നാവു വിളമ്പുന്ന കഥകളോളം രുചി വരില്ല, മറ്റൊന്നിനും. കടൽ കടന്നും നാടുകൾ താണ്ടിയും മനുഷ്യർ പങ്കുവെച്ച രുചിഭേദങ്ങളോളം മധുരതരമാകില്ല മറ്റു പലതും. ശീലിച്ചു പോന്നവക്കൊപ്പം ഓരോ നാളിലും പുതുതായി കണ്ടുമുട്ടുന്ന വിഭവങ്ങൾ കൂടി ചേർന്നാണ് ഓരോ വീടകങ്ങളിലും തീൻമേശ ഒരുങ്ങുന്നത്. സാധാരണക്കാരന്റെ അടുക്കള മുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ വരെ പരീക്ഷണങ്ങളുടെ കലവറകളാകുന്ന പുതുകാലത്തും ചോറിനോളം മലയാളി ഇഷ്ടം കൂടുന്ന ചപ്പാത്തിക്കുമുണ്ട് ഇങ്ങനെയൊരു അത്ഭുത കഥപറയാൻ. അതുപക്ഷേ സാദാ അടുക്കളക്കാര്യമല്ല. കേരളക്കരയിൽ വലിയ സാമൂഹിക വിപ്ലവം തീർത്ത ഒരു സത്യഗ്രഹപ്പന്തലിലെത്തിയവരിൽ തീയും കനലും പകർന്നതിന്റെയാണ്.
കേരളത്തിൽ ആദ്യം വിളമ്പിയ ചപ്പാത്തി
ഒരു നൂറ്റാണ്ടുമുമ്പ് അയിത്തത്തിനെതിരെ നാടൊന്നാകെ സംഘടിച്ച വൈക്കം സത്യഗ്രഹ പന്തലിനരികെ ഉയർന്ന സൗജന്യ ഭോജനശാലയിലായിരുന്നു ആദ്യമായി കേരളത്തിൽ ചപ്പാത്തി വിളമ്പിയത്. അതും ഇന്ത്യയുടെ വടക്കേ അറ്റത്ത് പഞ്ചാബിൽ നിന്നുവന്ന അകാലികൾ, സ്വർണവർണവുമായി വിളഞ്ഞുനിന്ന ഗോതമ്പുപാടങ്ങൾ നൽകിയ സമൃദ്ധിയുടെ നിറവിലിരുന്ന പഞ്ചാബികൾ, ഇങ്ങിക്കരെ മലയാളക്കരയിൽ അന്നം വിളമ്പാൻ എത്തിയതായിരുന്നു അന്ന്.
1924 മേയ് മാസത്തിലായിരുന്നു അവരുടെ വരവ്. രണ്ടുമാസം മുമ്പ് തുടങ്ങിയ സത്യഗ്രഹം രാജ്യമെങ്ങും അലയൊലികൾ ഉയർത്തിയ സമയം. സമരമുഖത്തുള്ളവർക്കും അല്ലാത്തവർക്കും ഒരുപോലെ ഭക്ഷണം നൽകാനായി പഞ്ചാബിലെ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിക്കു കീഴിൽ 15 അംഗ സംഘം കേരളത്തിലേക്ക് പുറപ്പെടുന്നു. വെച്ചുവിളമ്പാൻ ആവശ്യമായ ഗോതമ്പുപൊടി കയറ്റിയ മൂന്നു കപ്പലുകളും. ലാലാ ലാൽ സിങ്, കൃപാൽസിങ് എന്നിവർക്കായിരുന്നു നേതൃത്വം. തന്നെ കാണാനെത്തുന്ന ഒരാളും വിശന്നിരിക്കരുതെന്ന സിഖ് ഗുരുവിന്റെ നൂറ്റാണ്ടുകളായുള്ള ചിട്ടയുടെ തുടർച്ചയുമായി എത്തിയ ഇവർ എല്ലാ ദിവസവും ഭക്ഷണം വെച്ചു വിളമ്പി. ചപ്പാത്തി അടങ്ങുന്നതായിരുന്നു ഭക്ഷണം. അതിരാവിലെ തുടങ്ങി രാത്രി എട്ടുവരെ ഭോജനശാലയിലെത്തിയ എല്ലാവരും മൃഷ്ടാന്നം കഴിച്ചു. അതിവേഗമാണ് മലയാളി ഈ കൂട്ടത്തെയും അവർ വിളമ്പിയ വിഭവത്തെയും ഹൃദയത്തോടു ചേർത്തത്.
മലയാളിയുടെ പ്രിയ ചപ്പാത്തി
هذه القصة مأخوذة من طبعة June 2024 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة June 2024 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്
സ്ത്രീപക്ഷത്ത് നിലയുറപ്പിച്ച് മലയാള സിനിമയിലെ ലിംഗവിവേചനത്തിനെതിരെ പോരാട്ടമുഖം തുറന്ന നടിയാണ് പത്മപ്രിയ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ നിലപാടുകൾ പങ്കുവെക്കുകയാണ് അവർ
അറിഞ്ഞ് ചെറുക്കാം പ്രമേഹത്തെ
മരുന്ന് കഴിച്ച് മാത്രം പ്രമേഹത്തെ വരുതിയിലാക്കാനാവില്ല. ആരോഗ്യകരമായ ജീവിതശൈലിയാണ് പ്രധാനം
സമ്പാദ്യം പൊന്നുപോലെ
പൊന്നിന് എന്നും പൊന്നും വിലയാണ്. മറ്റേതു സമ്പാദ്യവും നൽകുന്നതിലേറെ മൂല്യമാണ് സ്വർണം കഴിഞ്ഞ വർഷങ്ങളിൽ നൽകിയത്. അറിയാം സ്വർണത്തിന്റെ സാമ്പത്തിക പ്രാധാന്യം
ബജറ്റ് ട്രിപ്പിന് 10 രാജ്യങ്ങൾ
കുറഞ്ഞ ചെലവിൽ പോയി വരാവുന്ന 10 രാജ്യങ്ങളിതാ...
സ്വപ്നങ്ങളുടെ ആകാശത്തു
അപൂർവ രോഗം ശരീരത്തെയാകെ തളർത്തിയിട്ടും തോൽക്കാതെ തന്റെ സ്വപ്നങ്ങൾക്കൊപ്പം കുതിച്ചു പായുന്ന രഞ്ജിത് സി. നായർ എന്ന യുവാവിന്റെ പ്രചോദന ജീവിതത്തിലേക്ക്...
റിലാക്സാവാൻ സ്നാക്ക്സ്
സ്കൂൾ കഴിഞ്ഞുവരുന്ന കുട്ടികൾക്ക് നാലുമണി ചായയോടൊപ്പം തയാറാക്കി നൽകാവുന്ന ചില രുചിയൂറും പലഹാരങ്ങളിതാ...
മാവൂരിന്റെ ചെടിക്കാക്ക
അങ്ങാടി, സ്കൂൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി സകല പൊതു ഇടങ്ങളിലും മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുന്നത് വിനോദമാക്കിയ അബ്ദുല്ല ഹാജി എന്ന 'ചെടിക്കാക്ക'യുടെ ജീവിത വിശേഷങ്ങളറിയാം...
ആർമി ഹൗസിലെ വീട്ടുകാര്യം
ചേർത്തലയിലെ 'ആർമി ഹൗസ്' എന്ന ഈ വീട്ടിലെ പട്ടാളച്ചിട്ടക്കുമുണ്ട് മൂന്നു തലമുറയുടെ പാരമ്പര്യം. അകത്തേക്ക് കയറുമ്പോൾ ആർമിയുടെ മറ്റൊരു ലോകമാണിവിടം
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷാ നിയമങ്ങളെക്കുറിച്ചറിയാം...
മഞ്ഞപ്പടയുടെ Twinkling stars
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇരട്ടക്കൊമ്പുകളായ ഇരട്ട സഹോദരങ്ങൾ മുഹമ്മദ് ഐമന്റെയും മുഹമ്മദ് അസ്ഹറിന്റെയും വിശേഷങ്ങളിതാ...