ആറുപതിറ്റാണ്ടിലേറെയായി നാടകകലയു മായി പ്രവർത്തിക്കുന്ന വളരെ പ്രഗത്ഭനായ ഒരു നാടകപ്രതിഭയാണ് ഇബ്രാഹിം വെങ്ങര. ബാല്യം മുതൽ തന്നെ നാടകത്തോട് അടങ്ങാത്ത ഒരു അഭി നിവേശം ഉണ്ടായിരുന്ന അദ്ദേഹം പക്ഷേ വളരെ അപ്രതീക്ഷിതമായിട്ടാണ് ഒരു നാടകനടനായി 1961 ൽ നാടകരംഗത്തേക്ക് വന്നത്. നാടകനടൻ, നാടക കൃത്ത്, നാടകസംവിധായകൻ, നാടകസമിതി ഉടമ എന്നിങ്ങനെ നാടകത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിച്ച അദ്ദേഹത്തിന്റെ നാടകങ്ങൾ കേരളത്തിലുടനീളമുള്ള വേദികളിൽ വലിയ പ്രകമ്പനങ്ങൾ സൃഷ്ടിച്ചിട്ടുള്ളവയാണ്.
സമൂഹത്തെ ശരിയായ ദിശയിലേക്ക് നയിക്കാൻ കഴിയുന്നവയായിരുന്നു അദ്ദേഹത്തിന്റെ നാടകങ്ങൾ. അടിയന്തിരാവസ്ഥക്കാലത്ത് അദ്ദേഹം എഴുതിയ “ഭൂതവനം' എന്ന നാടകം അവതരിപ്പിച്ചതിന് അന്നത്തെ സർക്കാർ വിചാരണ കൂടാതെ മൂന്നു മാസം അദ്ദേഹത്തെ കണ്ണൂർ ജയിലിലാക്കിയിരുന്നു.
സെയ്തുമാടത്ത്, അലിക്കുഞ്ഞി കുഞ്ഞാമിന ദമ്പതിമാരുടെ മകനായി 1941 ൽ കണ്ണൂർ ജില്ലയിലെ വെങ്ങരയിലാണ് ഇബ്രാഹിം വെങ്ങരയുടെ ജനനം. മൂന്നുവയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. ഏഴ് വയസ്സ് മുതൽ തളിപ്പറമ്പിൽ അമ്മയുടെ തറവാട്ടിലായി രുന്നു താമസം. വെങ്ങര മാപ്പിള എൽ.പി സ്ക്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയ ഇബ്രാഹിം, പിൽക്കാലത്ത് തളിപ്പറമ്പ് വയോജന വായനശാലയിൽ നിന്നാണ് എഴുതാനും, വായിക്കാനും പഠിച്ചത്. പന്ത്രണ്ട് വയസ്സുള്ളപ്പോൾ ഒരു നാടകം കണ്ടതിന്റെ പേരിൽ തറവാട്ടിൽ നിന്നും അടിച്ചിറക്കപ്പെട്ട അദ്ദേഹം പിന്നീട് ഇന്ത്യയിലെ പല സ്ഥലങ്ങളിൽ സഞ്ചരിച്ച് സഞ്ചരിച്ച് വിവിധ ജോലികൾ ചെയ്തിരുന്നു. പതിനാല് വർഷങ്ങൾക്കുശേഷം വീട്ടിൽ തിരിച്ചെത്തുമ്പോൾ അദ്ദേഹം ഒരു നാടകനടനും, നാടകകൃത്തും നാടകസംവിധായകനുമായി മാറിയിരുന്നു.
സാങ്കേതിക സങ്കീർണ്ണതകൾ നിറച്ചുകൊണ്ട് നാടകമെന്ന കലാരൂപം പ്രേക്ഷകരിൽ നിന്ന് അകന്നുപൊയ്ക്കൊണ്ടിരുന്ന ഒരു കാലഘട്ടത്തിലാണ് ഇബ്രാഹിം വെങ്ങര കരുത്തും, ഉൾക്കാമ്പും, ജീവിതവും നിറഞ്ഞ തന്റെ നാടകങ്ങളിലൂടെ ആസ്വാദകരെ പിടിച്ചുനിർത്തിയത്. ആദ്യനാടകരചനയായ “ആർത്തി, 1965 ൽ എഴുതി അവതരിപ്പിക്കുകയും “ആർത്തിയ്ക്ക് ആ വർഷത്തെ കേരള സംസ്ഥാന അവാർഡ് ലഭിക്കുകയും ചെയ്തു. രണ്ട് ദേശീയ അവാർഡുകൾ, നാല് സംസ്ഥാന അവാർഡുകൾ, രണ്ട് കേരള സാഹിത്യ അക്കാദമി അവാർഡുകൾ, സംഗീത നാടക അക്കാദമി അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകളും, പുരസ്ക്കാര ങ്ങളും അദ്ദേഹത്തെ തേടിയെത്തി.
هذه القصة مأخوذة من طبعة February 2024 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة February 2024 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
മംമ്താ മോഹൻദാസ്
രോഗശമനം പഴങ്ങളിലൂടെ
ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക
സമർപ്പണ ഭാവത്തിൽ 'വേളി'
ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....
സ്ത്രീകൾ ഇനി തീ തിന്നേണ്ട
'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം
ദൈവം കനിഞ്ഞു
ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...
വേദനയിലെ ആശ്വാസം
ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ
സവിശേഷതകൾ നിറഞ്ഞ ഇളനീർ
ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്