താരേ സമീൻ പർ...
Kalakaumudi|September 30, 2024
സിനിമ കണ്ട് ഞാൻ കരഞ്ഞു മകനോടുള്ള സമീപനം എന്തു ക്രൂരമായന്നോർത്ത് പൊട്ടിപ്പൊട്ടിക്കരഞ്ഞു. ആ വിങ്ങിപ്പൊട്ടൽ ഒരു പ്രധാന തീരുമാനത്തിനു കാരണമായി. ഇത്തരം കുട്ടികൾക്കായി ഒരു ട്രസ്റ്റ് സ്ഥാപിക്കാനും ട്രസ്റ്റിന്റെ കീഴിൽ ട്രാവൻകൂർ നാഷണൽ സ്കൂൾ തുടങ്ങാനും.
എ. ഷാജഹാൻ ഐ.എ.എസ്.
താരേ സമീൻ പർ...

എന്റെ സുഹൃത്തും അദ്ദേഹത്തിന്റെ ഏഴാം ക്ലാസിൽ പഠിക്കുന്ന മകളും ട്രെയിനിൽ തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു. തങ്ങളുടെ എതിർവശത്തിരിക്കുന്ന സ്ത്രീ യാത്ര തുടങ്ങിയതു മുതൽ മകളുടെ ചേഷ്ടകൾ നിരീക്ഷിക്കുകയായിരുന്നു. അടങ്ങിയൊതുങ്ങിയിരിക്കാത്ത പ്രകൃതം-ഹൈപ്പറാക്ടീവ്. കൊല്ലത്തെത്താറായപ്പോൾ ആ സ്ത്രീ സുഹൃത്തിനോട് മകളുടെ സ്വഭാവരീതികളെക്കുറിച്ച് ഇങ്ങോട്ട് വിശദീകരിക്കുന്നതു കേട്ടപ്പോൾ അദ്ദേഹത്തിനതിശയം അപ്പോൾ അവർ പറഞ്ഞു: ' ഞാനും ഇതു പോലൊരു കൂട്ടിയായിരുന്നു. എനിക്കും പഠനവൈകല്യമുണ്ടായിരുന്നു. നേരത്തെ കണ്ടെത്തി എന്നെ അനുയോജ്യമായ രീതിയിൽ പഠിപ്പിക്കാൻ എന്റെ മാതാപിതാക്കൾക്കു കഴിഞ്ഞതു കൊണ്ട് ഞാനിന്നൊരു ഡോക്ടറാണ്. കോട്ടയം മെഡിക്കൽ കോളേജിൽ പ്രൊഫസറാണ്. അപ്പോൾ സുഹൃത്ത് പറഞ്ഞു: ഇവളുടെ പ്രശ്നമെന്തെന്ന് മനസിലാക്കുന്നില്ല. തിരുവനന്തപുരത്തെ ഏറ്റവും നല്ല ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പഠിപ്പിക്കുന്നത്. അധ്യാപകർക്കു എന്നും ഇവളെക്കുറിച്ച് പരാതിയേയുള്ളൂ. ക്ലാസിൽ പഠിപ്പിക്കുന്നത് ശ്രദ്ധിക്കുന്നില്ല. മറ്റ് കുട്ടികളെ പഠിക്കാൻ അനുവദിക്കുന്നതെങ്ങനെ? വഴക്കു പറയുന്തോറും അവൾ സ്കൂളിൽ പോകാൻ മടിക്കുന്നു. അപ്പോൾ ഡോക്ടർ പറഞ്ഞു. അതു കുട്ടിയെ മനസിലാക്കാൻ അധ്യാപകർക്ക് കഴിയാത്തതുകൊണ്ടാണ്. പറ്റുമെങ്കിൽ എട്ടാം ക്ലാസിലേക്ക് തിരുവനന്തപുരത്തെ മറ്റൊരു പ്രമുഖ സ്കൂളിൽ ചേർക്കുക. അവിടെയുള്ള ടീച്ചർമാരെ കണ്ടു സംസാരിക്കുക, അവർക്കറിയാം എങ്ങനെ ഈ കുട്ടിയെ കൈകാര്യം ചെയ്യണമെന്ന്. ഡോക്ടറുടെ സംഭാഷണം സുഹൃത്തിന് വലിയൊരാശ്വാസമായി. അദ്ദേഹം മകളെ സ്കൂൾ മാറ്റി. പഴയ സ്കൂളിൽ പോകാൻ മടിച്ചിരുന്ന കുട്ടിയിൽ പെട്ടെന്ന് മാറ്റു കണ്ടു തുടങ്ങിയ സ്കൂളിൽ പോകാനും പഠിക്കാനുമുള്ള മടി മാറി. പഠനത്തിൽ മികവ് പുലർത്തി, എൻജിനീയറിംഗ് പാസായി, ജോലിയായി ഇപ്പോൾ ഭർത്താവിനോടൊപ്പം അമേരിക്കയിൽ കഴിയുന്നു.

هذه القصة مأخوذة من طبعة September 30, 2024 من Kalakaumudi.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة September 30, 2024 من Kalakaumudi.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من KALAKAUMUDI مشاهدة الكل
തോമസ് വിട്ടോടാ...
Kalakaumudi

തോമസ് വിട്ടോടാ...

അപൂർവ്വങ്ങളിൽ അപൂർവ്വമായ ഡൽഹി പെൺകുട്ടി മരിച്ചുപോയത് എത്ര ഭാഗ്യം

time-read
6 mins  |
September 30, 2024
വിഗ്രഹവുമായി പിണറായി എത്രനാൾ മോദിയെ മുഖം കാണിക്കേണ്ടിവരും?
Kalakaumudi

വിഗ്രഹവുമായി പിണറായി എത്രനാൾ മോദിയെ മുഖം കാണിക്കേണ്ടിവരും?

പിണറായി എന്ന സൂര്യൻ കെട്ട് സൂര്യനാണെന്ന് അൻവർ പരസ്യമായി വിളിച്ചുപറഞ്ഞപ്പോൾ അതിനെ ശക്തമായി എതിർക്കാൻ സിപിഎമ്മിലും എൽഡിഎഫിലും ഒരു നേതാവും ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്.

time-read
7 mins  |
September 30, 2024
തിരുപ്പതി ലഡു പൊട്ടുമ്പോൾ
Kalakaumudi

തിരുപ്പതി ലഡു പൊട്ടുമ്പോൾ

ദേവി പത്മാവതിയുമായുള്ള തന്റെ കല്യാണത്തിന് ലക്ഷ്മി ദേവിയുടെ കാര്യസ്ഥനായ കുബേരനിൽ നിന്ന് വാങ്ങിയ കടം വീട്ടാനായി ഭഗവാനെ സഹായിക്കാനാണ് ഭക്തർ ഇവിടെ ധനം അർപ്പിക്കുന്നത്.

time-read
5 mins  |
September 30, 2024
താരേ സമീൻ പർ...
Kalakaumudi

താരേ സമീൻ പർ...

സിനിമ കണ്ട് ഞാൻ കരഞ്ഞു മകനോടുള്ള സമീപനം എന്തു ക്രൂരമായന്നോർത്ത് പൊട്ടിപ്പൊട്ടിക്കരഞ്ഞു. ആ വിങ്ങിപ്പൊട്ടൽ ഒരു പ്രധാന തീരുമാനത്തിനു കാരണമായി. ഇത്തരം കുട്ടികൾക്കായി ഒരു ട്രസ്റ്റ് സ്ഥാപിക്കാനും ട്രസ്റ്റിന്റെ കീഴിൽ ട്രാവൻകൂർ നാഷണൽ സ്കൂൾ തുടങ്ങാനും.

time-read
3 mins  |
September 30, 2024
ഡിസ്ലെക്സിയയോ? കൈപിടിച്ചുയർത്താൻ ഞങ്ങളുണ്ട്
Kalakaumudi

ഡിസ്ലെക്സിയയോ? കൈപിടിച്ചുയർത്താൻ ഞങ്ങളുണ്ട്

അസഹിഷ്ണുതയും അക്ഷമയയും സ്വാർത്ഥതാൽപര്യങ്ങളും ദിനംപ്രതി വർദ്ധിച്ചു വരുന്ന ഈക്കാലത്ത് സ്വന്തം താല്പര്യങ്ങൾക്ക് ഉപരി മറ്റുള്ളവരുടെ ഉന്നമനത്തിനായി നിലകൊള്ളുക എന്നത് പ്രശംസനീയം തന്നെയാണ്

time-read
5 mins  |
September 30, 2024
പുറത്തേക്ക് തുറന്നിട്ട വാതിൽ
Kalakaumudi

പുറത്തേക്ക് തുറന്നിട്ട വാതിൽ

സീതാറാം യെച്ചൂരി (1952-2024)

time-read
3 mins  |
September 22, 2024
യച്ചൂരിയെപ്പോലെ വെല്ലുവിളി നേരിട്ട മറ്റാരുണ്ട്?
Kalakaumudi

യച്ചൂരിയെപ്പോലെ വെല്ലുവിളി നേരിട്ട മറ്റാരുണ്ട്?

സീതാറാം യെച്ചൂരി (1952-2024)

time-read
3 mins  |
September 22, 2024
ഫെഡറലിസത്തിൽ ഊന്നി, കസേരയും ഉറപ്പിച്ചു
Kalakaumudi

ഫെഡറലിസത്തിൽ ഊന്നി, കസേരയും ഉറപ്പിച്ചു

ഡൽഹി ഡയറി

time-read
4 mins  |
July 29, 2024
ട്രംപിനെ ആര് പിടിച്ച് കെട്ടും?
Kalakaumudi

ട്രംപിനെ ആര് പിടിച്ച് കെട്ടും?

യു.എസ്. ഇലക്ഷൻ

time-read
3 mins  |
July 29, 2024
ഐ.എ.എസ് ജീവിതം മാറ്റിമറിച്ച ആ 'വല്യ ദർശനം'
Kalakaumudi

ഐ.എ.എസ് ജീവിതം മാറ്റിമറിച്ച ആ 'വല്യ ദർശനം'

ഡോ. എം.എസ്. വല്യത്താൻ (1934-2024)

time-read
2 mins  |
July 29, 2024