നാട്ടിൽ അയിത്താചരണം നിലനിന്നിരുന്ന കാലത്താണ് അച്ഛന്റെ (ഗൗരീശപട്ടം ശങ്കരൻ നായർ) ജനനവും ബാല്യവും. ഗൗരീശപട്ടം ശ്രീമഹാദേവർ ക്ഷേത്രത്തിൽ ആനപ്പുറത്തെഴുന്നെള്ളിപ്പ് നടക്കുന്ന ഉത്സവവേളയിൽ തന്റെ കളിക്കൂട്ടുകാരായ കുഞ്ഞനും, സോമനും ആനയെ കാണാൻ കഴിയുന്നില്ല എന്ന വേദനയിൽ നിന്നാണ് അച്ഛനിലെ വിപ്ലവം തുടങ്ങുന്നതെന്ന പറയാം.
ശിവരാത്രി വാദ്യമേള അകമ്പടിയോടെ ആനപ്പുറത്തെഴുന്നെള്ളിപ്പ് നടക്കുമ്പോൾ അപ്പൂപ്പന്റെ കൃഷിപ്പണിക്കാരായിരുന്ന അപ്പാവുവിന്റെയും, വില്ലിയുടെയും മക്കളായ കുഞ്ഞനും സോമനും അച്ഛനോട് സങ്കടം പറയും.
"തങ്കപ്പാ ഞങ്ങൾക്കും ആനയെ കാണണം." (കൊച്ചുതമ്പുരാൻ എന്നാണ് അന്ന് അപ്പാവും വില്ലിയുമൊക്കെ വിളിച്ചിരുന്നതെങ്കിലും കുട്ടികൾക്കു അച്ഛൻ തങ്കപ്പൻ ആയിരുന്നു (അച്ഛന്റെ വിളിപ്പേര്).
ഉത്സവം തുടങ്ങുന്നതിന് മുമ്പ് നാട്ടുകാരായ ചില പ്രമാണിമാർ അച്ഛനെ അടുത്ത് വിളിച്ച് സ്വകാര്യമായി പറയും. "തങ്കപ്പാ, ഉത്സവത്തിനു ആള് കയറുമ്പോ അപ്പാവൂന്റെ വികൃതി പിള്ളേരും കൂട്ടത്തിൽ കയറും. നീ വേണം കാവൽ നിൽക്കണം.
മുഷിഞ്ഞ ഒറ്റത്തോർത്തുമുടുത്ത് കോവിലിന്റെ നടയിൽ വന്ന് നില്ക്കുന്ന കുഞ്ഞന്റെയും സോമന്റെയും ദീനതയാർന്ന മുഖം പക്ഷേ അച്ഛന്റെ മനസ്സലിയിക്കും. പ്രമാണിമാർ കാണാതെ ക്ഷേത്രത്തിന്റെ തെക്കുവശത്തെ ചെറിയ വാതിൽ വഴി അച്ഛനവരെ നാലമ്പലത്തിലേക്കു കയറ്റും.
ഭഗവാന്റെ തിടമ്പേറ്റുന്ന നെറ്റിപ്പട്ടം കെട്ടിയ ഗജവീരനെ കാണുമ്പോൾ കുഞ്ഞൻ തുള്ളിച്ചാടും. ക്ഷേത്രത്തിനു പുറകിലുള്ള തോടിന്റെ തീരത്തെ കുടിലിൽ താമസിക്കുന്ന കുട്ടികളെ ഇങ്ങനെ പലതവണ ആനയെ കാണിച്ചിട്ടുണ്ട് അച്ഛൻ. നാട്ടിലെ ഉഗ്രപ്രതാപിയായ പ്രമാണി ഒരിക്കൽ ഈ കുറ്റത്തിന് അച്ഛന്റെ തലയ്ക്കിട്ട് നല്ല കൊട്ട് കൊടുക്കുകയും ചെയ്തു.
هذه القصة مأخوذة من طبعة October 20, 2024 من Kalakaumudi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October 20, 2024 من Kalakaumudi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
നിഴൽ നാടകം
ഇമേജ് ബുക്ക്
പകരക്കാരനില്ലാതെ...
ഗോൾ
ശത്രുരാജ്യം പോലെ വിഭജിച്ച മണിപ്പൂർ
നോക്കുകുത്തിയാകുന്ന കേന്ദ്രവും കത്തുന്നമണിപ്പൂരും
എം.എസിനെതിരെ ബോഡി ഷെയ്മിങ്ങ്, സിനിമാപ്പാട്ടിനെതിരെ കോപ്രായം
ടി.എം. കൃഷ്ണയോട് ചിലത് ചോദിക്കാനുണ്ട്
ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ
കളിക്കളം
ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്
ഇമേജ് ബുക്ക്
നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും
ഗുരുവുമായി വളരെവർഷങ്ങൾ അടുത്ത് ഇടപഴകാൻ എനിക്ക് അവസരം കിട്ടി. എനിക്കു കിട്ടിയ സ്വാതന്ത്ര്യം മറ്റാർക്കെങ്കിലും കിട്ടിയിരുന്നില്ല. അതുകാരണം ഗുരുവിന്റെ മാനസപുത്രൻ എന്നും ഗുരുവിന്റെ ഫോട്ടോഗ്രാഫർ എന്നുമൊക്കെ പലരും വിളിക്കും. കാൽനൂറ്റാണ്ട് മുൻപ് സമാധിയാകുന്നതിന് മുൻപുവരെയുള്ള 21 വർഷം ആ അടുപ്പം സമ്മാനിച്ച നിരവധി അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല.
ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ
സ്മരണ
പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?
ഇന്ത്യാ-കാനഡ സംഘർഷം
ഒന്നാനാം കുന്നും ഓരടിക്കുന്നും
ഓർമ്മ