ഉജ്ജ്വല ജനസേവനത്തിന്റെ 15 വർഷങ്ങൾ
Kalakaumudi|April 21, 2024
എം.പി എന്ന നിലയിൽ ഇതുവരെയുള്ള എന്റെ നേട്ടങ്ങളിൽ എനിക്ക് ഏറെ സംതൃപ്തി നൽകുന്നത് കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ നിർമ്മാണം പൂർത്തിയാക്കാനായതാണെന്ന് നിസ്സംശയം പറയാം.
ഇന്റർവ്യൂ / ശശി തരൂർ
ഉജ്ജ്വല ജനസേവനത്തിന്റെ 15 വർഷങ്ങൾ

ഇന്ത്യ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്, ഞാൻ ഇന്ത്യക്കാർക്കും അപ്രകാരമാകാൻ ആഗ്രഹിക്കുന്നു ഒരിക്കൽ തരൂർ ഉറക്കെ പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിൽ തരൂരിന്റെ കരിയർ ഈ സമീപനത്തെ ഉദാഹരിക്കുന്നതാണ്. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും തങ്ങളെ പ്രതിനിധീകരിക്കാൻ ആവശ്യപ്പെട്ട് അദ്ദേഹത്തെ സമീപിച്ചപ്പോഴും, ഇന്ത്യയുടെ അഭിലാഷങ്ങൾക്കും നിരവധി രചനകളിലൂടെ പ്രകാശിപ്പിച്ചിട്ടുള്ള തന്റെ സ്വന്തം നിലപാടുകൾക്കും പ്രത്യയശാസ്ത്രങ്ങൾക്കുമൊപ്പം നിൽക്കുന്ന, ബഹുസ്വരതയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന, കോൺഗ്രസിന്റെ ക്ഷണമാണ് തരൂർ സ്വീകരിച്ചത്. മുമ്പത്തെ രണ്ട് തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് നഷ്ടപ്പെട്ട തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും മത്സരിക്കാനുള്ള നിയോഗമാണ് 2009-ൽ തരൂരിന് ലഭിച്ചത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ പരിചയക്കുറവുണ്ടായിട്ടും ശക്തമായ മത്സരത്തിൽ കോൺഗ്രസിനെ വിജയത്തിലെത്തിക്കേണ്ടതിന്റെ ആവശ്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ തരൂർ വിജയിച്ചു. ബി.ജെ.പി യുടെ സ്വാധീനവും സാമ്പത്തിക ശക്തിയും വർദ്ധിച്ചുവരുകയും, കേരളത്തിൽ ആദ്യമായി ഒരു മണ്ഡലത്തിൽ ആ പാർട്ടി രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ, മൂന്നു പ്രാവശ്യം തുടർച്ചയായി തിരുവനന്തപുരത്തുനിന്നും തെരഞ്ഞെടുക്കപ്പെട്ട് ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിക്കുകയെന്നത് ഒരു ചരിത്രനേട്ടം തന്നെയാണ്. പാർലമെന്റിലെ സുപ്രധാന ചർച്ചകളിൽ കോൺഗ്രസ് പാർട്ടിക്ക് വേണ്ടി ശക്തമായി സംസാരിക്കുന്ന ഒരു പ്രമുഖ പാർലമെന്റേറിയനായി ഡോ. തരൂർ ഇന്ന് അറിയപ്പെടുന്നു. വിദേശകാര്യ, വിവരസാങ്കേതിക വിദ്യ, കെമിക്കൽസ് & ഫെർട്ടിലൈസേഴ്സസ് സംബന്ധിച്ച പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റികളുടെ അദ്ധ്യക്ഷനായും ഡോ.തരൂർ സേവനമനുഷ്ഠിക്കുകയുണ്ടായി.

വിമാനത്താവള വികസനം

എം.പിയെന്ന നിലയിൽ പ്രവർത്തിച്ച ഓരോ ടേമിലും തിരുവനന്തപുരം വിമാനത്താവളത്തിന്റെ വളർച്ചയ്ക്കും വികാസത്തിനും വേണ്ടിയുള്ള ഉറച്ച നിലപാടാണ് സ്വീകരിച്ചു പോന്നിട്ടുള്ളത്. നിങ്ങളിൽ പലർക്കും അറിവുള്ളതു പോലെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ പ്രവർത്തനം, നിർവഹണം, വികസനം എന്നിവ പിപിപി മാതൃകയിലാക്ക ണമെന്ന ആശയത്തെ ശക്തമായി പിന്തുണയ്ക്കുന്നയാളായിരുന്നു ഞാൻ. ഈ നിലപാടിനോട് സംസ്ഥാന ഭരണകക്ഷിയായ എൽ.ഡി.എ ഫും മറ്റ് രാഷ്ട്രീയ പാർട്ടികളും അനകൂല നിലപാടല്ല സ്വീകരിച്ചത്.

هذه القصة مأخوذة من طبعة April 21, 2024 من Kalakaumudi.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة April 21, 2024 من Kalakaumudi.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من KALAKAUMUDI مشاهدة الكل
നിഴൽ നാടകം
Kalakaumudi

നിഴൽ നാടകം

ഇമേജ് ബുക്ക്

time-read
1 min  |
November 24, 2024
പകരക്കാരനില്ലാതെ...
Kalakaumudi

പകരക്കാരനില്ലാതെ...

ഗോൾ

time-read
1 min  |
November 24, 2024
ശത്രുരാജ്യം പോലെ വിഭജിച്ച മണിപ്പൂർ
Kalakaumudi

ശത്രുരാജ്യം പോലെ വിഭജിച്ച മണിപ്പൂർ

നോക്കുകുത്തിയാകുന്ന കേന്ദ്രവും കത്തുന്നമണിപ്പൂരും

time-read
4 mins  |
November 24, 2024
എം.എസിനെതിരെ ബോഡി ഷെയ്മിങ്ങ്, സിനിമാപ്പാട്ടിനെതിരെ കോപ്രായം
Kalakaumudi

എം.എസിനെതിരെ ബോഡി ഷെയ്മിങ്ങ്, സിനിമാപ്പാട്ടിനെതിരെ കോപ്രായം

ടി.എം. കൃഷ്ണയോട് ചിലത് ചോദിക്കാനുണ്ട്

time-read
3 mins  |
November 24, 2024
ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ
Kalakaumudi

ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ

കളിക്കളം

time-read
3 mins  |
October 27, 2024
ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്
Kalakaumudi

ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്

ഇമേജ് ബുക്ക്

time-read
1 min  |
October 27, 2024
നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും
Kalakaumudi

നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും

ഗുരുവുമായി വളരെവർഷങ്ങൾ അടുത്ത് ഇടപഴകാൻ എനിക്ക് അവസരം കിട്ടി. എനിക്കു കിട്ടിയ സ്വാതന്ത്ര്യം മറ്റാർക്കെങ്കിലും കിട്ടിയിരുന്നില്ല. അതുകാരണം ഗുരുവിന്റെ മാനസപുത്രൻ എന്നും ഗുരുവിന്റെ ഫോട്ടോഗ്രാഫർ എന്നുമൊക്കെ പലരും വിളിക്കും. കാൽനൂറ്റാണ്ട് മുൻപ് സമാധിയാകുന്നതിന് മുൻപുവരെയുള്ള 21 വർഷം ആ അടുപ്പം സമ്മാനിച്ച നിരവധി അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല.

time-read
3 mins  |
October 27, 2024
ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ
Kalakaumudi

ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ

സ്മരണ

time-read
2 mins  |
October 20, 2024
പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?
Kalakaumudi

പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?

ഇന്ത്യാ-കാനഡ സംഘർഷം

time-read
3 mins  |
October 20, 2024
ഒന്നാനാം കുന്നും ഓരടിക്കുന്നും
Kalakaumudi

ഒന്നാനാം കുന്നും ഓരടിക്കുന്നും

ഓർമ്മ

time-read
2 mins  |
October 20, 2024