സ്വപ്നങ്ങൾ കൂട്ടിലടയ്ക്കാനുള്ളവയല്ല ദേശീയ കായികതാരം സാബിറ അബ്ദുൾ റഹ്മാൻ
Mahilaratnam|October 2024
“മോളേ നീയൊരു പെൺകുട്ട്യാ.. പെൺകുട്ട്യോള് രണ്ടും മൂന്നും ദിവസം വീടുവിട്ട് നിൽക്കാൻ പാടുണ്ടോ? ഏടെപ്പോയി കറങ്ങീട്ടാപ്പം വരുന്നേ?'
പ്രദീപ് ഉഷസ്സ്
സ്വപ്നങ്ങൾ കൂട്ടിലടയ്ക്കാനുള്ളവയല്ല ദേശീയ കായികതാരം സാബിറ അബ്ദുൾ റഹ്മാൻ

അയൽവീട്ടുകാരുടെ ചോദ്യങ്ങൾക്ക് മുന്നിൽ സാബിറ എന്ന സ്കൂൾ കുട്ടിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഉള്ള് നിർത്താതെ മിടിച്ചു.

സംസ്ഥാന സ്ക്കൂൾ കായികമേളയിൽ പങ്കെടുത്ത്, വിജയം നേടി, ആ വിവരം നേരിട്ടറിയിക്കാനുള്ള സന്തോഷത്തോടെ വീട്ടിലേക്ക് ഓടിയെത്തിയതായിരുന്നു സാബിറ. ഞാൻ പോയത് ഊട്ടിയിലേയ്ക്കോ കൊടൈക്കനാലിലേയ്ക്കോ ആയിരുന്നില്ലെന്ന് ആരാണിവരെയൊന്ന് പറഞ്ഞ് മനസ്സിലാക്കുക? സാബിറയ്ക്ക് നൊമ്പരമിറക്കി വെക്കാൻ ഒരു ചെറിയ അത്താണി പോലും എവിടെയും ഉണ്ടായിരുന്നില്ല. അയൽവാസികളുടെ മുനവെച്ച ചോദ്യങ്ങൾക്ക് മുന്നിൽ ആകെ പതറി. നിറഞ്ഞ കണ്ണുകളോടെ, ഉറക്കമില്ലാതെ ആ രാത്രി മുഴുവൻ സാബിറ തള്ളിനീക്കി.

എന്നാൽ ആ വേദനകൾക്കുള്ള ഉത്തരം പിറ്റേദിവസത്തെ പത്രങ്ങളിലുണ്ടായിരുന്നു. കോട്ടയത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ, കോഴിക്കോടിന് ഓവർ റോൾ ചാമ്പ്യൻഷിപ്പ് കിട്ടിയ വാർത്തയാണ് ഫോട്ടോകളോടെ പത്രത്താളുകളിൽ അന്ന് നിറഞ്ഞുനിന്നിരുന്നത്.

കോഴിക്കോട്ടെ കായിക പ്രതിഭകൾക്കൊപ്പം പൂനൂർ ഗ്രാമത്തിന്റെ അഭിമാനമായി സാബിറ എന്ന കൊച്ചുമിടുക്കിയും നിൽക്കുന്ന ചിത്രം. തൊട്ടടുത്ത് മറ്റൊരു ഫോട്ടോ. കപ്പുയർത്തി നിൽക്കുന്ന നാല് പെൺകുട്ടികൾ, അതിലൊന്ന് സാബിറയാണ്. റിലേ മത്സരത്തിൽ കോഴിക്കോടിന് വേണ്ടി ഒന്നാംസ്ഥാനം നേടിയ അഭിമാനതാര ങ്ങൾ. കൂടാതെ മറ്റൊരു ചെറിയ ഫോട്ടോയും, ലോംഗ് ജംപിൽ രണ്ടാംസ്ഥാനം നേടിയ സാബിറയുടേത് തന്നെ അതും.

അന്ന് വീടുകളിലൊന്നും ന്യൂസ് പേപ്പറുകൾ സർവ്വസാധാരണമായിട്ടില്ല. അടുത്ത് അലിമാഷുടെ വീട്ടിൽ പേപ്പറുണ്ട്. അവിടെ ഓടിച്ചെന്നാണ് സാബിറ ഈ കാഴ്ചകൾ ഒക്കെയും അനുഭവിച്ചത്.

മാഷുടെ അടുത്തുനിന്നും പേപ്പർ വാങ്ങി സാബിറ അയൽക്കാരെയൊക്കെ ചെന്നുകണ്ടു, അതൊന്ന്ന ന്നായി കാണിച്ചുകൊടുത്തു.

"ഞാൻ ടൂറിനൊന്നുമല്ല സ്ക്കൂളിൽ നിന്നും പോയത്, ഈ മെഡൽ വാങ്ങാനാണ്.

ആ നാളുകളെപ്പറ്റി ഓർക്കുമ്പോൾ, ഇന്നും സാബിറ ടീച്ചറുടെ ഉള്ളിൽ ഒരു കടൽ ഇരമ്പും.... സങ്കടക്കടൽ താണ്ടിയ യാനപാത്രത്തിന്റെ അമരത്തേറി പിന്നിട്ട നാളുകൾ ഓർത്തെടുക്കുകയാണ് ടീച്ചർ.

അപ്രഖ്യാപിത വിലക്കുകളുടെ കാലം

هذه القصة مأخوذة من طبعة October 2024 من Mahilaratnam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة October 2024 من Mahilaratnam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من MAHILARATNAM مشاهدة الكل
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
Mahilaratnam

മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം

മംമ്താ മോഹൻദാസ്

time-read
1 min  |
December 2024
രോഗശമനം പഴങ്ങളിലൂടെ
Mahilaratnam

രോഗശമനം പഴങ്ങളിലൂടെ

ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക

time-read
1 min  |
December 2024
സമർപ്പണ ഭാവത്തിൽ 'വേളി'
Mahilaratnam

സമർപ്പണ ഭാവത്തിൽ 'വേളി'

ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....

time-read
3 mins  |
December 2024
സ്ത്രീകൾ ഇനി തീ തിന്നേണ്ട
Mahilaratnam

സ്ത്രീകൾ ഇനി തീ തിന്നേണ്ട

'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം

time-read
3 mins  |
December 2024
ദൈവം കനിഞ്ഞു
Mahilaratnam

ദൈവം കനിഞ്ഞു

ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്

time-read
4 mins  |
December 2024
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
Mahilaratnam

ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്

എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി

time-read
3 mins  |
December 2024
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
Mahilaratnam

വീണു വീണ് ഉയർത്തെഴുന്നേൽക്കാം

ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...

time-read
2 mins  |
December 2024
വേദനയിലെ ആശ്വാസം
Mahilaratnam

വേദനയിലെ ആശ്വാസം

ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.

time-read
1 min  |
December 2024
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
Mahilaratnam

ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്

തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ

time-read
2 mins  |
December 2024
സവിശേഷതകൾ നിറഞ്ഞ ഇളനീർ
Mahilaratnam

സവിശേഷതകൾ നിറഞ്ഞ ഇളനീർ

ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്

time-read
1 min  |
December 2024