത്തിലെ പെരുന്തച്ചൻ
Vellinakshatram

മലയാളത്തിലെ പെരുന്തച്ചൻ

1955 ലാണ് കോളേജ് പഠനം ഉപേക്ഷിച്ച് തിലകൻ സുഹൃത്തുക്കളുമായി മുണ്ടക്കയം നാടക സമിതിക്ക് രൂപം കൊടുക്കുന്നത്. പിന്നീട് 1966 വരെ കെ. പി. എ. സിയുടെ ഭാഗമായിരുന്നു. കൂടാതെ കാളിദാസ കലാകേന്ദ്ര, ചങ്ങനാശ്ശേരി ഗീത എന്നീ നാടക സംഘങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. പിജെ ആന്റണിയുമായുള്ള സൗഹൃദം തിലകന്റെ ജീവിതത്തിൽ പ്രധാനപ്പെട്ട ഒരു അദ്ധ്യായം തുറന്നു. പിജെ ആന്റണി സംവിധാനം ചെയ്ത 1973 ലെ സിനിമയായ 'പെരിയാർ' എന്ന സിനിമയിലൂടെ യായിരുന്നു തിലകൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. പിജെ ആന്റണിയുടെ മരണശേഷം അദ്ദേഹത്തിന്റെ നാടക ട്രൂപ്പ് തിലകൻ ഏറ്റെടുത്ത് നടത്തി. 1979 ൽ പുറത്തിറങ്ങിയ കെ. ജി ജോർജ് ചിത്രം \"ഉൾക്കടലി'ലൂടെയാണ് തിലകൻ എന്ന അതുല്യ നടൻ മലയാള സിനിമയിൽ സജീവമായി തുടങ്ങിയത്.

time-read
2 mins  |
August 2024
ഗുരുവും ശിഷ്യനും ഒരേ ഫ്രെയിമിൽ!
Vellinakshatram

ഗുരുവും ശിഷ്യനും ഒരേ ഫ്രെയിമിൽ!

അച്ഛന്റെ വാത്സല്യത്തോടെ മമ്മൂട്ടിയുടെ നെഞ്ചിൽ തലചായ്ച്ചു നിൽക്കുന്ന മമ്മൂട്ടി. മകന്റെ സ്നേഹത്തോടെ, ബഹുമാനത്തോടെ ചേർത്തുനിർത്തുന്ന മമ്മൂട്ടി! ഇത് മലയാളത്തിന്റെ സുകൃത നിമിഷങ്ങൾ...

time-read
4 mins  |
August 2024