ജന്മജന്മാന്തര ദോഷമുക്തിയേകും അഷ്ടമിരോഹിണി വ്രതം
Jyothisharatnam|August 16-31, 2024
ഭക്തിനിർഭരമായി ശ്രീക്യ ഷ്ണജയന്തി വന്നെത്തി, അഷ്ടമിരോഹിണി ആഘോഷ ങ്ങൾ മാനസസരസ്സുകളെ മോഹനോന്മുഖമാക്കുന്നു. ദുഷ്ടസഹസങ്ങളെ ഉന്മൂലനം ചെയ്ത് ശിഷ്ടഹിതത്തിന് ആത്മസുഖം നൽകുന്നു. ഈ സാംസ്ക്കാരികോത്സവം പുണ്യപ്രഭ പരത്തുന്ന സർവൈശ്വര്യങ്ങളുടെ സാക്ഷ്യവും സമ്മോഹനവുമാണ്. ശ്രീകൃഷ്ണഭഗവാന്റെ അവതാരകഥാസാരം അനന്തവും ചൈതന്യവുമായ മഹാ സാഗരമാണ്.
സുരേഷ് അന്നമനട (8157805008)
ജന്മജന്മാന്തര ദോഷമുക്തിയേകും അഷ്ടമിരോഹിണി വ്രതം

ദ്വാപരയുഗത്തിൽ ചിങ്ങമാസത്തിലെ കറുത്ത പക്ഷത്തിലെ അഷ്ടമിയും രോഹിണിയും ചേർന്ന ദിവസം രാത്രി ഗ്രഹങ്ങളും നക്ഷത്രങ്ങളും തെളിഞ്ഞുനിന്ന പുണ്യമുഹൂർത്ത ത്തിൽ ഭഗവാൻ തന്റെ അമ്മാവനായ കംസന്റെ കൊട്ടാരത്തിലെ കാരാഗൃഹത്തിൽ ജനിച്ചു. കംസനെ ഭയന്ന് വസുദേവൻ കൃഷ്ണനെ ഗോകുലത്തിലേക്ക് കൊണ്ടുപോയി. വളർത്തമ്മയും വളർത്തച്ഛനുമായ യശോദയുടെയും നന്ദഗോ പരുടെയും പുത്രനായി കൃഷ്ണൻ വളർന്നു. തന്നെ കൊല്ലാൻ വന്ന പൂതനയെന്ന രാക്ഷസിയെ നിഗ്രഹിച്ചുകൊണ്ട് ദുഷ്ടസംഹാരത്തിന് ഭഗവാൻ തുടക്കം കുറിച്ചു. തൃണാവർത്തൻ, കേശികൻ, ബകൻ, ദേനുകൻ, അഘാസുരൻ, ഇമിഷ്ടാസുരൻ ഇങ്ങനെയുള്ള അനേകം അസുര ന്മാരെ ബാലനായിരിക്കുമ്പോൾ തന്നെ കൃഷ്ണൻ നിഗ്രഹിച്ചു. കാളിയമർദ്ദനം ചെയ്ത് കാളിയനെന്ന ഘോരസർപ്പത്തിന്റെ അഹങ്കാരത്തെ ശമിപ്പിച്ചു. ഗോവർദ്ധന പൂജ, വൃന്ദാവനത്തിലെ രാസലീല ഇവയെല്ലാം കൃഷ്ണന്റെ ജീവിതത്തിലെ അനിർവചനീയമായ മുഹൂർത്തങ്ങളാണ്.

സ്യമന്തകം എന്ന രത്നം മൂലം ഭഗവാൻ അപമാനിതനാവുകയും, പിന്നീട് സത്യാവസ്ഥ തെളി യിക്കുകയും ചെയ്തു. ഭൂമിദേവിയുടെ മകനായ നരകാസുരനെ വധിച്ച് പതിനാറായിരം രാജകുമാരിമാരെ കാരാഗൃഹത്തിൽ നിന്ന് മോചിപ്പിച്ച് ദ്വാരകയിൽ കൊണ്ടുവന്ന് അവരെ പത്നിമാരായി സ്വീകരിച്ചു.

ശ്രീകൃഷ്ണൻ ബാണാസുരനോട് യുദ്ധം ചെയ്ത് ഉഷാഅനിരുദ്ധന്മാരെ ദ്വാരകയിലേക്ക് കൊണ്ടുപോയി. കൃഷ്ണന്റെ നിർദ്ദേശപ്രകാരം ജരാസന്ധനോട് ഭീമൻ യുദ്ധം ചെയ്ത് ജരാസന്ധനെ വധിച്ചു.

പഴയ സഹപാഠിയായ സുദാമാവെന്ന കുചേലൻ ദ്വാരകയിൽ സ്നേഹിതനായ കൃഷ്ണനെ കാണാൻ വന്നപ്പോൾ അദ്ദേഹം കൊണ്ടുവന്ന ഒരുപിടി അവിലിന് പകരമായി സമ്പത്ത് വാരിക്കോരി നൽകി. അർജ്ജുനന് ഗീതോപദേശം മഹാഭാരത യുദ്ധഭൂമിയിൽ വെച്ച് ഭഗവാൻ നൽകുകയുണ്ടായി.

കുറച്ചുകാലം കഴിഞ്ഞ് കുരുക്ഷേത്രത്തിൽ പരശുരാമൻ നിർമ്മിച്ച സ്യമന്തക പഞ്ചക തീർത്ഥത്തിലേക്ക് ഭഗവാൻ പുറപ്പെട്ടു. ബന്ധുക്കളും കൂടെ ഉണ്ടായിരുന്നു. അവിടെവച്ച് ഗോപി കമാരെ ഉപദേശിച്ച് ജ്ഞാനികളാക്കി തീർത്തു. പാഞ്ചാലിയും, ഗോപസ്ത്രീകളും ശ്രീകൃഷ്ണ ഭാര്യമാരും പരസ്പരം സ്നേഹം പങ്കിട്ടു. നന്ദഗോപരും വസുദവരും ദേവകിയും യശോ ദയും കൃഷ്ണനെക്കണ്ട ആഹ്ലാദത്തിൽ മതിമറന്നു. പിന്നീട് ദ്വാരകയിൽ തിരിച്ചെത്തിയ കൃഷ്ണനും ബലരാമനും സുതലത്തിൽ ചെന്ന് കംസൻ കൊന്നുകളഞ്ഞ തന്റെ സഹോദരന്മാർ ആറുപേരെയും കൊണ്ടുവന്ന് മാതാവായ ദേവകിയെ കാണിച്ചശേഷം സുതലത്തിലേക്ക് തിരിച്ചയച്ചു.

هذه القصة مأخوذة من طبعة August 16-31, 2024 من Jyothisharatnam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة August 16-31, 2024 من Jyothisharatnam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من JYOTHISHARATNAM مشاهدة الكل
വക്രയുഗത്തിന്റെ ഉള്ളറകൾ
Jyothisharatnam

വക്രയുഗത്തിന്റെ ഉള്ളറകൾ

യുഗങ്ങൾ പലതുണ്ട്. ഇത് കലിയുഗം. കലിയുഗത്തിൽ യുഗങ്ങളെ അപേക്ഷിച്ച് പലതും സംഭവിക്കാം.

time-read
1 min  |
November 1-15, 2024
കാടാമ്പുഴ അമ്മയുടെ കടാക്ഷം
Jyothisharatnam

കാടാമ്പുഴ അമ്മയുടെ കടാക്ഷം

അനുഭവകഥ

time-read
1 min  |
November 1-15, 2024
ഭക്തിയുടെ ഭാവനകൾ
Jyothisharatnam

ഭക്തിയുടെ ഭാവനകൾ

ഇവിടം ഒരു ദേവ ശിൽപ്പിയുടെ പണിപ്പുരയാണ്

time-read
1 min  |
November 1-15, 2024
വേദമാതാവ്
Jyothisharatnam

വേദമാതാവ്

തമിഴ്നാട്ടിൽ ചിദംബരത്തെ കഞ്ചിത്തൊട്ടി എന്ന സ്ഥലത്താണ് ഗായത്രീദേവിക്കായുളള തമിഴ്നാട്ടിലെ ഏകക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

time-read
1 min  |
November 1-15, 2024
അർജ്ജുനനും നാരദനും പിന്നെ ഹനുമാനും
Jyothisharatnam

അർജ്ജുനനും നാരദനും പിന്നെ ഹനുമാനും

അർജ്ജുനൻ ഹനുമാനെ കൊടിയിൽ ധരിച്ചാൽ എന്നും വിജയമുണ്ടാകും

time-read
1 min  |
November 1-15, 2024
അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി
Jyothisharatnam

അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി

നിയുക്ത മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയുടെ വിശേഷങ്ങൾ

time-read
3 mins  |
November 1-15, 2024
ജീവിതവും സദ്ചിന്തയും
Jyothisharatnam

ജീവിതവും സദ്ചിന്തയും

സദ്ചിന്തയും പ്രവൃത്തിയുമാണ് ഒരു വ്യക്തിയുടെ ജീവിത ഉയർച്ചയ്ക്ക് ആധാരമെന്ന് ഈ കഥ തെളിയിക്കുന്നു.

time-read
2 mins  |
November 1-15, 2024
ആരാണ് ആദിപരാശക്തി.
Jyothisharatnam

ആരാണ് ആദിപരാശക്തി.

സംഹാരശക്തിയായ ആദിപരാശക്തി

time-read
2 mins  |
October 16-31, 2024
ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം
Jyothisharatnam

ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം

ഒരു വ്യക്തിയുടെ തൊഴിൽ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ജാതകത്തിൽ നീചഭംഗയോഗമുണ്ടോ എന്നത് വ്യക്തമായി പരിശോധിച്ചശേഷം വേണം ഫലം പറയേണ്ടത്.

time-read
1 min  |
October 16-31, 2024
മാതൃരൂപിണീ ദേവി
Jyothisharatnam

മാതൃരൂപിണീ ദേവി

ശരീരശുദ്ധിയോടെ നിലവിളക്ക് കൊളുത്തിവച്ച് ഭഗവതിയെ ധ്യാനിച്ചുകൊണ്ട് ജപം ആരംഭിക്കാം

time-read
1 min  |
October 16-31, 2024