സാമൂഹികപ്രവർത്തകയും രാഷ്ട്രീയനേതാവുമായ അഡ്വ. രേണു ഗോപിനാഥ് പണിക്കരുടെ വാക്കുകളാണിത്. സ്ത്രീകളെ ആരും ഉയർത്തേണ്ടതില്ലെന്നതും രേണു ഗോപി നാഥിന്റെ മറ്റൊരു കാഴ്ചപ്പാടാണ്. അവരെ ഉയർത്തേണ്ട സ്വയം ഉയർന്നുകൊള്ളും. അതിനു തടസ്സമാകാതിരുന്നാൽ മതി. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ് രേണു ഗോപിനാഥ് ഇത് പറയുന്നത്. വെറുതെ പറയുക മാത്രമല്ല അവർ സ്വന്തം ജീവിതം സ്വയം കരുപ്പിടിപ്പിച്ചു മാതൃക കാണിക്കുന്നുമുണ്ട്.
മാതാപിതാക്കൾ മലയാളികളാണെങ്കിലും രേണു ഗോപിനാഥ് ജനിച്ചു വളർന്നത് ജാർഖണ്ഡിലാണ്. കേരളത്തിൽ വേരുകളുണ്ടെങ്കിലും പ്രവർത്തനമേഖല ജാർഖണ്ഡതന്നെയാണ്. ജനതാദൾ (യു) ജാർഖണ്ഡ് സംസ്ഥാന വൈസ് പ്രസിഡന്റായ അഡ്വ. രേണു അറിയപ്പെടുന്ന സാമൂഹികപ്രവർത്തകയുമാണ്. പല കാരണങ്ങൾകൊണ്ടും ജാർഖണ്ഡിലെ ജനങ്ങൾ പിന്നോക്കാവസ്ഥയിലാണ്. ഏറ്റവും ഉയർന്ന ജീവിതസാഹചര്യം സൃഷ്ടിക്കാൻ അവസരമുണ്ടെങ്കിലും അത് ആരും പ്രയോജന പ്പെടുത്തുന്നില്ല എന്നതാണ് വാസ്തവം. ധാതുവിഭവങ്ങളാൽ സമൃദ്ധമാണ് ഈ നാട്. ഇന്ത്യയിലെ മൊത്തം ധാതുവിഭവങ്ങളുടെ നാൽപ്പതു ശതമാനം ഉൽപ്പാദിപ്പിക്കുന്നത് ജാർഖ ണ്ഡിലാണെന്നു പറയുമ്പോൾ അവിടുത്തെ സാധ്യത എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാം. പക്ഷേ ഒരു വിഭാഗം അതിസപന്നർക്കല്ലാതെ മറ്റാർക്കും അതുകൊണ്ടു പ്രയോജനമൊന്നുമില്ല.
രണ്ടു പതിറ്റാണ്ടിനു മുമ്പു രൂപം കൊണ്ട് ജാർഖണ്ഡിനു പരിമിതികൾ ഏറെയാണ്. അതുകൊണ്ടുതന്നെയാണ് അഡ്വ. രേണുവിന്റെ പ്രവർത്തനങ്ങൾ അവിടെ ഏറെ ശ്രദ്ധേയമാകുന്നത്. ഒരു മലയാളി വനിത ജാർഖണ്ഡ് പോലെയുള്ള ഒരു സംസ്ഥാനത്തിന്റെ രാഷ്ട്രീയ സാമൂഹികരംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു എന്നത് ചെറിയ കാര്യമല്ല. ജാർഖണ്ഡിലെ രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകളെക്കുറിച്ചും ശാക്തീകരണത്തിന്റെ അനിവാര്യതയെക്കുറിച്ചും വിശദീകരിച്ചുകൊണ്ട് അഡ്വ. രേണു ഗോപിനാഥ് പണിക്കർ "മഹിളാരത്നം പ്രതിനിധി മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരിയുമായി സംസാരിക്കുന്നു.
തിരക്കേറിയ രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ സാമൂഹികപ്ര വർത്തനത്തിനു സമയം കണ്ടെത്തുന്നത് എങ്ങനെയാണ്?
هذه القصة مأخوذة من طبعة April 2023 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة April 2023 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
മംമ്താ മോഹൻദാസ്
രോഗശമനം പഴങ്ങളിലൂടെ
ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക
സമർപ്പണ ഭാവത്തിൽ 'വേളി'
ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....
സ്ത്രീകൾ ഇനി തീ തിന്നേണ്ട
'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം
ദൈവം കനിഞ്ഞു
ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...
വേദനയിലെ ആശ്വാസം
ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ
സവിശേഷതകൾ നിറഞ്ഞ ഇളനീർ
ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്