ടെക്നോളജിയിൽ ഇന്നു കാണുന്ന വളർച്ചയിലേക്കു രാജ്യം ചുവടുവച്ചു തുടങ്ങുന്ന സമയം ടെക്നോളജിയാണു തനിക്കു പഠിക്കേണ്ടതെന്നും അതാണു തന്റെ വഴിയെന്നും ഒരു പെൺകുട്ടിയന്നു തീരുമാനിക്കുന്നു. ബെംഗളൂരുവിൽ നിന്നു യാത്രയായരംഭിച്ച സിന്ധു പിന്നീട് ജർമനിയിലേക്കു ചേക്കേറി. ടെക് ജയന്റ്സിനൊപ്പം ആ മലയാളി വനിത പുത്തൻ മാറ്റങ്ങൾക്കു ചുക്കാൻ പിടിച്ചു.
“എസ്എപി ലാബ്സ് ഇന്ത്യ ചെറിയ സ്ഥാപനമായിരുന്ന സമയത്താണു ജോലിയിൽ ചേരുന്നത്. പിന്നീടു ജർമനിയിലെ എസ്എപിയുടെ ആസ്ഥാനത്തു പല റോളുകളിൽ ജോലി ചെയ്തു. 18 വർഷത്തിനു ശേഷം എവിടെ നിന്നു തുടങ്ങിയോ അവിടേക്കു തിരികെ വന്നതിന്റെ സന്തോഷമുണ്ട്. 15000 ആളുകളുള്ള ഇടമാണ് ഇന്ന് എസ്എപി
ഈ കമ്പനിയുടെ പ്രധാന പ്രത്യേകത ഇവിടെ നിങ്ങൾ എന്തു ചെയ്യുന്നു എന്നതു മാത്രമാണ് അളവു കോൽ. അല്ലാതെ ജെൻഡർ അല്ല. അങ്ങനെയുള്ളാരിടത്തു വളരാൻ കഴിഞ്ഞതു അഭിമാനകരമാണ്. എസ്എപി സീനിയർ വൈസ്പ്രസിഡന്റും എംഡിയും എസ്എപി യൂസർ എനേബിൾമെന്റിന്റെ സാരഥിയുമായ സിന്ധു വാചാലയാകുന്നു.
നാസ്കോം (നാഷനൽ അസോസിയേഷൻ ഓഫ് സോ വെയർ & സർവീസ് കമ്പനീസ് വൈസ് ചെയർ പേഴ്‌സനെന്ന നിലയ്ക്ക് രാജ്യത്തിന്റെ ഡിജിറ്റൽ ഉന്നമനത്തിനാവശ്യമായ മാറ്റങ്ങൾ എന്തൊക്കെയാണ് ?
ഡിജിറ്റൽ സാമ്പത്തികരംഗത്ത് ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനമാണ്. സ്റ്റെം ടാലന്റിന്റെ കാര്യമെടുത്താൽ ഏറ്റവും കൂടുതൽ ആളുകൾ ഡിഗ്രി കരസ്ഥമാക്കുന്ന ഇടം കൂടിയാണിവിടം. സ്റ്റാർട്ടപ് രംഗത്തു ലോകത്തിൽ മൂന്നാം സ്ഥാനമുണ്ട്. അതുകൊണ്ടു തന്നെ ടെക് - നവീകരണത്തിൽ അസാധാരണ നേട്ടങ്ങൾ നമ്മൾ കൊയ്യുന്നു. ഇവിടെ സംരംഭകത്വ മനോഭാവവും അതിവിപുലമായ കഴിവുകളും ഉള്ളവരുമുണ്ട്. ഇന്ത്യയെ ഡിജിറ്റൽ ഡ്രിവൺ നേഷൻ' എന്നു തന്നെ വിശേഷിപ്പിക്കാം. 67 ശതമാനം ക്രയവിക യങ്ങളും ഡിജിറ്റലാണ്. ലോകത്തിന്റെ ആകെ ഡിജി റ്റൽ ആവശ്യങ്ങളെ നിറവേറ്റാനുള്ള പ്രാപ്തി ഇന്നു നമുക്കുണ്ട്.
ഇനിയും ശക്തിപ്പെടുത്തേണ്ട മേഖലകൾ ഏതൊക്കെയെന്നു ചോദിച്ചാൽ പഠനരംഗത്തു തുടക്കത്തിലുണ്ടാകേണ്ട ഇടപെടലുകൾ എന്നു തന്നെ പറയാം. കോർപ്പറേറ്റ്സും സർക്കാരും പഠനസംവിധാനങ്ങളും ചേർന്നു നമുക്കുള്ള കഴിവുകൾ തുടക്കത്തിലേ തിരിച്ചറിഞ്ഞു പരിപോഷിപ്പിക്കേണ്ടതുണ്ട്. യുവജനത പഠിച്ചിറങ്ങി ഉത്തരവാദിത്തപ്പെട്ട നിലയിലെത്തുമ്പോൾ അവർ പരീക്ഷണങ്ങൾ നടത്താനും മാറ്റം കൊണ്ടു വരാനും പൂർണമായും തയാറായിരിക്കും.
هذه القصة مأخوذة من طبعة November 11, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة November 11, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
കാലമെത്ര കൊഴിഞ്ഞാലും...
കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും
വെയിൽ തന്നോളൂ സൂര്യാ...
വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും
തനിനാടൻ രുചിയിൽ സാലഡ്
വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...
ഗെയിം പോലെ ജീവിതം
പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ
സ്വാദും ഗുണവുമുള്ള രംഭ ഇല
സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?
കണ്ടാൽ ഞാനൊരു വില്ലനോ?
'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്
തോൽവികൾ പഠിപ്പിച്ചത്
ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം