അച്ഛാ..... ദാ......... ബക്കറ്റിലിതാ ഒരു പാമ്പ്....
എന്തോ കണ്ട് പേടിച്ചതുപോലെയുള്ള കുട്ടന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് അച്ഛൻ കിണറിനടുത്തേക്ക് വേഗം ചെന്നത്. ബക്കറ്റിൽ കോരിവച്ച വെള്ളത്തിലേക്ക് നോക്കിനിൽക്കുകയാണ് കുട്ടൻ. അതിലേക്ക് നോക്കിയപ്പോൾ അവൻ പറഞ്ഞത് ഏറെക്കുറെ ശരിയാണെന്ന് അച്ഛനും തോന്നി. കുട്ടൻ കിണറിൽ നിന്നും കോരിവച്ച വെള്ളത്തിൽ ഏതാനും സെന്റീമീറ്ററുകൾ മാത്രം നീളമുള്ള ചെറിയ പാമ്പിൻ കുഞ്ഞിനെ പോലെയുള്ള ഒരു ജീവി നീന്തിക്കളിക്കുന്നുണ്ട്.
“കുട്ടാ, ഇത് പാമ്പാണെന്ന് തോന്നുന്നില്ല. അതിന്റെ ആകൃതിയും നീന്തലുമൊ ക്കെ കണ്ടിട്ട് മത്സ്യത്തിന്റെ ലക്ഷണങ്ങൾ ഉണ്ട്. ബക്കറ്റിൽ നീന്തിക്കളിക്കുന്ന ജീവിയെ കുറച്ചുനേരം ശ്രദ്ധിച്ചു നോക്കിയതിനു ശേഷം അച്ഛൻ പറഞ്ഞു.
" എന്താ കുട്ടാ.... ഒരു ബഹളം?” കുട്ടന്റെ പേടിച്ചതു പോലെയുള്ള ശബ്ദമെല്ലാം കേട്ട് അയൽവാസിയായ വാസുമാമന്റെ വരവാണ്. വാസുമാമൻ കോളേജ് അദ്ധ്യാപകനാണ്. ജീവശാസ്ത്രമാണ് വിഷയം. അദ്ദേഹവും ബക്കറ്റിലെ ജീവിയെ സൂക്ഷിച്ചു നോക്കി.
“ഇത് പാമ്പൊന്നുമല്ല കുട്ടാ. മത്സ്യം തന്നെയാണ്. വാസുമാമനും അച്ഛൻ പറഞ്ഞതിനെ അനുകൂലിച്ചപ്പോൾ കുട്ടന് സംശയം വർദ്ധിക്കുകയാണ് ചെയ്തത്.
“കഴിഞ്ഞ വേനൽക്കാലത്തല്ലേ നമ്മുടെ കിണർ മുഴുവനും വറ്റിച്ച് ആൾമറയൊക്കെ പുതുക്കിപ്പണിതത്. പുതുക്കിപ്പണിത കിണറിൽ ആരും മത്സ്യത്തെ കൊണ്ടുവന്ന് ഇട്ടിട്ടില്ലെന്ന കാര്യവും ഉറപ്പാണ്. പിന്നെ അതിലെങ്ങനെ മത്സ്യം ഉണ്ടാകാനാണ്? കുട്ടൻ വാസുമാമന്റെ മുഖത്തേക്ക് സംശയത്തോടെ നോക്കി.
സംശയം ചോദിക്കാനുള്ള കുട്ടന്റെ വാസന അദ്ധ്യാപകനായ വാസുമാമനെ ഏറെ സന്തോഷിപ്പിച്ചു.
"ഇങ്ങനെവേണം കുട്ടികൾ. ചോദ്യങ്ങൾ ചോദിച്ച് സംശയങ്ങൾ ഇല്ലാതാക്കാനാണ് പരിശീലിക്കേണ്ടത്. അങ്ങനെ കിട്ടുന്ന ഉത്തരങ്ങൾ നമ്മൾ ഒരിക്കലും മറക്കില്ല. വാസുമാമൻ കുട്ടനെ തോളിൽത്തട്ടി അഭിനന്ദിച്ചു. അദ്ദേഹം അവന്റെ കൈപിടിച്ച് വീടിനടുത്തേക്ക് നടന്നു. അവരിരുവരും വീടിന്റെ കോലായയിൽ ഇരുന്നു. ശേഷം വാസുമാമൻ കുട്ടനോട് പറഞ്ഞതെല്ലാം അവൻ അതുവരെ കേൾക്കാത്ത ഒരു ജീവലോകത്തെക്കുറിച്ചും അവിടുത്തെ അന്തേവാസികളെക്കുറിച്ചുമാണ്.
هذه القصة مأخوذة من طبعة SASTHRAKERALAM 2024 MARCH من Sasthrakeralam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة SASTHRAKERALAM 2024 MARCH من Sasthrakeralam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
നിപാ വീണ്ടും വരുമ്പോൾ
റമ്പൂട്ടാൻ, പേരക്ക, മറ്റ് പഴങ്ങൾ എന്നിവ കഴിക്കുമ്പോൾ വൃത്തിയായി കഴു കിയശേഷം മാത്രമേ കഴിക്കാവൂ.
ജുറാസ്സിക് തീരത്തെ പെൺകിടാവ്
അന്തപ്പനന്തിയ്ക്ക് ചന്തയ്ക്കു പോകുമ്പം ഈന്ത് മേന്നൊരോന്തിമാന്തി...
തീയിലേക്ക് കുതിക്കുന്ന ശലഭം
അവളൊരു ശലഭത്തെപ്പോലെ തീയിലേക്ക് പറക്കുകയാണ് എന്നു കേൾക്കാത്ത ടീനേജുകാരികളുണ്ടാകില്ല
മരുഭൂമി ഉറുമ്പുകളുടെ കാന്തസൂചി
ഉറുമ്പേ, ഉറുമ്പേ ഉറുമ്പിന്റച്ഛൻ എങ്ങട്ട് പോയി? പാലം കടന്ന് പടിഞ്ഞാട്ട് പോയി “എന്തിനു പോയി? “നെയ്യിനു പോയി നെയ്യിൽ വീണ് ചത്തും പോയി”
പാതാളലോകത്തെ ജീവികൾ
ഇത്തരം മത്സ്യജീവികളെ subterranean fishes എന്നാണ് പൊതുവെ പറയുന്നത്
ഹൃദയത്തെ രക്ഷിക്കാൻ ഗ്രഫീൻ ടാറ്റൂ!
പേസ്മേക്കർ എന്ന ഉപകരണം ശരീരത്തിൽ ഘടിപ്പിക്കുന്നതിനു പകരം, ഹൃദയത്തിന് സമീപം ഒരു ചെറിയ പച്ചകുത്തിയാൽ (tattoo) അത് പേസ്മേക്കറിന്റെ ജോലി ചെയ്യുമെങ്കിൽ എത്ര എളുപ്പമായിരിക്കും, അല്ലേ? എന്നാൽ ഭാവിയിൽ അത് സാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ കണ്ടത്തിയിരിക്കുന്നത്.
കണ്ടൽ ചുവട്ടിലെ വർണലോകം
ശാസ്ത്രകേരളം
വായുമലിനീകരണം
നാം നേരിടുന്ന വലിയ വിപത്ത്
തിയോഡർ കലൂസ നീന്തൽ പഠിച്ചതെങ്ങനെ?
ശാസ്ത്രരംഗത്തെ നർമകഥകൾ
പ്രമേഹം പിടികൂടുമ്പോൾ
ചായയ്ക്ക് മധുരം വേണോ?