ക്ഷേത്രങ്ങളിൽ പോയാൽ കുറി തൊടാത്തവരായി അധികം പേർ കാണില്ല. എന്നുമാത്രമല്ല, ക്ഷേത്രങ്ങളിൽ പോയില്ലെങ്കിലും കുറി തൊടുന്നവരാണ് പലരും. ചിലർ ക്ഷേത്രത്തിന് പുറത്തു നിന്നുകൊണ്ട് ഭഗവാനെ തൊഴുതശേഷം അവിടെ വച്ചി ട്ടുള്ള ചന്ദനമോ സിന്ദൂരമോ കരിയോ ഒക്കെയെടുത്ത് നെറ്റിയിൽ തൊടും. മറ്റ് ചിലർ വീട്ടിൽ വച്ചുതന്നെ കുറിയിട്ടു കൊണ്ടാകും പുറത്തേക്കിറങ്ങുക. അതിനായി ഗുരുവാ യൂർ, മൂകാംബിക പോലുള്ള ക്ഷേത്രങ്ങളിലെ പ്രസാദം വീട്ടിൽ കരുതി വച്ചിട്ടുണ്ടാകും. ദിവസവും രാവിലെ കുളി കഴിഞ്ഞ് ഈ പ്രസാദം നെറ്റിയിൽ ചാർത്തിയിട്ടേ അവർ എന്ത് കാര്യത്തിനും പുറത്തേക്കിറങ്ങാറുള്ളൂ.
ഇങ്ങനെയൊക്കെയാണെങ്കിലും പക്ഷേ എന്തിനാണ് കുറിതൊടുന്നതെന്നോ, എങ്ങനെയാണ് കുറിതൊടേണ്ടതെന്നോ പലർക്കും അറിയില്ല എന്നുള്ളതാണ് സത്യം.
കഴുത്ത്, നെറ്റിത്തടം, രണ്ട് തോൾ, രണ്ട് കൈമുട്ടുകൾ, നെഞ്ച്, വയർഭാഗം, രണ്ട് കണങ്കാലുകൾ എന്നീ ഭാഗങ്ങളിൽ ഭസ്മം, ചന്ദനം, കുങ്കുമം എന്നീ മൂന്ന് ദ്രവ്യങ്ങൾ കൊണ്ട് അഞ്ജനം ചെയ്യുന്ന രീതിയ്ക്കാണ് തിലകമണിയൽ അഥവാ കുറിതൊടൽ എന്നുപറയുന്നത്.
നമ്മുടെ നെറ്റത്തടം ആന്തരിക വിദ്യയെ കുറിക്കുന്ന സ്ഥാനമാണ്. വിശാലമായ നെറ്റിത്തടം ഉത്തമമാണെന്നാണല്ലോ ലക്ഷണശാസ്ത്രം പറ യുന്നത്. ശിരസ് പരമാത്മാവിനെയും, നെറ്റിത്തടം ആകാശത്തേയും, പുരികം വായുവിനെയും, കണ്ണ് അഗ്നിയെയും നാക്ക് ജലത്തെയും മൂക്ക് ഭൂമിയേയുമാണ് സൂചിപ്പിക്കുന്നത്.
ഭസ്മം
هذه القصة مأخوذة من طبعة January 16-31, 2024 من Jyothisharatnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة January 16-31, 2024 من Jyothisharatnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ആരാണ് ആദിപരാശക്തി.
സംഹാരശക്തിയായ ആദിപരാശക്തി
ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം
ഒരു വ്യക്തിയുടെ തൊഴിൽ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ജാതകത്തിൽ നീചഭംഗയോഗമുണ്ടോ എന്നത് വ്യക്തമായി പരിശോധിച്ചശേഷം വേണം ഫലം പറയേണ്ടത്.
മാതൃരൂപിണീ ദേവി
ശരീരശുദ്ധിയോടെ നിലവിളക്ക് കൊളുത്തിവച്ച് ഭഗവതിയെ ധ്യാനിച്ചുകൊണ്ട് ജപം ആരംഭിക്കാം
അഗ്നിതീർത്ഥം
ദീപാവലി ദിവസം ഏത് തീർത്ഥത്തിൽ നീരാടിയാലും ഗംഗയിൽ നീരാടിയ പുണ്യം ലഭിക്കും എന്നാണ് പറയാറ്
കാക്കകൾ നമ്മുടെ പിതൃക്കളാണോ?
മറ്റൊരു ജീവിയേയും അതിന്റെ ശബ്ദത്തിലൂടെ നമ്മൾ അഭിസംബോധനചെയ്യുമോ?
കുറൂരമ്മയുടെ അനുഗ്രഹവും ഗുരുവായൂരപ്പന്റെ കടാക്ഷവും
പുതുമന ശ്രീജിത്ത് നമ്പൂതിരി ഗുരുവായൂരിലെ പുതിയ മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു.
പെൻഡുല ശാസ്ത്രം
പെൻഡുല ശാസ്ത്രം ആത്മീയതയുടെ ഭാഗമായി പ്രാചീനകാലം മുതൽ പുരോഹിതന്മാരും സന്യാസികളും പ്രശ്നപരിഹാരത്തിനും കാര്യങ്ങൾ മനസ്സിലാക്കാനുമായി ഉപയോഗിച്ചിരുന്ന ഒരു ശാസ്ത്രമാണ്.
ദീപവും ആവലിയും ചേർന്ന വിജയോത്സവം
ലോകജനസമക്ഷത്തിന്റെ ആചാരാനുഷ്ഠാനങ്ങൾ അലിഞ്ഞുചേർന്ന ആഘോഷമാണ് ദീപാവലി. ഇത് വിജയത്തിന്റെ ഉത്സവമാണ്. ശ്രീകൃഷ്ണ ഭഗവാൻ നരകാസുരനെ വധിച്ച് ജനങ്ങളെ രക്ഷിച്ച പുണ്യദിനം. ദീപം, ആവലി എന്നീപദങ്ങൾ ചേർന്നാണ് ദീപാവലി എന്ന പദം ഉത്ഭവിച്ചത്. ഇത് ലോപിച്ച് ദീപാളിയുമായി തീർന്നു. ശ്രീരാമൻ പതിന്നാല് വർഷത്തെ വനവാസത്തിന് ശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയതിനെ പ്രതിനിധീകരിച്ചാണ് ഈ ആഘോഷം നടത്തുന്നത്. ഈ ഉത്സവം ജൈനവിശ്വാസപ്രകാരം മഹാവീരൻ നിർവാണം പ്രാപിച്ചതിനേയും അനുസ്മരിക്കുന്നു.
ജീവിതസായാഹ്നത്തിൽ കരുതേണ്ട ധനം
ചുണ്ടുകൾ മാത്രമല്ല, മനസ്സും ആത്മാർത്ഥമായി ഈശ്വരനാമം ഉച്ചരിക്കുമ്പോൾ മാത്രമേ ശേഷകാലത്തേയ്ക്കുള്ള ധനം നമ്മളാൽ സമ്പാദിക്കാനാവൂ
കാർക്കോടകന് ശാപവും നളന് വിഷബാധയും
ഇന്ത്യയിൽ ഏറ്റവും പഴക്കമുള്ളതായി പറയപ്പെടുന്ന നാഗാരാധനയ്ക്ക് നമുക്കിടയിൽ മഹത്തായ ഒരു സ്ഥാനമാണുള്ളത്. മറ്റ് പല രാജ്യങ്ങളിലും നാഗാരാധന ഉണ്ടെങ്കിലും ഏറ്റവും മഹനീയം ഭാരതത്തിലാണ്. എന്നാൽ ഭാരതത്തിൽ കേരളത്തിലാണ് നാഗാരാധനയ്ക്ക് കൂടുതൽ പ്രാധാന്യം. കേരളത്തിന്റെ സംസ്ക്കാരവും ചരിത്രവുമായി ബന്ധപ്പെട്ട ഒന്നാണ് സർപ്പാരാധന. നാഗപ്രീതിക്കായി ഒട്ടേറെ അനുഷ്ഠാനങ്ങൾ ആവിഷ്ക്കരിക്കുകയും താന്ത്രിക വിധിപ്രകാരം അവ അനുഷ്ഠിക്കുകയും ചെയ്യുന്നവർ കേരളത്തിലെ പ്പോലെ മറ്റെങ്ങുമില്ല. ഒരു കാലത്ത് സമൂഹത്തിന്റെ തന്നെ ഭാഗമായിരുന്ന സർപ്പക്കാവുകൾ മിക്ക തറവാടുകളുടെയും ഐശ്വര്യമായിരുന്നു.