കർണ്ണാടക കേന്ദ്രമാക്കി തെക്കേ ഇന്ത്യ ഭരിച്ചിരുന്ന രാഷ്ട്രകൂട പരമ്പരയിൽ ഏറ്റവും പ്രബലനായി കരുതപ്പെടുന്നത് 64 വർഷം ഭരണം നടത്തി സ്വയം സ്ഥാനത്യാഗം ചെയ്ത അമോഘവർഷൻ ഒന്നാമനെയാണ്. കന്നഡ സംസ്കാരത്തിന്റെ ചരിത്രം പകർത്തിയ പണ്ഡിതശ്രേഷ്ഠൻ കൂടിയായ ഈ രാജാവ് ഒരു കവിതയിൽ പ്രതിപാദിക്കുന്നത് പ്രത്യേക പഠനങ്ങളില്ലാതെ കവിത രചിക്കാൻ കഴിയുന്ന കന്നഡമനസ്സിന്റെ സവിശേഷസിദ്ധിയെ കുറിച്ചാണ്. ഇത്തരമൊരു സിദ്ധി പ്രയോഗത്തിന്റെ സാക്ഷാത്ക്കാരത്തിനാണ് ഈ മെയ്മാസ വേനൽക്കാലം സാക്ഷ്യം നിന്നത്. കർണ്ണാടക സംസ്ഥാനത്തിന്റെ 16-ാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, അമോഘവർഷൻ ലോഭമില്ലാതെ വാഴ്ത്തിപ്പാടിയ കാവേരി-ഗോദാവരി തീരങ്ങളിലെഴുതപ്പെട്ടിരിക്കുന്നത് രാജ്യമാകെ വായിച്ചറിയേണ്ട രാഷ്ട്രീയപാഠങ്ങളാണ്. അർത്ഥ സമ്പുഷ്ടമായ ഈ രാഷ്ട്രീയഗാഥയിലെ വരികൾ വായിക്കുമ്പോൾ, ജനങ്ങൾ എന്ന മഹാസമഷ്ടിയുടെ അത്ഭുതകരമായ തികാലജ്ഞാനത്രാണിയാകും രാഷ്ട്രീയവിദ്യാർത്ഥികളെ ആശ്ചര്യപ്പെടുത്തുക- അമോഘവർഷന്റെ ഭാഷയിൽ, പ്രത്യേക പഠനങ്ങളില്ലാതെ കവിത രചിക്കുന്ന സിദ്ധി. ഇന്ത്യൻ ജനാധിപത്യം തന്നെയാണ് കർണ്ണാടക എഴുതിച്ചേർത്ത ഈ രാഷ്ട്രീയഗാഥയിലൂടെ മഹത്വപ്പെട്ടിരിക്കുന്നത്.
കോൺഗ്രസ് വിജയത്തിന്റെ രസക്കൂട്ട്
രാജ്യത്തിന്റെ ഇതരപ്രദേശങ്ങളിൽ നിന്നു വ്യത്യസ്തമായി കർണ്ണാടകയിലെ കോൺഗ്രസ്സ് ആരോഗ്യപൂർണ്ണമായ ഒരു രാഷ്ട്രീയശരീരമാണ്. കോൺഗ്രസ്സ് ജനിതകം, സിദ്ധരാമയ്യ - ശിവകുമാർ ഗ്രൂപ്പുകളായി പരസ്പരം മത്സരിക്കുമ്പോഴും, ബാഹ്യസമ്മർദ്ദങ്ങളില്ലാതെ തന്നെ വെല്ലുവിളികളെ നേരിടാൻ ഈ ഗ്രൂപ്പുകൾ ഒരുമിച്ചിട്ടുണ്ട്. ഈ ഐക്യമാണ് രാഷ്ട്രീയ അരോഗാവസ്ഥ- കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ അപൂർവ്വത്വമാണിത്. കർണ്ണാടകയിൽ പി.സി.സി തലം മുതൽ ഏറ്റവും താഴെതലം വരെ അനുഭവവേദ്യമാകും ഐക്യസൗഖ്യം നൽകുന്ന സംഘടനാകരുത്ത്.
هذه القصة مأخوذة من طبعة May 21, 2023 من Kalakaumudi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة May 21, 2023 من Kalakaumudi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
നിഴൽ നാടകം
ഇമേജ് ബുക്ക്
പകരക്കാരനില്ലാതെ...
ഗോൾ
ശത്രുരാജ്യം പോലെ വിഭജിച്ച മണിപ്പൂർ
നോക്കുകുത്തിയാകുന്ന കേന്ദ്രവും കത്തുന്നമണിപ്പൂരും
എം.എസിനെതിരെ ബോഡി ഷെയ്മിങ്ങ്, സിനിമാപ്പാട്ടിനെതിരെ കോപ്രായം
ടി.എം. കൃഷ്ണയോട് ചിലത് ചോദിക്കാനുണ്ട്
ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ
കളിക്കളം
ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്
ഇമേജ് ബുക്ക്
നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും
ഗുരുവുമായി വളരെവർഷങ്ങൾ അടുത്ത് ഇടപഴകാൻ എനിക്ക് അവസരം കിട്ടി. എനിക്കു കിട്ടിയ സ്വാതന്ത്ര്യം മറ്റാർക്കെങ്കിലും കിട്ടിയിരുന്നില്ല. അതുകാരണം ഗുരുവിന്റെ മാനസപുത്രൻ എന്നും ഗുരുവിന്റെ ഫോട്ടോഗ്രാഫർ എന്നുമൊക്കെ പലരും വിളിക്കും. കാൽനൂറ്റാണ്ട് മുൻപ് സമാധിയാകുന്നതിന് മുൻപുവരെയുള്ള 21 വർഷം ആ അടുപ്പം സമ്മാനിച്ച നിരവധി അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല.
ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ
സ്മരണ
പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?
ഇന്ത്യാ-കാനഡ സംഘർഷം
ഒന്നാനാം കുന്നും ഓരടിക്കുന്നും
ഓർമ്മ