മലയാള സിനിമാ മേഖലയിൽ പവർ ഗാംങ് ഉണ്ടെന്ന് വ്യക്തമാക്കി സംവിധായകൻ വിനയൻ. യാതൊരു കാര്യവുമില്ലാതെ തനിക്ക് 12 വർഷത്തെ വിലക്കേർപ്പെടുത്തി. താരസംഘടനയായ അമ്മയുടെ അന്നത്തെ സെക്രട്ടറിയായിരുന്ന നടൻ മമ്മൂട്ടി പോലും പറഞ്ഞു വിനയനെ വിലക്കുന്നത് ശരിയല്ലെന്ന്. എന്തിനായിരുന്നു എന്നെ വിലക്കിയത്? സിനിമയ് ക്കെതിരെ താൻ എന്തെങ്കിലും ചെയ്തോ എന്നും വിനയൻ ചോദിക്കുന്നു.
ഒരുപാടു പേരെ മലയാള സിനിമയ്ക്കു സംഭാവന ചെയ്ത ആളാണ് ഞാൻ. ഞാനൊരു സംഘടന യുണ്ടാക്കി. അന്ന് ഡ്രൈവർമാർക്ക് 150 രൂപയായിരുന്നു ശമ്പളം. അവരുടെ ശമ്പളം 300 ആക്കണ മെന്നാവശ്യപ്പെട്ടു വിജയിച്ചു. അല്ലാതെ ഇത്തരം വലിയ വലിയകാര്യങ്ങളിൽ ഇടപെടാനോ ഒന്നും ഞാൻ പോയിട്ടില്ല. എനിക്കെതിരെ ഒരു വിഷയം ഉണ്ടായിരുന്നു. അത് വേറൊന്നുമല്ല. 2004ൽ താരങ്ങൾക്കൊന്നും എഗ്രിമെന്റ് ഉണ്ടായിരുന്നില്ല. അത് നിർമാതാക്കളെ വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. പലർക്കും വലിയ തുക അഡ്വാൻസ് നൽകുമ്പോൾ അതൊക്കെ എഗ്രിഹമെന്റാക്കണമെന്ന് നിർമാതാക്കൾ തന്നെ ആവശ്യപ്പെട്ടു. ഞാനും അത് നല്ലതാണെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ താരങ്ങളെല്ലാം അതിനെ എതിർത്തു. മറ്റു സംവിധായകരെല്ലാം താരങ്ങൾക്കൊപ്പം നിന്നു. ഒരു തട്ടുകട വാടകയ്ക്കെടുക്കണമെങ്കിൽ പോലും എഗ്രിമെന്റുണ്ട്. അത് നല്ലതാണെന്നു പറഞ്ഞപ്പോൾ എല്ലാവരും എന്നെ എതിർത്തു. എന്നാൽ അന്ന് നടൻ പൃഥ്വിരാജ് മാത്രമാണ് എന്നോടൊപ്പം നിന്നത്.
ഇതിനെതിരെ താരങ്ങൾ സമരം ചെയ്തു. ഇതിന്റെ ഭാഗമായി ഷൂട്ടിംഗ് മുഴുവനും നിർത്തിവച്ച് അവരെല്ലാം അമേരിക്കയിൽ പ്രോഗ്രാം അവതരിപ്പിക്കാൻ പോയി. സമരത്തിന്റെ ഭാഗമായാണ് അവർ പ്രോഗ്രാമിനു പോയത്. ഫിലിം ചേംബം നിർമാതാക്കളും എന്നെ വീട്ടിൽ വന്നു കണ്ടു. ഈ സമരം പൊളിക്കാൻ ഞാനൊരു സിനിമ ചെയ്തു. സത്യം എന്നായിരുന്നു ആ സിനിമയുടെ പേര്. അതോടെ അവരുടെ സമരം പൊളിഞ്ഞു. അന്നുണ്ടാക്കിയ എഗ്രിമെന്റാണ് താരങ്ങൾ ഇപ്പോഴും തുടരുന്നത്. ഇതൊക്കെ ഇപ്പോഴത്തെ തലമുറയ്ക്ക് അറിയാമോ എന്നറിയില്ല. ആ വിഷയം വലിയ വിവാദമായ ചർച്ചയായിരിക്കെ മോഹൻലാൽ എന്നെ വിളിച്ചു. നടൻ ജഗദീഷാണ് ഫോൺ വിളിച്ച് ലാലിന് കൊടുത്തത്. എഗ്രിമെന്റ് വേണ്ടെന്നാണ് ഞങ്ങളുടെ അഭിപ്രായം. ഇക്കാര്യം ചർച്ച ചെയ്യാൻ ഗോകുലം പാർക്കിലേക്കു വരാനായിരുന്നു. ലാൽ പറഞ്ഞത്.
هذه القصة مأخوذة من طبعة September 2024 من Vellinakshatram.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة September 2024 من Vellinakshatram.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
അച്ഛനും മകനും തമ്മിലുളള ആത്മബന്ധത്തിന്റെ കഥയുമായി വടു
സ്നേഹബന്ധം അപ്രത്യക്ഷമാകുന്ന ഇന്നത്തെ കാലഘട്ടത്തിൽ ഒരു പിതാവും മകനും തമ്മിലുള്ള ആത്മബന്ധം അതിന്റെ സങ്കീർണ്ണതകളോടെ, ഹൃദയസ്പർശിയായ കഥയിലൂടെ ആവിഷ്ക്കരിക്കുന്ന ചിത്രമാണ് വടു . കേരളത്തിൽ ജനിച്ച് ദുബായിൽ വളർന്ന ആര്യ കൃഷ്ണ അഭിനയത്തിലും പാട്ടിലും നൃത്തത്തിലും ചെറുപ്പം മുതലേ പ്രകടമായിരുന്ന ബഹുമുഖ പ്രതിഭയാണ്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മൈക്കിള എന്ന ഷോർട്ട് ഫിലിമിലെ അഭിനയത്തിലൂടെയാണ് സിനിമയിലേക്കുള്ള യാത്ര ആരംഭിച്ചത്. ഏതാണ്ട് അതേ സമയത്താണ്, മലയാളം സിനിമ യായ ഹണിബീ 2.5 ലൂടെ, നായികയുടെ സഹോദരിയായി ബാലതാരമായി അവർ ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ചത്.
നൃത്തരംഗത്തും പുത്തൻ ചുവടുമായി ഇനിയ
സീരൻ എന്ന തമിഴ് ചിത്രമാണ് ഇനിയയുടെ പൂർത്തിയായ മറ്റൊരു സിനിമ.
സേതുവിന്റെ വീടുറങ്ങി ഇനി പൊന്നമ്മയുമില്ല
വാത്സല്യത്തിന്റെ മറു പേരായ കവിയൂർ പൊന്നമ്മയുടെ അമ്മ വേഷം ശരിക്കും മോഹൻലാലിന്റെ അമ്മ തന്നെയാണോ എന്ന് തോന്നിക്കുന്ന അഭിനയമായിരുന്നു. സിനിമയിൽ അഭിനയിക്കുന്നതിനിടയിൽ താൻ ഏറെ വിഷമിച്ച് പോയ സന്ദർഭത്തെക്കുറിച്ച് കവിയൂർ പൊന്നമ്മ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 'തിലകൻ ചേട്ടനുമായി മോഹൻലാൽ വഴക്കിട്ട് ഇറങ്ങിപ്പോകുന്ന രംഗമുണ്ട്. എനിക്കിവിടെ വേറെയും മക്കളുണ്ടെന്ന് പറഞ്ഞ് ഞാൻ മോഹൻലാലിനെ ഇറക്കിവിടുകയാണ്. തിരിഞ്ഞു നോക്കിയാണ് കുട്ടൻ നടക്കുന്നത്. താൻ ഓടിച്ചെന്ന് വിളിക്കുമ്പോൾ പറയുന്ന ഒരു ഡയലോഗുണ്ട്. എനിക്ക് എന്റെ ജീവിതം കൈവിട്ടുപോകുന്നു അമ്മേയെന്ന്. അത് ചിത്രീകരിക്കുന്ന സമയത്ത് ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു', കവിയൂർ പൊന്നമ്മ ഒരിക്കൽ പറഞ്ഞു. മലയാള സിനിമയിലെ അമ്മയും മകനുമെന്നാൽ അത് മോഹൻലാലും കവിയൂർ പൊന്നമ്മയുമാണ്. മകൻ സ്വപ്നം കണ്ട ജീവിതം കൈവിട്ടു പോകുന്നത് നിസഹായതയോടെ കാണേണ്ടിവരുന്ന നിർഭാഗ്യവതിയായ ഒരു അമ്മ.
മമ്മൂട്ടി എംടി: ഹൃദയസ്പർശിയായ ആ ചിത്രം!
ഇന്നത്തെ പല ത്രില്ലെർ സിനിമകളിൽ കാണും വിധം ഭീതിപ്പെടുത്തുന്ന രംഗങ്ങളോ വേട്ടയാടുന്ന തരം പശ്ചാത്തല സംഗീതങ്ങളോ ഇല്ലാ തെതന്നെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന പശ്ചാത്തലസംഗീതമാണ് ജോൺസൻ മാസ്റ്ററിന്റേത്. ജോൺസന്റെ സംഗീതത്തിന്റെ അകമ്പടി യോടെ പുത്തൻ വെളിപ്പെടുത്തലുകൾ ഉണ്ടാകുമ്പോൾ അവിടെ ഉള്ളു പുകയുന്ന നിമിഷങ്ങളാണ് നമുക്ക് കിട്ടുന്നത്
അമ്പരപ്പിക്കാനൊരുങ്ങി മുഹമ്മദ് മുസ്തഫയുടെ മുറ
അഭിനയം മാത്രമല്ല സംവിധാനവും തനിക്കു വഴങ്ങുമെന്ന് കപ്പേള എന്ന സിനിമയിലൂടെ മുസ്തഫ തെളിയിച്ചിട്ടുണ്ട്. ഏത് ജോലിയാണെങ്കിലും റോളാണെങ്കിലും വിജയി ക്കുമ്പോളാണ് ആളുകൾ നമ്മുടെ കൂടെ നിൽക്കുന്നതെന്ന് മുസ്തഫ തന്നെ പറഞ്ഞിട്ടുണ്ട്. വിജയിച്ച് നിൽക്കുമ്പോഴാണ് നമുക്കും സംതൃപ്തി ലഭിക്കുക. സിനിമയുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങളും അഭിനന്ദ നങ്ങളും വിമർശനങ്ങളും ചർച്ചയുമൊക്കെ ഉയർന്നു വരുമ്പോഴാണ് വ്യക്തിപരമായി നമുക്കും സംതൃപ്തി ലഭിക്കുകയെന്നും മുസ്തഫ പറയുന്നു. സിനിമ എന്നത് കലയാണ്. ആളുകൾ ആസ്വദിക്കുന്നതുമാണ്.
സിനിമയിൽ പവർ ഗാംഗ് ഉണ്ട്
താരങ്ങൾക്ക് എഗ്രിമെന്റ് ഏർപ്പെടുത്തിയതിനെ മോഹൻലാൽ തടയാൻ ശ്രമിച്ചു
അന്വേഷണത്തിന് പ്രത്യേക സംഘം
2019ൽ സംസ്ഥാന സർക്കാരിനു സമർപ്പിച്ച റിപ്പോർട്ട് വിവരാവകാശ കമ്മിഷന്റെ ഇടപെടലോടെയാണ് വെളിച്ചം കണ്ടത്
മനസ് കൈവിട്ട ആർതറും ഹാർലിയും പ്രണയിക്കുമ്പോൾ ജോക്കർ 2 ട്രെയ്ലർ
2019ൽ ഒട്ടേറെ ആരാധക പ്രീതി പിടിച്ചുപറ്റിയ ജോക്കറിന്റെ ആദ്യത്തെ ഭാഗം ആർ റേറ്റഡ് സിനിമ ചരിത്രത്തിൽ ലോകത്താകെ സാമ്പത്തികമായി വലിയ വിജയമാണ് നേടിയത്.
ഒരു ജീവിതം അഞ്ച് ഭാര്യമാർ, അതാണ് നാഗേന്ദ്രൻസ് ഹണിമൂൺസ്
ഒരോ സ്ത്രീയും ഓരോ നാടിന്റേയും കൂടി ജീവിതത്തെ സ്ക്രീനിലെത്തിക്കുന്നുണ്ട്.
ഹൊറർ ത്രില്ലർ HUNT
ചുവടൊന്നു മാറ്റിപിടിച്ചു ഷാജി കൈലാസ്