ഭഗവത്പൂജ തൊഴിലായി സ്വീകരിച്ചിട്ടുള്ള ഏതൊരു കേരളീയ ബ്രാഹ്മണന്റേയും ഏറ്റവും വലിയ ആഗ്രഹമോ അഭിലാഷമോ ആണ് ഒരു ദിവസമെങ്കിൽ ഒരു ദിവസമെങ്കിലും കാനനവാസനായ ശബരിമല അയ്യപ്പന് പൂജ ചെയ്യുവാനുള്ള അവസരം ലഭിക്കുക എന്നുള്ളത്. കൊല്ലം നീണ്ടകര തോട്ടത്തിൽ മഠത്തിൽ ശങ്കരൻ നമ്പൂതിരിയുടേയും രാജമ്മ അന്തർജ്ജനത്തിന്റെയും ഇളയമകൻ അരുൺകുമാർ നമ്പൂതിരിക്കുമുണ്ടായിരുന്നു അങ്ങനൊരാഗ്രഹം. അച്ഛനിൽ നിന്ന് പൂജാകാര്യങ്ങളിലെ ബാലപാഠവും, തുടർന്ന് പത്തനംതിട്ട പാലമുറ്റം തന്തിയിൽ നിന്നും അമ്പലപ്പുഴ പുതു മന തന്ത്രിയിൽ നിന്നുമായി താന്ത്രികവിദ്യയിൽ പ്രാവീണ്യവും നേടിയ ശേഷം, മുത്തച്ഛന്റെ കാലത്ത് ദേവസ്വം ബോർഡിന് വിട്ടുകൊടുത്ത വീടിനടുത്തുള്ള ക്ഷേത്രത്തിൽ തന്നെ പൂജാരിയായി തുടങ്ങിയ കാലം മുതൽ മനസ്സിൽ വളർന്ന ആഗ്രഹം.
നെടുനാളത്തെ കാത്തി രിപ്പിനുശേഷം ആ സൗഭാഗ്യം ഇപ്പോൾ കൈവന്നപ്പോൾ അതിന് അരുൺകുമാർ നമ്പൂതിരി നന്ദിപൂർവ്വം സ്മരിക്കുന്ന കുറെപ്പേരുണ്ട്. പൂർവ്വപിതാമഹൻമാർ, താൻ തന്നെ പൂജ കഴിച്ചിട്ടുള്ള, ആറ്റുകാൽ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിലെ മൂർത്തി കൾ, പുണ്യമായി പിറന്ന തന്റെ മക്കൾ.. അങ്ങനെ പലരും. അക്കൂട്ടത്തിൽ എടുത്തുപറയേണ്ടുന്ന ഒരു പേരാണ് ഭാര്യ അമ്പിളിയുടേത്.
അടൂർ ഏഴംകുളം ശാന്തിമഠത്തിൽ കൊടുമൺ ശങ്കരൻ പോറ്റിയുടെയും സുഭദ്രാ അന്തർജ്ജനത്തിന്റേയും മകൾ അമ്പിളി തന്റെ വേളിയായി തോട്ടത്തിൽ മഠത്തിലേക്ക് വലതുകാൽ വച്ച് കയറി വന്നതുമുതൽ പല രൂപത്തിൽ ഐശ്വര്യവും കടന്നു വന്നു എന്നാണ് അരുൺകുമാർ വിശ്വസിക്കുന്നത്.
ലോകത്തുതന്നെ ഏറ്റവും കൂടുതൽ സ്ത്രീകൾ ദേവിപ്രീതിക്കായി ഒരേ ദിവസം ഒറ്റ സ്ഥലത്തു തന്നെ പൊങ്കാലയർപ്പിക്കുന്നതിലൂടെ വിശ്വപ്രസിദ്ധിയാർജ്ജിച്ചിട്ടുള്ള ആറ്റുകാൽ ക്ഷേത്രത്തിന്റെ ചരിത്രത്തിലാദ്യമായി തുടർച്ചയായി രണ്ടുവർഷം നറുക്കെടുപ്പിലൂടെ ദേവിയെ പൂജിക്കുവാൻ കിട്ടിയ അവസരവും, ഇപ്പോൾ ചിരകാലാഭിലാഷമായിരുന്ന ശബരിമല മേൽശാന്തി പദം തേടിയെത്തിയതുമൊക്കെ അമ്പിളിയുടെ കൂടി മനസ്സറിഞ്ഞുള്ള പ്രാർത്ഥനയുടെ ഫലമാണെന്ന് വിശ്വസിക്കുവാനാണ് അരുൺകുമാർ നമ്പൂതിരിക്ക് താൽപ്പര്യം.
هذه القصة مأخوذة من طبعة December 2024 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة December 2024 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
മംമ്താ മോഹൻദാസ്
രോഗശമനം പഴങ്ങളിലൂടെ
ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക
സമർപ്പണ ഭാവത്തിൽ 'വേളി'
ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....
സ്ത്രീകൾ ഇനി തീ തിന്നേണ്ട
'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം
ദൈവം കനിഞ്ഞു
ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...
വേദനയിലെ ആശ്വാസം
ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ
സവിശേഷതകൾ നിറഞ്ഞ ഇളനീർ
ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്